ബെംഗളൂരു : ബീഹാറിലേക്ക് തിരികെ പോകാനായി കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ന 19 കാരി കെആര്‍ പുരം റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് ക്രൂരമായ ബലാത്സംഗത്തിനിരയായി. രാത്രിയിലായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു.
പീഡനത്തിന് ഇരയായ യുവതി കഴിഞ്ഞ കുറച്ചു കാലമായി തന്റെ സഹോദരി, ഭര്‍ത്താവുമായി കേരളത്തിലെ ജോലി ചെയ്തിരുന്നു. ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു അവള്. എറണാകുളത്തുനിന്ന് ട്രെയിനില്‍ ബെംഗളൂരുവിലെ കെആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍ പുലർച്ചെ 1 മണിയോടെയാണ് അവള് എത്തിയത്. അവളുടെ കൂട്ടായി കസിനായ സഹോദരനും ഉണ്ടായിരുന്നു.
സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം ഭക്ഷണം വാങ്ങാനായി മഹദേവപുരത്തേക്ക് നടന്നുകൊണ്ടിരിക്കെ രണ്ട് പ്രതികള്‍ പിന്തുടർന്ന് ആക്രമിച്ചു. ഒരാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക്പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഇതിനു ഇടയില്‍ രണ്ടാം പ്രതി സഹോദരനെ മര്‍ദിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ നിലവിളികള്‍ കേട്ടു സമീപവാസികള്‍ ഇടപെട്ടു. സ്ഥലത്ത് എത്തി.അസിഫ് എന്ന പ്രതിയെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിനിടയില്‍ തന്നെ നാട്ടുകാര്‍ പിടികൂടി. സംഭവത്തില്‍ രണ്ടാമൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുറച്ച് മണിക്കൂറിനുള്ളില്‍ പിടികൂടുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. കേസിന്റെ ഭാഗമായി കര്‍ശന നിയമ നടപടികള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.