Home Uncategorized അരാഷ്ട്രീയ യൗവനം സമൂഹത്തിന് ബാധ്യത എസ്. വൈ. എസ്

അരാഷ്ട്രീയ യൗവനം സമൂഹത്തിന് ബാധ്യത എസ്. വൈ. എസ്

by admin

ബംഗ്ലൂരു: സക്രിയ യൗവനങ്ങളാണ് രാജ്യ നിർമ്മാണത്തിലെ പ്രതീക്ഷകൾ അരാഷ്ട്രീയ യൗവനം സമൂഹത്തിനും രാജ്യത്തിനും ബാധ്യതയാണെന്ന് എസ്.വൈ.എസ് ജില്ല കൗൺസിൽ

യുവാക്കളെ അരാഷ്ട്രീയ രാക്കുന്ന സോഷ്യൽ മീഡിയ ,ലഹരി അഡിക്ഷനിൽ നിന്നും ബോധവത്കരണങ്ങൾ ആവശ്യമാണെന്നും സാമൂഹ്യ ബാധ്യതകളിലേക്ക് ചിന്തകൾ തിരിക്കുന്ന പഠനങ്ങൾ ഇനിയും വരണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു

മഡിവാള സേവറി ഹോട്ടലിൽ നടന്ന വാർഷിക കൗൺസിൻ ജഅഫർ നൂറാനിയുടെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് സാന്ത്വനം സെക്രട്ടറി അബ്ദുറഹ്മാൻ റസ്‌വി കൽക്കട്ട ഉത്ഘാടനം ചെയ്തു സ്റ്റേറ്റ് പ്രസിഡണ്ട് ഹഫീള് സഅദി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി.ബഷീർ സഅദി പീനിയ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.എസ്.എം.എ സെക്രട്ടറി അബ്ദുൾ റഹ്മാൻ ഹാജി , എസ്.എസ്.എഫ് ജില്ല സെക്രട്ടറി അൽതാഫ്,മൻസൂർ കോട്ടക്കാർ,എന്നിവർ ആശംസ പ്രസംഗം നടത്തി

സംഘടനയുടെ വാർഷിക റിപ്പോർട്ട് മുനീർ ആർ.എം നഗറും സാമ്പത്തിക റിപ്പോർട്ട് ഷർശാദും, സാന്ത്വന റിപ്പോർട്ട് ഫിർദൗസും സാന്ത്വനസാമ്പത്തിക റിപ്പോർട്ട് നാസർ ക്ലാസിക്കും അവതരിപ്പിച്ചു ജഅഫർ നൂറാനി പ്രസിഡണ്ടും അനസ് സിദ്ധീഖി ജന:സെക്രട്ടറിയും റസാഖ് ട്രഷററുമായ പുതിയ സംഘടന വർഷത്തിലേകുള്ള കമ്മിറ്റി നിലവിൽ വന്നു. ഇബ്രാഹിം സഖഫി പയോട്ട സ്വാഗതവും അനസ് സിദ്ധീഖി നന്ദിയും പറഞ്ഞു

SYS മടിവാള യൂണിറ്റ് കമ്മറ്റി റംസാൻ കിറ്റ് വിതരണവും ഗ്രാൻഡ് ഇഫ്താറും സംഘടിപ്പിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group