കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസ് ആരംഭിക്കാൻ ഇൻഡിഗോ എയർലൈൻസ്. ബെംഗളുരു, ചെന്നൈ സെക്ടറിൽ 30 മുതൽ ദിവസവും സർവീസുണ്ടാകും. കൊൽക്കത്ത, വിശാഖപട്ടണം, ഗോവ, ജയ്‌പുർ, അഹമ്മദാബാദ്, പുണെ സർവീസും ഉടൻ ആരംഭിക്കും. കരിപ്പൂർ വിമാനത്താവളത്തിന് പുത്തനുണർവേകുന്ന സർവീസുകളായി ഇവ മാറും.
നിലവിൽ കരിപ്പൂർ – ബെംഗളൂരു റൂട്ടിൽ ആഴ്ചയിൽ നാല് സർവീസാണ് ഇൻഡിഗോ നടത്തുന്നത്. കരിപ്പൂർ – ചെന്നൈ സെക്ടറിൽ ആഴ്ചയിൽ മൂന്നും ഹൈദരാബാദ്, മുംബൈ, ഡൽഹി നഗരങ്ങളിലേക്ക് ദിവസവും ഓരോ സർവീസ് നിലവിലുണ്ട്. കരിപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിനും അനുമതിയായിട്ടുണ്ട്. ഗോവ, അഗത്തി സർവീസുകളും ഉടൻ തുടങ്ങും.
കരിപ്പൂരിൽ നിന്ന് ഫ്ലൈ 91 വിമാനം ഗോവ, പുണെ, ലക്ഷദ്വീപ്, ഡൽഹി എന്നിവിടങ്ങളിലേക്ക് പറക്കാൻ ഒരുങ്ങിക്കഴിഞ്ഞു. അതേസമയം കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്കാണ് പുതിയ സര്‍വീസ് ആരംഭിക്കാന്‍ ഇൻഡിഗോ എയർലൈൻസ് ഒരുങ്ങുകയാണ്. മാര്‍ച്ച് 15 മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. ഇന്‍ഡിഗോ പുതിയ സര്‍വീസ് തുടങ്ങുന്നത് പ്രവാസികള്‍ക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി-റാസല്‍ഖൈമ റൂട്ടില്‍ നേരിട്ടുള്ള സര്‍വീസ് പ്രഖ്യാപിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു. അതിനിടെ കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവര്‍ക്ക് ഉയര്‍ന്ന വിമാന നിരക്ക് നല്‍കേണ്ടി വരുന്നത് ചർച്ചയാവുകയാണ്. ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി തയ്യാറായിരുന്നില്ല. വിമാനയാത്രാ നിരക്ക് നിശ്ചയിക്കല്‍ നയപരമായ വിഷയം ആണെന്നും അതില്‍ തങ്ങള്‍ ഇടപെട്ടാല്‍ ഗുണത്തേക്കാള്‍ ദോഷം ഉണ്ടാകുമെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.
ഐസ്ക്രീം വാങ്ങി കഴിക്കാനായി തുറന്നപ്പോള്‍ ഉള്ളില്‍ പാമ്ബ്, ദുരനുഭവം പങ്കുവെച്ച് യുവാവ്
തെരുവ് കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ ഐസ് ക്രീമില്‍ വിഷവുമുള്ള പാമ്ബിനെ കണ്ടെത്തി. തായ്ലൻൻഡിലാണ് സംഭവം. യുവാവ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.മധ്യ തായ്‌ലൻഡിലെ മുവാങ് റാച്ചബുരി മേഖലയിലെ പാക് തോയില്‍ നിന്നുള്ള റെയ്ബാൻ നക്ലെങ്‌ബൂണ്‍ എന്നയാളാണ് തന്റെ ദുരനുഭവം പങ്കുവെച്ചത്. തായ്‌ലൻഡില്‍ വ്യാപകമായി ഉപയോഗിക്കുന്ന ബ്ലാക്ക് ബീൻ ഐസ് ക്രീമില്‍ നിന്നാണ് പാമ്ബിനെ ലഭിച്ചത്.പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കറുപ്പും മഞ്ഞയും നിറമുള്ള ഒരു പാമ്ബിന്റെ തല വ്യക്തമായി കാണാം.
പ്രദേശത്ത് സാധാരണയായി കാണപ്പെടുന്ന നേരിയ വിഷമുള്ള ഒരു സ്വർണ്ണ മരപാമ്ബാണ് (ക്രിസോപീലിയ ഓർനാറ്റ) എന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറഞ്ഞു. പോസ്റ്റിന് ആയിരക്കണക്കിന് പ്രതികരണങ്ങളും കമന്റുകളും ലഭിച്ചു. പാമ്ബ് സാധാരണയായി 70-130 സെന്റീമീറ്റർ വരെ വളരും. പക്ഷേ ഐസ്ക്രീമില്‍ കണ്ടെത്തിയത് 20-40 സെന്റീമീറ്റർ നീളമുള്ള പാമ്ബിന്റെ കുഞ്ഞിനെയാണ്.
കഴിഞ്ഞ വർഷം മുംബൈയിലെ ഒരു ഡോക്ടർ ഐസ്ക്രീം ഓർഡർ ചെയ്തപ്പോള്‍ മനുഷ്യന്റെ വിരല്‍ കണ്ടെത്തിയിരുന്നു. 2017-ല്‍ കൊല്‍ക്കത്തയിലെ ഒരു ഗർഭിണിയായ സ്ത്രീ മക്ഡൊണാള്‍ഡിന്റെ ഫ്രഞ്ച് ഫ്രൈസ് ഓർഡറില്‍ വറുത്ത പല്ലിയെ കണ്ടെത്തി