Home Featured ബെംഗളൂരു : അമിത നിരക്ക് ഈടാക്കൽ ; ശുദ്ധജല ടാങ്കറുകൾക്ക് ജലഅതോറിറ്റി റജിസ്ട്രേഷൻ നിർബന്ധമാക്കി.

ബെംഗളൂരു : അമിത നിരക്ക് ഈടാക്കൽ ; ശുദ്ധജല ടാങ്കറുകൾക്ക് ജലഅതോറിറ്റി റജിസ്ട്രേഷൻ നിർബന്ധമാക്കി.

by admin

ബെംഗളൂരു ∙ അമിത നിരക്ക് ഈടാക്കുന്നതായുള്ള പരാതികളെ തുടർന്ന് സ്വകാര്യ ശുദ്ധജല ടാങ്കറുകൾക്ക് ജലഅതോറിറ്റി (ബിഡബ്യുഎസ്എസ്ബി) റജിസ്ട്രേഷൻ നിർബന്ധമാക്കി. 10നകം റജിസ്ട്രേഷൻ നടത്താത്ത ടാങ്കറുകൾ പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു. ബിഡബ്ല്യുഎസ്എസ്ബി വെബ്സൈറ്റ്, സഞ്ചാരി കാവേരി ആപ് എന്നിവ മുഖേനയാണ് റജിസ്ട്രേഷൻ നടത്തേണ്ടത്. നഗരത്തിൽ 3,500–4,000 ടാങ്കറുകൾ ഓടുന്നുണ്ടെന്നാണ് കണക്ക്. അതിൽ പകുതിയിൽ താഴെ ടാങ്കറുകൾ മാത്രമാണ് നിലവിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്.

ജലവിതരണത്തിനായി ടാങ്കറുകൾക്കു കിലോമീറ്റർ അടിസ്ഥാനത്തിൽ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും മൂന്നിരട്ടിവരെ അധിക നിരക്കാണ് പലപ്പോഴും ഈടാക്കുന്നത്. ബിഡബ്ല്യുഎസ്എസ്ബിയുടെ കാവേരി ജലവിതരണമില്ലാത്ത മേഖലകളിലാണ് ടാങ്കറുകൾ കൊള്ളനിരക്ക് ഈടാക്കുന്നത്.

മഴവെള്ള സംഭരണത്തിൽ മാതൃകയായി ലാൽബാഗ് : വേനൽകാലത്ത് ശുദ്ധജലത്തിനായി നഗരവാസികൾ പരക്കം പായുമ്പോൾ 240 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ലാൽബാഗ് ഉദ്യാനത്തെ സംരക്ഷിക്കുന്നത് മഴവെള്ള സംഭരണികളാണ്. മുൻകാലങ്ങളിൽ ജലക്ഷാമം രൂക്ഷമായതോടെയാണ് ഹോർട്ടികൾചർ വകുപ്പ് കോർപറേറ്റ് കമ്പനികളുടെ സഹകരണത്തോടെ 240 മഴവെള്ളക്കുഴികൾ നിർമിച്ചത്.

അതോടെ ലാൽബാഗിലെ 2 തടാകങ്ങളിലെയും 6 കുഴൽക്കിണറുകളിലെയും ജലനിരപ്പ് ഉയർന്നു. കൂടാതെ മലിനജല സംസ്കരണ പ്ലാന്റിൽനിന്നുള്ള (എസ്ടിപി) ശുദ്ധീകരിച്ച ജലം ചെടികൾ നനയ്ക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. പ്രതിദിനം 15 ലക്ഷം ലീറ്റർ ജലമാണ് ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്നത്. നനയ്ക്കാനായി 1,900 സ്പ്രിങ്കളറുകളാണ് പാർക്കിൽ സ്ഥാപിച്ചിട്ടുള്ളത്. മഴ പെയ്യുമ്പോൾ ജലം പാഴായി പോകുന്നത് ഒരു പരിധിവരെ കുറയ്ക്കാൻ സംഭരണികളിലൂടെ സാധിച്ചതായി ഹോർട്ടികൾചർ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.എം.ജഗദീഷ് പറഞ്ഞു.

എന്‍ജിനീയറിംഗ് കൗതുകമായി പാമ്ബന്‍ പാലം ഇന്നു തുറക്കും; കപ്പലുകള്‍ക്കു പോകാന്‍ മുകളിലേക്ക് ഉയരും

ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കേ പാലത്തിന്റെ കൗതുകങ്ങളും ചര്‍ച്ചയാകുന്നു.പാലത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ ആറിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റെയില്‍ വികാസ് നിഗം ലിമിറ്റഡ് ആണു പഴയ പാമ്ബന്‍ പാലത്തിനു പകരം പുതിയതു നിര്‍മിച്ചത്. ഇതോടെ രാമേശ്വരം ദ്വീപുമായുള്ള ബന്ധവും പുനസ്ഥാപിക്കപ്പെടും.എന്‍ജിനീയറിംഗിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമായിട്ടാണു പുതിയ പാലത്തെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ മനോഹരമായ ചിത്രങ്ങളും പുറത്തുവന്നു. വെര്‍ട്ടിക്കല്‍ ലിഫ്്റ്റ് മെക്കാനിസം അനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്.

ചുവട്ടിലൂടെ ഉയരമുള്ള വെസലുകളും കപ്പലുകളും പോകുമ്ബോള്‍ പാലം താനെ മുകളിലേക്ക് ഉയരും. ഇന്ത്യയിലെ ഇത്തരത്തില്‍ ആദ്യത്തെ പാലംകൂടിയാണിത്.പുതിയ പാലം 17 മീറ്റര്‍വരെ മുകളിലേക്ക് ഉയരും. മുമ്ബുണ്ടായിരുന്ന പാലത്തേക്കാള്‍ മൂന്നു മീറ്റര്‍ ഉയരത്തിലാണു നിര്‍മാണം. കപ്പലുകള്‍ പാലത്തിന് അടിയിലൂടെ കടന്നുപോകുന്ന സമയത്തു റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. ബോട്ടുകള്‍ അടിയില്‍കൂടി പോകുമ്ബോഴും അവയുടെ സൗകര്യ പ്രകാരം മുകളിലേക്ക് ഉയര്‍ത്താന്‍ കഴിയും.പുതിയ പാലത്തിന് 2.07 കിലോമീറ്റര്‍ നീളമാണുള്ളത്. തമിഴ്‌നാട്ടിലെ പാള്‍ക്ക് കടലിടുക്കുവരെ നീളും. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലാണു പാലം. രാമേശ്വരത്തെയും പാമ്ബന്‍ ദ്വീപിനെയും ബന്ധിപ്പിക്കും. മണ്ഡത്തിലേക്കും റെയില്‍വേ ലൈന്‍ നീളും.

നിര്‍മാണത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ട പാലംകൂടിയാണിത്. കടലിന്റെ മയമില്ലാത്ത ഭാവവും ശക്തമായ കാറ്റും കാലാവസ്ഥയും നിര്‍മാണത്തിനു ബുദ്ധിമുട്ടുണ്ടാക്കി. കൊടുങ്ങാറ്റുകളെയും ഭൂമികുലുക്കത്തെയും അതിജീവിക്കുന്ന വിധത്തിലാണു നിര്‍മാണമെന്നതിനാല്‍ ഏറെ സൂഷ്മതയും പുലര്‍ത്തിയിട്ടുണ്ട്. പാലം മുകളിലേക്ക് ഉയര്‍ത്താന്‍ ഇലക്‌ട്രോ- മെക്കാനിക്കല്‍ കണ്‍ട്രോള്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. പഴയ പാലത്തെ അപേക്ഷിച്ചു കൂടുതല്‍ വേഗത്തിലും ട്രെയിനുകള്‍ക്കു സഞ്ചരിക്കാന്‍ കഴിയും. 80 കിലോമീറ്റര്‍വരെ വേഗത്തില്‍ പരീക്ഷണ ഘട്ടത്തില ട്രെയിനുകള്‍ ഓടി.കുറഞ്ഞതു നൂറുവര്‍ഷത്തേക്കെങ്കിലും പാലം കുലുക്കമില്ലാതെ നില്‍ക്കും. 2019ല്‍ ആണു പദ്ധതിക്ക് അനുമതി ലഭിച്ചത്. 550 കോടിയോളം ചെലവായി.

You may also like

error: Content is protected !!
Join Our WhatsApp Group