Home Featured ഒടിപി തെറ്റിച്ച്‌ പറഞ്ഞതില്‍ അച്ഛൻ ദേഷ്യപ്പെട്ടു, മനംനൊന്ത് നീറ്റ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

ഒടിപി തെറ്റിച്ച്‌ പറഞ്ഞതില്‍ അച്ഛൻ ദേഷ്യപ്പെട്ടു, മനംനൊന്ത് നീറ്റ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

by admin

അച്ഛൻ ദേഷ്യപ്പെട്ടതില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനി ജീവനൊടുക്കി.വില്ലുപുരം സ്വദേശിയായ ഇന്ദുവാണ് (19) തൂങ്ങിമരിച്ചത്. പിന്നാക്ക വിഭാഗ (ഒബിസി) സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനിടയില്‍ അച്ഛന് പെണ്‍കുട്ടി തെറ്റായ ഒടിപി പറഞ്ഞുകൊടുത്തത്. ഇതില്‍ അച്ഛൻ വഴക്ക് പറഞ്ഞതാണ് ഇന്ദുവിനെ തളർത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

അടുത്തുളള സർക്കാർ കേന്ദ്രത്തില്‍ എത്തിയതിനുശേഷമാണ് പിതാവ് മകളോട് പിൻ നമ്ബർ ഫോണില്‍ വിളിച്ച്‌ ചോദിച്ചത്. രണ്ട് തവണയും തെറ്റായ ഒടിപിയാണ് പറഞ്ഞത്. എന്നിട്ടും സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടാണ് പിതാവ് തിരികെ വീട്ടില്‍ എത്തിയത്. ശേഷമാണ് വഴക്ക് പറഞ്ഞത്. എന്നാല്‍ പരീക്ഷയില്‍ മാർക്ക് കുറയുമെന്ന ഭയത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു പ്രാഥമിക വിവരം. ഇത് തെറ്റാണെന്ന് പൊലീസ് വ്യക്തമാക്കി.ഗ്രാമത്തിലെ സർക്കാർ സ്‌കൂളില്‍ നിന്നാണ് പെണ്‍കുട്ടി ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയത്. പുതുച്ചേരിയിലെ ഒരു സ്വകാര്യ നീറ്റ് കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ വർഷം നടന്ന പരീക്ഷയില്‍ പെണ്‍കുട്ടിക്ക് 350 മാർക്ക് ലഭിച്ചിരുന്നു. എന്നാല്‍ വിജയിച്ചിരുന്നില്ല.

വളര്‍ത്തുപൂച്ച ചത്തു, പുനര്‍ജനിക്കുമെന്ന പ്രതീക്ഷയില്‍ രണ്ടുദിവസം കാത്തു; ഒടുവില്‍ ജീവനൊടുക്കി യുവതി

വളർത്തുപൂച്ച ചത്തത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യചെയ്തു. അംരോഹ ജില്ലയിലെ ഹസൻപൂരില്‍ താമസിക്കുന്ന പൂജ(32) ആണ് മരിച്ചത്.യുവതിയുടെ പൂച്ച രണ്ട് ദിവസം മുമ്ബാണ് ചത്തത്. വളർത്തു മൃഗത്തിന്റെ വിയോഗത്തെ തുടർന്ന് തളർന്നുപോയ യുവതി, ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ രണ്ട് ദിവസം പൂച്ചയുടെ മൃതദേഹം സൂക്ഷിച്ചുവെച്ചു. ഒടുവില്‍ സ്വയം ജീവനൊടുക്കുകയായിരുന്നു.രണ്ട് വർഷം മുമ്ബ് വിവാഹമോചിതയായ യുവതി അമ്മ ഗജ്റ ദേവിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഏകാന്തതയില്‍നിന്ന് ആശ്വാസം കിട്ടാനായാണ് പൂച്ചയെ വളർത്തിയിരുന്നത്.

എന്നാല്‍, പൂച്ച വ്യാഴാഴ്ച ചത്തു. പൂച്ചയെ അടക്കംചെയ്യാൻ അമ്മ ഗജ്റ ദേവി പറഞ്ഞെങ്കിലും പൂച്ച പുനർജനിക്കുമെന്ന് പറഞ്ഞ് യുവതി ഇതിനെ എതിർക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് വീടിന്റെ മൂന്നാം നിലയിലെ മുറിയില്‍ യുവതി തൂങ്ങിമരിക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെ മകളെ തിരക്കി മുറിയിലെത്തിയപ്പോള്‍ അമ്മയാണ് പൂജയെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.

യുവതിയുടെ മൃതശരീരത്തിന്റെ അടുത്തായി ചത്ത പൂച്ചയും തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് ബഹളം വെച്ച ഗജ്റദേവിയുടെ ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയും സംഭവം പോലീസിനെ അറിയിക്കുകയുമായിരുന്നു. ഫൊറൻസിക് സംഘം സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. യുവതിയുടെ മരണത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group