ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസില്‍ 275 അവസരം. നഴ്സിങ് ഓഫീസര്‍ തസ്തികയില്‍ 266 അവസരം. തപാല്‍ വഴി അപേക്ഷിക്കണം.
സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (ന്യൂറോ മസ്കുലര്‍)-1: യോഗ്യത: ബേസിക്/മെഡിക്കല്‍ സയന്‍സസ് പിഎച്ച്.ഡി. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്.
കംപ്യൂട്ടര്‍ പ്രോഗ്രാമര്‍-1: കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പി.ജി. ഡിപ്ലോമ. സ്റ്റാറ്റിസ്റ്റിക്കല്‍ ആപ്ലിക്കേഷന്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി: 30 വയസ്സ്.
ടിക്കറ്റ് ബുക്കിങ്ങില്‍ നിര്‍ണായക മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ; മാറ്റങ്ങള്‍ ഇങ്ങനെ
ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍-1: യോഗ്യത: എം.ഡി./എം.ബി.ബി.എസ്. പ്രായപരിധി: 35 വയസ്സ്.
നഴ്സിങ് ഓഫീസര്‍-266: യോഗ്യത: നഴ്സിങ് ബി.എസ്സി. (ഹോണ്‍)/ബി.എസ്സി./ബി.എസ്സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സസ് ആന്‍ഡ് മിഡ്വൈഫ് ദേശീയ/സംസ്ഥാന രജിസ്ട്രേഷന് ഉണ്ടായിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.
സ്പീച്ച് തെറാപ്പിസ്റ്റ് ആന്‍ഡ് ഓഡിയോളജിസ്റ്റ്-3: യോഗ്യത: സ്പീച്ച് പാത്തോളജി/ഓഡിയോളജി ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ തത്തുല്യം. പ്രായപരിധി: 30 വയസ്സ്.
തണൽ സൗജന്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഹ്യുമന്‍ ജനറ്റിക്സ്)-1: യോഗ്യത: ലൈഫ് സയന്‍സ് ബിരുദാനന്തരബിരുദം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.
ടീച്ചര്‍ ഫോര്‍ എം.ആര്. ചില്‍ഡ്രന്‍ (ക്ലിനിക്കല്‍ സൈക്കോളജി)-1: യോഗ്യത: സൈക്കോളജി ബി.എ./ബി.എസ്സി. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30 വയസ്സ്.
അസിസ്റ്റന്റ് ഡയറ്റീഷ്യന്-1: യോഗ്യത: സയന്‍സ് ബിരുദം. ഡയറ്റിക്സില്‍ ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30 വയസ്സ്.
അപേക്ഷാഫീസ്: സീനിയര്‍ സയന്റിഫിക് ഓഫീസര്‍ തസ്തികയ്ക്ക് 2360 രൂപ (എസ്.സി./എസ്.ടി. 1180 രൂപ), മറ്റ് തസ്തികയ്ക്ക് 1180 രൂപ. (എസ്.സി./എസ്.ടി. 885 രൂപ). ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.
വിശദവിവരങ്ങള്‍ക്കായി www.nimhans.ac.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകള്‍ TheDirector, NIMHANS, P.B.No.2900, Hosur Road, Bengaluru – 560 029, India എന്ന വിലാസത്തിലേക്ക് അയക്കുക. അവസാന തീയതി: ജൂണ്‍ 28.
- കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84%;ഇന്ന് 11647 പേർക്ക് അസുഖ ബാധ
- കർണാടകയിൽ ഇന്ന് 4517 പേർക്ക് കോവിഡ് :ടെസ്റ്റ് പോസിറ്റിവിറ്റി 2.58%
- വാക്സിനും, മരുന്നുകളും ഇനി പറന്നെത്തും; കര്‍ണാടകയില്‍ മരുന്ന് വിതരണത്തിന് ഡ്രോണുകള്‍
- രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി വീണ്ടും കേരളം
- കർണാടകയിൽ പത്താം ക്ലാസ് പരീക്ഷ നടത്താൻ തീരുമാനമായി ; പരീക്ഷ 2 ദിവസം മാത്രം