ഭാര്യയെ കുത്തിക്കൊന്ന് മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തൻ്റെ മാതാപിതാക്കളെയും സഹോദരിയെയും അധിക്ഷേപിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതി മൊഴി നല്കി.രാകേഷ് ഖേദേക്കർ മാർച്ച് 26 ന് രാത്രി ഹുളിമാവിനടുത്തുള്ള ദൊഡ്ഡകമ്മനഹള്ളിയിലെ വീട്ടില്‍ വെച്ച് ഭാര്യ ഗൗരി സാംബ്രേക്കറെ (32) കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന ദിവസം യുവതി അച്ഛൻ – മകൻ ബന്ധത്തെക്കുറിച്ചുള്ള മറാത്തി ഗാനമിട്ട് കളിയാക്കിയെന്നും ഇതില്‍ പ്രകോപിതനായി കത്തി ഉപയോഗിച്ച് കഴുത്തിനും വയറിനും കുത്തുകയായിരുന്നു എന്നുമാണ് രാകേഷിന്റെ മൊഴി.
ഗൗരിയുടെ സഹോദരനെ വിളിച്ച് കൊലപ്പെടുത്തിയതായി സമ്മതിച്ചതോടെ കേസില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടായി. ഏപ്രില്‍ 2 ന് രാകേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗൗരി എപ്പോഴും മാതാപിതാക്കളെയും അനുജത്തിയെയും അപമാനിക്കുന്നത് കണ്ട് അസ്വസ്ഥനാണെന്ന് ചോദ്യം ചെയ്യലില്‍ രാകേഷ് സമ്മതിച്ചതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.മാർച്ച് 26ന് ഹുളിമാവിന് സമീപം ദൊഡ്ഡകമ്മനഹള്ളിയിലെ വീട്ടില്‍ രാത്രി 8:45നും ഒൻപതുമണിക്കും ഇടയിലാണ് കൊലപാതകം നടന്നത്.
ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയില്‍ സീനിയർ പ്രോജക്ട് കോർഡിനേറ്ററായ രാകേഷിന് വർക്ക് ഫ്രം ഹോം ആയിരുന്നു. ജോലി പൂർത്തിയാക്കിയ ശേഷം മിക്കവാറും എല്ലാ ദിവസവും രാകേഷ് മദ്യപിക്കും. ഈ സമയം ഗൗരിയും രാകേഷിന് ഒപ്പമിരുന്ന് ചെറുകടികള്‍ നല്‍കുകയും പാട്ടിടുകയും ചെയ്യും. തങ്ങളുടെ ഇഷ്ട ഗാനങ്ങള്‍ ക്രമമനുസരിച്ച് ഇടുന്നതായിരുന്നു പതിവ്.
സംഭവദിവസം തൻ്റെ ഇഷ്ട ഗാനമിട്ട് മദ്യവുമായി രാകേഷ് ഇരുന്നു. ഗൗരി ഈ സമയം അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. കുറച്ച് ഗാനങ്ങള്‍ കഴിഞ്ഞതിന് ശേഷം ഗൗരിയുടെ ഊഴമായതോടെ, യുവതി അച്ഛൻ – മകൻ ബന്ധങ്ങളെക്കുറിച്ചുള്ള മറാത്തി ഗാനമിട്ടു. ഇതിനിടെ, ഗൗരി കളിയാക്കലും തുടങ്ങി. രാകേഷിന് നേർക്ക് വന്ന കളിയാക്കിയതോടെ പ്രകോപിതനായ യുവാവ് ഗൗരിയെ പിടിച്ചു പിന്നിലേക്ക് തള്ളി. ഇതേ തുടർന്ന് അടുക്കളയില്‍ വീണ ഗൗരി കൈയില്‍ കിട്ടിയ കത്തി രാകേഷിൻ്റെ നേർക്ക് എറിഞ്ഞു. ഇതിന് പ്രതികാരമെന്ന നിലയില്‍ അതേ കത്തിയെടുത്ത് യുവതിയുടെ കഴുത്തിന് രണ്ടു തവണയും വയറിന് ഒരു തവണയും കുത്തിയെന്നാണ് പ്രതിയുടെ മൊഴി.
ഗൗരിയുടെ ദേഹത്തുനിന്ന് രക്തം വാർന്ന് ഒഴുകിയതോടെ രാകേഷ് യുവതിയുടെ അടുത്തുവന്നിരുന്നുവെന്നും പ്രകോപിതനാകാനുള്ള കാരണം വിവരിച്ചുവെന്നും പോലീസ് പറഞ്ഞു. പള്‍സ് നിന്നതോടെയാണ് യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയതെന്നാണ് യുവാവിൻ്റെ മൊഴി. തുടർന്ന് സ്യൂട്ട്കേസ് അടുക്കളയില്‍നിന്ന് ശുചിമുറി മാറ്റി. വീട് വൃത്തിയാക്കിയെങ്കിലും മൃതദേഹം കൊണ്ടുപോകാനുള്ള പദ്ധതി പരാജയപ്പെട്ടതോടെ പുലർച്ചെ 12.45 ഓടെ വീട് പൂട്ടി സ്ഥലം വിട്ടു. മഹാരാഷ്ട്രയിലെ ഷിർവാളിലേക്ക് വണ്ടിയോടിച്ചെങ്കിലും അവിടെ വെച്ച് പിടികൂടുകയായിരുന്നു.