Home Featured ബെംഗളൂരു : നഗരത്തിൽ ചൂട് കൂടും ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ബെംഗളൂരു : നഗരത്തിൽ ചൂട് കൂടും ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

by admin

ബെംഗളൂരു : വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ചൂടുകൂടാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഉച്ചയ്ക്ക് 12-നും മൂന്നിനും ഇടയിൽ അത്യാവശ്യകാര്യങ്ങൾക്കുമാത്രമേ പുറത്തിറങ്ങാവൂവെന്നും അയഞ്ഞ കോട്ടൺവസ്ത്രങ്ങൾ ധരിക്കണമെന്നും പുറത്തിറങ്ങുമ്പോൾ തൊപ്പിധരിക്കുകയോ കുടചൂടുകയോ വേണമെന്നും അധികൃതർ നിർദേശിച്ചു. കനത്തചൂട് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഗർഭിണികൾ, കുട്ടികൾ, വെയിലത്ത് ജോലിചെയ്യുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. ചൂടുകാരണം ബുദ്ധിമുട്ടുനേരിടുന്നവർ ആവശ്യമെങ്കിൽ ചികിത്സതേടണം.

8 കിലോമീറ്റര്‍ യാത്രക്ക് 4170 രൂപ! ഡല്‍ഹി വിമാനത്താവളത്തില്‍ മലയാളി യുവതിയെ പറ്റിച്ച സംഘം പിടിയില്‍

ഡല്‍ഹി വിമാനത്താവളത്തില്‍ മലയാളി യുവതിയില്‍ നിന്ന് വൻ തുക ടാക്സി ചാർജ് ഈടാക്കിയ സംഭവത്തില്‍ മൂന്ന് പേർ പൊലീസ് പിടിയിലായി.വിമാനത്താവളത്തിന്റെ ഒരു ടെർമിനലില്‍ നിന്ന് മറ്റൊന്നിലേക്ക് യാത്ര ചെയ്യുന്നതിനായി 4170 രൂപ ഈടാക്കിയ തട്ടിപ്പ് നടത്തിയത് എയർപോർട്ട് ജീവനക്കാരനടക്കം മൂന്നംഗ സംഘമാണെന്ന് പൊലീസ് അറിയിച്ചു.എയർപോർട്ട് ജീവനക്കാരൻ ലക്കി, സുഹൃത്തുക്കള്‍ അക്ഷയ് കുമാർ, ശുഭം ശർമ്മ എന്നവരാണ് അറസ്റ്റിലായത്. മലയാളി യുവതി വഫ സിദ്ധീഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.കേസിനാസ്പദമായ സംഭവം ഫെബ്രുവരി 18നാണ് നടന്നത്.

തെറ്റിദ്ധാരണയെ തുടർന്ന് തെറ്റായ ടെർമിനലില്‍ ഇറങ്ങിയ യുവതി, സ്ഥിതിഗതികള്‍ മനസിലാക്കി രണ്ടാം ടെർമിനലിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ഇവർ നിർദേശിച്ച ടാക്സിയില്‍ 8 കിലോമീറ്റർ യാത്ര ചെയ്തതിന് 4170 രൂപ ഈടാക്കുകയായിരുന്നു.സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group