Home Featured എതിര്‍പ്പ് വകവച്ചില്ല ; പതിനാലുകാരിയെ ബലംപ്രയോഗിച്ച്‌ വിവാഹം കഴിച്ച യുവാവും കൂട്ടുനിന്നവരും അറസ്റ്റില്‍, വീഡിയോ വൈറൽ

എതിര്‍പ്പ് വകവച്ചില്ല ; പതിനാലുകാരിയെ ബലംപ്രയോഗിച്ച്‌ വിവാഹം കഴിച്ച യുവാവും കൂട്ടുനിന്നവരും അറസ്റ്റില്‍, വീഡിയോ വൈറൽ

by admin

പതിനാല് വയസുള്ള പെണ്‍കുട്ടിയെ 29 വയസുകാരനുമായി വിവാഹം കഴിപ്പിച്ചതിന് മാതാപിതാക്കളും പെണ്‍കുട്ടിയുടെ ഭര്‍ത്താവും അറസ്റ്റില്‍.കര്‍ണാടകയിലെ ഹൊസൂരില്‍ നിന്നുള്ള ഒരു വീഡിയോയ്ക്ക് പിന്നാലെയാണ് ഇവരുടെ അറസ്റ്റ്. 14 വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ഭര്‍ത്താവ് വീട്ടിലേക്ക് പിടിച്ചു കൊണ്ടുപോവുന്നതിന്‍റെ ദൃശ്യങ്ങളാണ് വൈറലായത്. പെണ്‍കുട്ടി നിലവിളിച്ച്‌ കരയുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.തമിഴ്നാട്ടിലെ തിമ്മത്തൂര്‍ സ്വദേശിനിയായ 14 വയസുകാരിയെയാണ് 29 വയസുകാരന് വിവാഹം ചെയ്ത് നല്‍കിയത്. കുട്ടിക്ക് വിവാഹത്തിന് താല്‍പര്യം ഉണ്ടായിരുന്നില്ല.

എന്നാല്‍ പെണ്‍കുട്ടിയുടെ എതിര്‍പ്പ് മറികടന്ന് മാതാപിതാക്കള്‍ വിവാഹം നടത്തുകയായിരുന്നു. കര്‍ണാടകയിലെ കളിക്കുട്ടൈ സ്വദേശിയായ മദേഷ് എന്നയാളുമായാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. ബെംഗളൂരുവില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തെ തുടര്‍ന്ന് തിമ്മത്തൂരിലെ സ്വന്തം വീട്ടില്‍ എത്തിയ പെണ്‍കുട്ടി അതൃപ്തി അറിയിക്കുകയും ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോവില്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ മദേഷും അയാളുടെ സഹോദരനും കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു. മദേഷ് കുട്ടിയെ കയ്യില്‍ എടുത്ത് നടക്കുന്നതിന്‍റേയും കുട്ടി നിലവിളിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പ്രദേശവാസികളാണ് പകര്‍ത്തിയത്.

ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയത്. പിന്നീട് പെണ്‍കുട്ടിയുടെ മുത്തശ്ശി നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു. മദേഷിനെയും സഹോദരനേയും, പെണ്‍കുട്ടിയുടെ മതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഇപ്പോള്‍ മുത്തശ്ശിയുടെ കൂടെയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group