സുഹൃത്തിനെയും അയാളുടെ കാമുകിയെയും ബൈക്കില്‍ കയറ്റി ബംഗളുരൂ നഗരത്തിലൂടെ ‘ചുംബനയാത്ര’ നടത്തിയ യുവാവിനു 4,000 രൂപ പിഴയിട്ട് കർണാടക പോലീസ്.രാഗി ഗുഡ്ഡ ബസ് സ്റ്റോപ്പിനും മെട്രോ സ്റ്റേഷനും ഇടയിലുള്ള സിസിടിവി കാമറയിലാണു ബൈക്കിലെ പ്രണയലീലകള്‍ പതിഞ്ഞത്. ഒരാഴ്ച മുന്പായിരുന്നു സംഭവം. ബൈക്കോടിച്ച 23കാരനായ യുവാവിന്‍റെ പിന്നിലാണു സുഹൃത്ത് ഇരുന്നത്. തൊട്ടുപിന്നില്‍ സുഹൃത്തിന്‍റെ കാമുകിയും.ചുംബനങ്ങള്‍ കൈമാറിയായിരുന്നു കമിതാക്കളുടെ സവാരി. മൂന്നു പേരും ഹെല്‍മറ്റു ധരിച്ചിരുന്നില്ല.
ഇവരുടെ വിവാദയാത്ര പൊതുസമൂഹത്തില്‍ ചർച്ചയായതോടെ യുവാവിനെ അയാളുടെ വീട്ടിലെത്തി പോലീസ് പിടികൂടുകയായിരുന്നു. 4,000 രൂപ പിഴയടപ്പിച്ചശേഷം വിട്ടയച്ചു.മൂവരും മെഡിക്കല്‍ സ്റ്റോർ ജീവനക്കാരാണ്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന്‍റെ അച്ഛൻ സെക്യൂരിറ്റി ജീവനക്കാരനും അമ്മ വീട്ടുജോലിക്കാരിയുമാണ്. വായ്പയെടുത്താണ് തന്‍റെ മകന് അമ്മ ബൈക്ക് വാങ്ങിക്കൊടുത്തതെന്നു പറയുന്നു.
വധുവിന്റെ വീട്ടില്‍ വിവാഹഘോഷയാത്ര എത്തി: വരനെ കണ്ട് ഞെട്ടി ബന്ധുക്കള്‍, പിന്നാലെ സംഭവിച്ചത്
വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ശ്രദ്ധ നേടുന്നത്.ഇത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നമ്മുക്കറിയാം സാധാരണ ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ മിക്കവാറും വരന്‍ വലിയ ഘോഷയാത്രയായിട്ടാണ് വധുവിന്റെ വീട്ടില്‍ എത്താറുള്ളത്. വലിയ അലങ്കാരവും ആള്‍ക്കൂട്ടവും ഒക്കെയുള്ള ഈ ഘോഷയാത്രയ്ക്ക് വിവാഹ ചടങ്ങില്‍ വലിയ പ്രാധാന്യവും ഉണ്ട്. എന്നാല്‍, ഈ വിവാഹത്തിന് ഘോഷയാത്ര വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് ആകെ പ്രശ്‌നമായത്. പിന്നെ പൊലീസിനെ വരെ വിളിക്കുന്നിടത്താണ് കാര്യങ്ങള്‍ എത്തിയത്.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം നടന്നത്. വിവാഹ ഘോഷയാത്രയില്‍ എത്തിയിരുന്നത് നേരത്തെ വിവാഹം ഉറപ്പിച്ച വരനായിരുന്നില്ല എന്ന് കണ്ടതോടെ പൊലീസിനെ വിളിക്കുകയും വിവാഹം നിര്‍ത്തി വയ്ക്കുകയും ചെയ്യുകയായിരുന്നു. മില്‍ ഏരിയ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രഘന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. സുനില്‍ കുമാര്‍ എന്ന യുവാവ് തന്റെ സഹോദരിയുടെ വിവാഹത്തിന് വേണ്ടി വലിയ ഒരുക്കങ്ങള്‍ തന്നെയാണ് നടത്തിയിരുന്നത്. ഝജ്ജാര്‍ ജില്ലയിലെ ജുജ്‌നു ഗ്രാമത്തില്‍ നിന്നായിരുന്നു വരന്‍. അങ്ങനെ, വരനുമായുള്ള വിവാഹ ഘോഷയാത്ര വീട്ടിലെത്തുകയും ചെയ്തു. എന്നാല്‍, വരനെ കണ്ടതോടെ സുനില്‍ കുമാറും കുടുംബവും എല്ലാം ഞെട്ടിപ്പോയി.
സഹോദരിക്ക് വിവാഹം ഉറപ്പിച്ചത് 20 -കളില്‍ മാത്രം പ്രായമുണ്ടായിരുന്ന ഒരു യുവാവുമായിട്ടാണ്. എന്നാല്‍, വിവാഹം കഴിക്കാനായി എത്തിയ വരനാവട്ടെ ഒരു 40 -കാരനും. ഇതോടെ ആകെ പ്രശ്‌നമായി. വിവാഹത്തിന്റെ ഇടനിലക്കാരനോട് ചോദിച്ചപ്പോള്‍ വരന് കാലിന് പരിക്കേറ്റ് കിടക്കുകയാണ് എന്നും അതിനാലാണ് വിവാഹം കഴിക്കാന്‍ ഇയാള്‍ എത്തിയത് എന്നുമുള്ള വിചിത്രമായ ന്യായീകരണമാണ് നല്‍കിയത്. ഇതോടെ ആകെ പ്രശ്‌നമായി. സുനില്‍ കുമാര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. അതോടെ വിവാഹം മുടങ്ങി. ഒടുവില്‍ പോലീസ് സ്ഥലത്തെത്തി ഈ വ്യാജവരനെ അവിടെ നിന്നും കൊണ്ടുപോവുകയായിരുന്നു. ഇടനിലക്കാരനടക്കം മൂന്ന് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തതായി മില്‍ ഏരിയ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവ് സിംഗ് പറഞ്ഞു.