ബെംഗളൂരു : പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിനുതുടർച്ചയായി സെക്യൂരിറ്റി ജീവനക്കാരൻ കുത്തേറ്റുമരിച്ചു. ബ്യാട്ടരായണപുരയിൽ സ്വകാര്യസ്ഥാപനത്തിന്റെ ഗോഡൗണിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്യുന്ന നേപ്പാൾ സ്വദേശി ഗണേഷ് ബഹാദൂർ റാവൽ(30)ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ഒരു ഡെലിവറി ജീവനക്കാരനെ ബ്യാട്ടരായണപുര പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ടാണ് കൊലപാതകം നടന്നത്. വ്യാഴാഴ്ച വൈകീട്ട് ഡെലിവറി ജീവനക്കാരൻ ഗോഡൗണിൽ സാധനമെടുക്കാനായി വന്നിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഗോഡൗണിന്റെ ഗേറ്റിനുമുന്നിൽ ബൈക്ക് നിർത്തിയിട്ടതാണ് തർക്കത്തിന് കാരണമായത്.
തുടർന്നുണ്ടായ വാഗ്വാദത്തിനിടെ ഇരുവരെയും സമീപത്തുണ്ടായിരുന്നവർ പിടിച്ചുമാറ്റി വിടുകയായിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിന് വെള്ളിയാഴ്ച ഡെലിവറി ജീവനക്കാരൻ ഗണേഷ് ബാഹർ റാവലിനെ കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് അറിയിച്ചു. ഗോഡൗണിനുസമീപം റാവലിന്റെ താമസസ്ഥലത്തെത്തിയാണ് കൊലനടത്തിയതെന്നും പറഞ്ഞു. തുടർന്ന് രക്ഷപ്പെട്ട ഡെലിവറി ജീവനക്കാരനെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചൂടിനെ മറികടക്കാന്‍ ഒറ്റ ഗ്ലാസ് കുടിച്ചാല്‍ മതി; കൂടുതലായി എത്തുന്നത് തമിഴ്നാട്ടില്‍ നിന്ന്
ചുട്ടുപൊള്ളുന്ന വേനലില്‍ ആശ്വാസം പകര്‍ന്ന് നൊങ്ക്. കൃത്രിമത്വങ്ങള്‍ യാതൊന്നുമില്ലാതെ പ്രകൃതിദത്ത വിഭവമായതുകൊണ്ട് നൊങ്ക് ജ്യൂസിന് ആവശ്യക്കാരേറെയാണ്.നഗരവീഥികളിലും ഗ്രാമപ്രദേശങ്ങളിലും ചൂട് കൂടിയതോടെ നൊങ്കിന്റെ വില്പനയും കൂടി. ചിലയിടങ്ങളില്‍ നൊങ്ക് മാത്രമായി ലഭിക്കുമ്ബോള്‍ ചിലയിടത്ത് നൊങ്കും പഴവര്‍ഗങ്ങളും ചേര്‍ത്തുള്ള ജ്യൂസാണ്. ഫ്രഷ് നൊങ്ക് ജ്യൂസിന് ഗ്ലാസൊന്നിന് അറുപത് രൂപ വരെ വിലയുണ്ട്.വലിയ കടകള്‍ക്ക് പുറമേ പാതയോരങ്ങളില്‍ ചെറിയ തട്ടുകടകളിലും വില്പന സജീവമാണ്. 10 എണ്ണം നൂറു രൂപയ്ക്കും 12 എണ്ണം നൂറു രൂപയ്ക്കും നൊങ്ക് വില്പനയുണ്ട്.
ചൂടുകാലത്ത് ഔഷധഗുണമുള്ള നൊങ്ക് കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് പൊതുവേ പറയുന്നത്. മായങ്ങളൊന്നും ചേരാത്തതിനാല്‍ നൊങ്കിന് ആവശ്യക്കാരും കൂടുതലാണ്.ചൂടുകാലത്ത് നൊങ്കാണ് താരമെങ്കിലും ഇളനീരിന്റെയും തണ്ണിമത്തന്റെയും വില്പനയും തകൃതിയാണ്. നാടന്‍ കരിക്കും തമിഴ്നാട്ടില്‍ നിന്നെത്തുന്ന കരിക്കും വില്പനയ്ക്കുണ്ട്. മുപ്പത്തിയഞ്ച്, നാല്‍പ്പത് എന്നിങ്ങനെയാണ് കരിക്കിന് വില. കരിക്ക് കുടിക്കുന്നവര്‍ക്ക് ഒരു ഗുണവുമുണ്ട്. ദാഹമകറ്റുന്നതോടൊപ്പം കരിക്ക് തിന്ന് ചെറിയ വിശപ്പുമകറ്റാം. സീസണായതോടെ തണ്ണിമത്തന്റെ വില്പനയും കൂടിയിട്ടുണ്ട്.