ബാംഗ്ലൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് നടത്തുന്ന ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് (16511/16512) ട്രെയിൻ സ്റ്റേഷനിൽ മാറ്റം. ഏപ്രിൽ ആദ്യ വാരത്തിൽ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് പുറപ്പെടുന്ന ടെർമിനൽ താത്കാലികമായി മാറും. യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തികൾ തുടരുന്ന സാഹചര്യത്തിലാണിത്.കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് ഏപ്രിൽ ഒന്നു മുതൽ പത്തു വരെ എസ്എംവിടി ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക.
കഴിഞ്ഞ നവംബർ മാസം മുതൽ യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നാണ് ബെംഗളൂരു- കണ്ണൂർ എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും.തുടർന്ന് ഏപ്രിൽ മുതൽ പഴയപടി കെഎസ്ആര്‍ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമെന്ന് റെയിൽവേ പത്രക്കുറിപ്പ് പുറത്തിറക്കിയെങ്കിലും പിന്നീട് പത്തു വരെ എസ്എംവിടി ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചുവിശദമായ സമയക്രമീകരണം, റൂട്ട്, സ്റ്റോപ്പുകൾ എന്നിവ അറിയാം.
കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്ട്രെയിൻ നമ്പർ 16511 കെഎസ്ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് രാത്രി 8.00 മണിക്ക് എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്നും സർവീസ് ആരംഭിച്ച് 14 മണിക്കൂർ 55 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ 10:55 ന് കണ്ണൂർ എത്തും.ബനസവാഡി, ഹെബ്ബാൾ, ചിക്ബനാവർ വഴിയായിരിക്കും യാത്ര.
എസ്എംവിടിബംഗളൂരു – 20:00
യശ്വന്ത്പൂര്‍ – 21:45
കുനിഗൽ – 22:44
ബി ജി നഗർ – 23:06
ശ്രവണബെളഗോള – 23:31
ചന്നരായപട്ടണ – 23:41
ഹസൻ – 00:30
സക്ലേശ്പുര്‍ – 01:45
സുബ്രഹ്മണ്യ റോഡ് – 04:50
കബകപുട്ടൂർ – 05:40
ബന്ത്വാൾ – 06:10
മംഗളൂരു ജംഗ്ഷൻ – 06:50
മംഗളൂരു സെൻട്രൽ – 07:10
കാസർഗോഡ് – 08:21
കാഞ്ഞങ്ങാട് – 08:41
നീലേശ്വരം – 08:52
പയ്യന്നൂർ – 09:11
കണ്ണൂർ – 10:55
കണ്ണൂർ – എസ്എംവിബി എക്സ്പ്രസ്ട്രെയിൻ നമ്പർ 16512 കണ്ണൂരിൽ നിന്ന് എല്ലാ ദിവസവും വൈകിട്ട് 5.05 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07:45 ന് എസ്എംവിടി ബെംഗളൂരുവിൽ എത്തും. 14 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം.