Home Featured മൾട്ടിപ്ലക്‌സുകൾ ഉൾപ്പെടെ എല്ലാ തിയറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയാക്കും; പുതിയ പ്രഖ്യാപനവുമായി കർണാടക

മൾട്ടിപ്ലക്‌സുകൾ ഉൾപ്പെടെ എല്ലാ തിയറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയാക്കും; പുതിയ പ്രഖ്യാപനവുമായി കർണാടക

by admin

ബെംഗളൂരു: സംസ്ഥാനത്തെ മൾട്ടിപ്ലക്‌സുകൾ ഉൾപ്പെടെ എല്ലാ തിയറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി കർണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെതാണ് പ്രഖ്യാപനം. കന്നഡ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കർണാടക ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങുമെന്നും സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപിച്ചു.അടുത്തിടെ, കന്നഡയിലെ പ്രമുഖ നടന്മാരും നിർമ്മാതാക്കളുമായ രക്ഷിത് ഷെട്ടി, ഋഷഭ് ഷെട്ടി എന്നിവർ കന്നഡ ഉള്ളടക്കമുള്ള സിനിമകളും സീരീസുകളും സ്വീകരിക്കാൻ പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകൾ തയ്യാറാകുന്നില്ലെന്ന് പറഞ്ഞിരുന്നു.

സംസ്ഥാനത്തിന്റെ സാമൂഹിക, ചരിത്ര, സാംസ്കാരിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന സിനിമകൾ സംരക്ഷിക്കുന്നതിന് മൂന്ന് കോടി രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. കർണാടക ഫിലിം അക്കാദമിയുടെ ഉടമസ്ഥതയിലുള്ള 2.5 ഏക്കർ സ്ഥലത്ത് പിപിപി മാതൃകയിൽ മൾട്ടിപ്ലക്സ് സിനിമാ സമുച്ചയം വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.മൈസൂരുവിൽ 500 കോടി രൂപ ചെലവിൽ പിപിപി മാതൃകയിൽ ഒരു അന്താരാഷ്ട്ര നിലവാരമുള്ള ഫിലിം സിറ്റി വികസിപ്പിക്കാനായി 150 ഏക്കർ ഭൂമി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന് കൈമാറിയതായും കൂട്ടിച്ചേർത്തു

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു, പരീക്ഷണം പരാജയം

ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് കമ്ബനിയുടെ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം 5.30 ഓടെ ടെക്‌സാസില്‍ നിന്ന് കുതിച്ചുയർന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചത്.സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചതിന് പിന്നാലെ തെക്കന്‍ ഫ്‌ളോറിഡയ്ക്കും ബഹാമാസിനും സമീപമുള്ള ആകാശത്ത് തീജ്വാലകള്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്ഫോടനത്തിന് കാരണമെന്ന് കമ്ബനി അറിയിച്ചു

വിക്ഷേപിച്ച്‌ മിനിറ്റുകള്‍ക്ക് ശേഷം സ്പേസ് എക്സിന് സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് എഞ്ചിനുകള്‍ ഓഫായി.സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചതിനെ തുടർന്നു മയാമി, ഫോർട്ട് ലോഡർഡെയ്ല്‍, പാം ബീച്ച്‌, ഒർലാൻഡോ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങള്‍ തടസ്സപ്പെട്ടു. പരീക്ഷണം പരാജയപ്പെട്ടതിനു പിന്നിലെ കാരണം മനസ്സിലാക്കാൻ പരീക്ഷണ പറക്കലില്‍നിന്നു ലഭിച്ച ഡേറ്റ അവലോകനം ചെയ്യുമെന്നു സ്പേസ് എക്സ് വ്യക്തമാക്കി.പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്നും നിർഭാഗ്യവശാല്‍, കഴിഞ്ഞ തവണയും ഇത് സംഭവിച്ചുവെന്നും ജനുവരി 16-ന് നടന്ന പരീക്ഷണത്തെ പരാമർശിച്ച്‌ സ്‌പേസ് എക്‌സ് ഉദ്യോഗസ്ഥനായ ഡാൻ ഹൂട്ട് പറഞ്ഞു. പൊട്ടിത്തെറിയെത്തുടര്‍ന്ന് ഫ്ളോറിഡയിലെ വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

രണ്ടു തവണ നീട്ടിവച്ചതിനു ശേഷമാണ് സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണ വിക്ഷേപണം വ്യാഴാഴ്ച നടത്തിയത്. സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ ഏഴാം പരീക്ഷണ പറക്കലും വലിയ പൊട്ടിത്തെറിയിലാണ് അവസാനിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group