ബെംഗളൂരുവിലെ കനത്ത ചൂടിന് ആശ്വാസം നല്കിയാണ് ശനിയാഴ്ച വൈകിട്ട് നഗരത്തിൽ മഴ ആർത്തലച്ചു പെയ്തത്. ഈ വേനലിലെ ആദ്യ വേനൽനഴ ശക്തിയൊട്ടും കുറച്ചില്ല. ചൂടിനെ തുരത്തുവാൻ മഴ കാത്തിരുന്ന ബെംഗളൂരു നിവാസികൾ ആദ്യ മഴയിൽ ഒട്ടും നിരാശരായില്ലെങ്കിലും വെള്ളക്കെട്ടും അപകടങ്ങളും ട്രാഫിക് കുരുക്കും ഇത്തവണയും സംഭവിച്ചിട്ടുണ്ട്.
യെലഹങ്കയിലാണ് ഇന്നലെ ഏറ്റവും കൂടുതല് മഴ രേഖപ്പെടുത്തിയത്. ഇവിടുത്തെ സൊന്നേനഹറ്റിയിൽ മാത്രം 60 മിമി മഴയാണ് പെയ്തതെന്നാണ് കണക്കുകൾ പറയുന്നത്. പ്രദേശത്തെ മറ്റു ഭാഗങ്ങളിലും മികച്ച മഴയാണ് ലഭിച്ചത്. ബഗളുരു, മറേനഹള്ളി, ബെട്ടാഹസസൂരു, ജക്കൂരു, വിദ്യാരായനപുര തുടങ്ങിയ പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു.
ബെംഗളൂരു കൂടാതെ, സമീപത്തെ രാമനഗര, മാണ്ഡ്യ, കോലാർ, ചിക്കബെല്ലാപുര മൈസൂർ, കൊടക്, തുടങ്ങിയ ജില്ലകളിലും ഇന്നലെ കന മഴ തന്നെയാണ് ലഭിച്ചത്. ഇതിൽ രാമനഗരയിലെ ചെല്ലൂരിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്- 99 mm. രാമനഗരയിലെ തന്നെ മകലിയില് 86 mm, ദേവനഹള്ളിയിലെ നല്ലൂരുവിൽ 65 mm എന്നിങ്ങനെയും മഴ പെയ്തു.
ബെംഗളൂരു ഇന്നത്തെ കാലാവസ്ഥ :ഇന്ന്, മാർച്ച് 23 ഞായറാഴ്ച ബെംഗളൂരുവിൽ മഴ തുടരും. നേരയതോ മിതമായതോ ആയ മഴയും ഇടിമിന്നലും ഇന്നും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടും. ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ എന്നീ ജില്ലകൾ കൂടാതെ, കൂടാതെ, ദക്ഷിണ കന്നഡ, ബീദർ, ഗുൽബർഗ, യാദ്ഗിർ, റായ്ച്ചൂർ, കൊപ്പൽ, കോലാർ, ചിക്കബെല്ലാപുര, തുംകുരു, രാമനഗര, ചിക്കമഗളൂരു, കൊടഗു, ഹാസൻ, ചിത്രദുർഗ, ചാമരാജനഗര, മാണ്ഡ്യ, മൈസൂരു ജില്ലകളിലും ഇന്ന് മഴ ലഭിക്കും, . ബല്ലാരി, വിജയനഗര ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
വരുംദിവസങ്ങളിലെ കാലാവസ്ഥ : മാർച്ച് 24 തിങ്കളാഴ്ച കുടക്ബിദർ, കലബുർഗി, വിജയപുര, ഹാസൻ, ചിക്കമഗളൂരു ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടിമിന്നലും മഴയും ഉണ്ടാകും. ദക്ഷിണ കന്നഡ ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കർണാടകയുടെ ഉൾഭാഗത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതേസമയം ബെംഗളൂരുവില്‍ പൊതുവേ തെളിഞ്ഞ ആകാശം അനുഭവപ്പെടും.
കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും ആയിരിക്കും.മാർച്ച് 25 ന് കുടകിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരും. കൂടാതെ, ഉഡുപ്പി, ദക്ഷിണ കന്നഡ, ഹാസൻ, ശിവമൊഗ്ഗ, ചിക്കമഗളൂരു ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. ബെംഗളൂരുവില്‍ ചൊവ്വാഴ്ച തെളിഞ്ഞ ആകാശവും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും