Home Featured ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും

by admin

ബെംഗളരു: പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ശനിയാഴ്ച സമാപനം കുറിക്കും. എട്ടുദിവസത്തെ മേളയിൽ മാറ്റുരച്ച സിനിമകളിൽ ഏതാണ് മുമ്പിലെത്തിയതെന്ന ആകാംക്ഷയിൽ സനിമാപ്രേമികൾ. ഏഷ്യൻവിഭാഗം, ഇന്ത്യൻവിഭാഗം, കന്നഡവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിരുന്നു മത്സരം. ഏഷ്യൻ സിനിമാവിഭാഗത്തിൽ ഫാസിൽ മുഹമ്മദ് സംവിധാനംചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ ആസ്വാദകരുടെ കൈയടിനേടിയിരുന്നു.

ഇന്ത്യൻസിനിമാ വിഭാഗത്തിൽ മലയാളത്തിൽനിന്നു മൂന്ന് സിനിമകളാണെത്തിയത്. ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറം’, അർഫാസ് അയ്യൂബിന്റെ ‘ലെവൽ ക്രോസ്’, സൂരജ് ടോമിന്റെ ‘വിശേഷം’ എന്നിവയായിരുന്നു അവ. ലെവൽ ക്രോസ് ശനിയാഴ്ച വീണ്ടും പ്രദർശിപ്പിക്കുന്നുണ്ട്.വിദേശസിനിമകളുൾപ്പെടെ 62 ചിത്രങ്ങളാണ് അവസാനദിവസം പ്രദർശിപ്പിക്കുന്നത്. രാജാജി നഗർ ഓറിയോൺ മാളാണ് പ്രധാന പ്രദർശനകേന്ദ്രം.

സ്ഥിരം ശമ്ബളം വാങ്ങുന്ന സ്ത്രീകളില്‍ കേരളം ഒന്നാമത്

രാജ്യത്ത് സ്ഥിരം ശമ്ബളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തിലെന്ന് സാമ്ബത്തിക അവലോകന രേഖ. കേരളത്തില്‍ തൊഴില്‍ചെയ്യുന്ന സ്ത്രീകളില്‍ പകുതിയോളം പേരും സ്ഥിരം വരുമാനക്കാരാണ്.2022-23ല്‍ ഇന്ത്യയില്‍ സ്ഥിരംവേതനമുള്ള സ്ത്രീകള്‍ 18.6 ശതമാനമാണെങ്കില്‍ കേരളത്തില്‍ 47.4 ശതമാനമാണ്. 2023-24ല്‍ ഇന്ത്യയില്‍ 18.5-ഉം കേരളത്തില്‍ 49.7 ശതമാനവുമാണ്. ദിവസക്കൂലിക്കാർ 2022-23ല്‍ ഇന്ത്യയില്‍ 17.1 ശതമാനവും കേരളത്തില്‍ 16.7 ശതമാനവുമാണ്. 2023-24ല്‍ 14.9 ശതമാനവും കേരളത്തില്‍ 16.4 ശതമാനവുമാണ്.

ചെറിയതോതിലുള്ള ദിവസക്കൂലിക്കാരായ സ്ത്രീകളും കേരളത്തിലുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. എന്നാല്‍, സംഘടിത മേഖലയിലെ ആകെ സ്ത്രീത്തൊഴിലാളികളുടെ എണ്ണം 10 വർഷത്തിനിടെ വർധിച്ചിട്ടുണ്ട്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും സംഘടിതമേഖലയിലെ സ്ത്രീകളുടെ സാന്നിധ്യം ആറുവർഷമായി വർധിച്ചുവരുകയാണ്. 2023-ലും 2024-ലും പൊതുമേഖലയിലെ തൊഴിലവസരങ്ങളെക്കാള്‍ കൂടുതലാണ് സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളിലെ വർധന.

You may also like

error: Content is protected !!
Join Our WhatsApp Group