Home Featured ഏപ്രില്‍ 30 വരെ ജോഗ് വെള്ളച്ചാട്ടം സന്ദർശനം വിലക്കെർപ്പെടുത്തി

ഏപ്രില്‍ 30 വരെ ജോഗ് വെള്ളച്ചാട്ടം സന്ദർശനം വിലക്കെർപ്പെടുത്തി

by admin

ബംഗളൂരു: പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സാഗർ താലൂക്കിലെ ജോഗ് വെള്ളച്ചാട്ടം സന്ദർശിക്കുന്നതിന് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശിവമൊഗ്ഗ ജില്ല ഭരണകൂടം.അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 30 വരെ ജോഗ് വെള്ളച്ചാട്ടം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.ജോഗ് വെള്ളച്ചാട്ടത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

പ്രവേശന കവാടം, പാര്‍ക്കിങ്, ശൗചാലയങ്ങള്‍ എന്നിവയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ജോലികള്‍ നടക്കുമ്ബോള്‍ വിനോദ സഞ്ചാരികള്‍ക്ക് അസൗകര്യങ്ങള്‍ നേരിടുമെന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും ഡെപ്യൂട്ടി കമീഷണറും ജോഗ് മാനേജ്മെന്റ് എക്സിക്യൂട്ടിവ് ഓഫിസറുമായ ഗുരുദത്ത ഹെഡ്ഗെ പറഞ്ഞു.ജനുവരി ഒന്നുമുതല്‍ മാർച്ച്‌ 15 വരെ വെള്ളച്ചാട്ടം അടച്ചിട്ടിരുന്നു. പണി പൂർത്തിയാകാത്ത സാഹചര്യത്തില്‍ അടച്ചിടല്‍ ഏപ്രില്‍ 30 വരെ നീട്ടുകയായിരുന്നുവെന്നും സഞ്ചാരികള്‍ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘ നാളുകള്‍ക്ക് ശേഷം ശുദ്ധവായു ശ്വസിച്ച്‌ ജനങ്ങള്‍; 2020 ന് ശേഷം ആദ്യമായി ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇൻഡക്സ് 85 ല്‍ എത്തി

ഡല്‍ഹിയില്‍ മൂന്നു വർഷത്തിനിടെ ആദ്യമായി എയർ ക്വാളിറ്റി ഇൻഡക്സ് 85 ല്‍ എത്തി. ദീർഘ നാളുകള്‍ക്ക് ശേഷമാണ് ഡല്‍ഹിയിലെ ജനങ്ങള്‍ ശുദ്ധവായു ശ്വസിക്കുന്നത്.ശനിയാഴ്ച രാത്രി ഏഴുമണിക്ക് എയർക്വാളിറ്റി 80 ലും എത്തിയിരുന്നു. ജനുവരി-മാർച്ച്‌ മാസങ്ങളില്‍ ഇതാദ്യമായാണ് എയർ ക്വാളിറ്റി ഇൻഡക്സ് 85 ല്‍ എത്തുന്നത്. 2020ന് ശേഷം മാർച്ച്‌ മാസത്തില്‍ എയർ ക്വാളിറ്റി തൃപ്തികരമാകുന്നതും ഇതാദ്യമായാണ്.

കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ കണക്കു പ്രകാരം പൂജ്യത്തിനും അമ്ബതിനുമിടയിലാണ് മികച്ച എയർ ക്വാളിറ്റിയായി കണക്കാക്കുന്നത്. 51 നും 100 നുമിടയ്ക്ക് തൃപ്തിതരമായ അവസ്ഥയാണ്. 101നും 200നും ഇടയിലാണെങ്കില്‍ മിതമായ വായുമലിനീകരണവും 201നും 300നും ഇടയില്‍ മോശം വായുവും, 301 നും 400 നും ഇടയ്ക്ക് വളരെ മോശം, 401നും 500നും ഇടയ്ക്ക് ഗുരുതരമായ വായുമലിനീകരണവുമായാണ് കണക്കാക്കുന്നത്. ശനിയാഴ്ച രാത്രി ഏഴുമണിക്കാണ് എയർക്വാളിറ്റി 80 രേഖപ്പെടുത്തുന്നത്. ഏറ്റവും താഴ്ന്ന എയർക്വാളിറ്റി ഇൻഡക്സ് രേഖപ്പെടുത്തിയത് അലിപ്പൂരിലാണ്.

വേനലടുക്കുന്തോറും ഇന്ത്യയില്‍ ചൂട് വർധിക്കുകയാണ്. കർണാടകയിലെ കല്‍ബുർഗി ജില്ലയില്‍ 24 മണിക്കൂറിനുള്ളില്‍ 42.8 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പടുത്തിയത്. ഡല്‍ഹിയിലെ അടുത്ത സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രേദേശ്, രാജസ്ഥാൻ, തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാർച്ച്‌ 15, 16 തീയതികളില്‍ ഇടിമിന്നലോടുകൂടിമഴയുണ്ടാകുമെന്ന് പ്രവചനം ഉണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group