Home Featured ലോക്സഭ മണ്ഡല പുനര്‍നിര്‍ണയ വിരുദ്ധ യോഗത്തില്‍ കര്‍ണാടക പങ്കുചേരും

ലോക്സഭ മണ്ഡല പുനര്‍നിര്‍ണയ വിരുദ്ധ യോഗത്തില്‍ കര്‍ണാടക പങ്കുചേരും

by admin

ലോക്സഭ മണ്ഡലങ്ങള്‍ പുനർനിർണയിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മാർച്ച്‌ 22ന് വിളിച്ച യോഗത്തില്‍ കർണാടകയുടെ പ്രതിനിധിയായി ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പങ്കെടുക്കും. ബുധനാഴ്ച ബംഗളൂരുവില്‍ തമിഴ്‌നാട് വനം മന്ത്രി കെ. പൊൻമുടി, എം.എം. അബ്ദുല്ല എംപി എന്നിവർ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ശിവകുമാറിനെയും കണ്ടിരുന്നു. ഇതിനുപിന്നാലെ പരസ്യ പിന്തുണ അറിയിച്ച സിദ്ധരാമയ്യ, സ്റ്റാലിന് ഇതുസംബന്ധിച്ച ഔദ്യോഗിക കത്തും അയച്ചു.മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് തനിക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതെന്നും ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് പങ്കെടുക്കാൻ അഭ്യർഥിച്ചതായും കത്തില്‍ വ്യക്തമാക്കി.

മണ്ഡല പുനർനിർണയം സംസ്ഥാനങ്ങളുടെ സ്വയംഭരണവുമായി ബന്ധപ്പെട്ട നിർണായക പ്രശ്നമാണുയർത്തുന്നതെന്നും പുതിയ ജനസംഖ്യ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി പാർലമെന്ററി, നിയമസഭ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിക്കുന്നത് സംബന്ധിച്ച്‌ സമാന ചിന്താഗതിക്കാരായ സംസ്ഥാനങ്ങള്‍ ഗൗരവതരമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഹോളി ആഘോഷങ്ങള്‍ മൂലം പ്ലസ് ടു പരീക്ഷയെഴുതാൻ സാധിക്കാതിരുന്നാല്‍ വീണ്ടും അവസരം നല്‍കുമെന്ന് സി.ബി.എസ്.ഇ

ഹോളി ആഘോഷങ്ങള്‍ മൂലം പ്ലസ് ടു ഹിന്ദി പരീക്ഷയെഴുതാൻ സാധിക്കാതിരുന്നാല്‍ വീണ്ടും അവസരം നല്‍കുമെന്ന് സി.ബി.എസ്.ഇ മാർച്ച്‌ 15ലെ പരീക്ഷയെഴുതാൻ സാധിക്കാത്തവർക്ക് വീണ്ടും അവസരം നല്‍കുമെന്നാണ് സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ അറിയിച്ചിരിക്കുന്നത്.സാധാരണയായി കായിക വിദ്യാർഥികള്‍ക്കാണ് ഇത്തരത്തില്‍ പ്രത്യേക പരീക്ഷ നടത്തുന്നത്. മാർച്ച്‌ 14നാണ് രാജ്യത്ത് ഹോളി ആഘോഷം നടക്കുന്നത്. എന്നാല്‍, ചിലയിടങ്ങളില്‍ മാർച്ച്‌ 15നാണ് ആഘോഷം.

ഇതുമൂലം പരീക്ഷയെഴുതാൻ സാധിക്കാത്തവർക്ക് പ്രത്യേക അവസരം നല്‍കുമെന്നാണ് സി.ബി.എസ്.ഇയുടെ അറിയിപ്പ്.നിലവില്‍ ഷെഡ്യൂള്‍ പ്രകാരം പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 15ന് ആർക്കെങ്കിലും പരീക്ഷയെഴുതാൻ സാധിക്കാതിരുന്നാല്‍ അവർക്ക് മറ്റൊരു അവസരം നല്‍കുമെന്ന് സി.ബി.എസ്.ഇ എക്സാമിനേഷൻ കണ്‍ട്രോളർ സാന്യം ഭരദ്വാജ് പറഞ്ഞു. കായിക വിദ്യാർഥികള്‍ക്കായി സി.ബി.എസ്.ഇ നടത്തുന്ന പ്രത്യേക പരീക്ഷക്കൊപ്പമാണ് ഇവർക്ക് അവസരം നല്‍കുക.

ഫെബ്രുവരി 15നാണ് സി.ബി.എസ്.ഇ പരീക്ഷ തുടങ്ങിയത്. 8000 സ്കൂളുകളിലായി 44 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഏപ്രില്‍ നാലിന് പ്ലസ് ടു പരീക്ഷ അവസാനിക്കുന്നത്. മാർച്ച്‌ 18ന് എസ്.എസ്.എല്‍.സി പരീക്ഷ അവസാനിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group