ഒരു ജോലിക്ക് വേണ്ടി ആവശ്യത്തില്‍ കൂടുതല്‍ വിദ്യാഭ്യാസവും യോഗ്യതയും ചോദിക്കുന്ന പുതിയ കാലത്ത് വ്യത്യസ്ഥത കൊണ്ട് ചർച്ചയാവുകയാണ് ബെംഗളൂരുവിലെ ഒരു ടെക് കമ്ബനി.കമ്ബനി മുന്നോട്ട് വെക്കുന്നത് തികച്ചും വ്യത്യസ്തമായൊരു ജോബ് ഓഫറാണ്. ഓഫറിന്റെ പ്രത്യേകതകള്‍ എന്തെന്നാല്‍, അപേക്ഷകർക്ക് കോളേജ് ഡിഗ്രി ആവശ്യമില്ല, റെസ്യുമെയും സമർപ്പിക്കേണ്ടതില്ല. അതിനുപകരം, നിങ്ങളെ പരിചയപ്പെടുത്തുന്ന 100 വാക്കുകളുള്ള ഒരു വിവരണം info@smallest.ai എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
വർഷത്തില്‍ 40 ലക്ഷം രൂപ ശമ്ബളവും ആഴ്ചയില്‍ 5 ദിവസം ഓഫീസില്‍ ചെന്ന് ചെയ്യേണ്ട ജോലിക്ക് റെസ്യുമെയും വേണ്ട കോളേജ് ഡിഗ്രിയും വേണ്ട. സംഭവമെന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജോബ് ഓഫറിനെ പറ്റി കമ്ബനി സഹസ്ഥാപകനായ ഹർഷ് ഷാ പറഞ്ഞത് ഇങ്ങനെയാണ് “ഞങ്ങള്‍ പ്രതിഭാശാലികളായ ആളുകളെ കണ്ടെത്താൻ ഈ പുതിയ രീതികള്‍ പരീക്ഷിക്കുന്നു. കോളേജ് ഡിഗ്രി അല്ലെങ്കില്‍ റിസ്യൂമുകള്‍ക്കപ്പുറം, ആളുകളുടെ കഴിവുകളെ വിലമതിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.”
ഈ വാർത്ത ടെക് ലോകത്ത് വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പലരും ഈ പുതിയ സമീപനത്തെ പ്രശംസിക്കുന്നു, ചിലർ ഇത് ഭാവിയിലെ നിയമന രീതികളുടെ ഭാഗമാകുമെന്ന് കരുതുന്നു. കോളേജ് ഡിഗ്രി അല്ലെങ്കില്‍ റിസ്യൂമുകള്‍ക്കപ്പുറം, കഴിവുകളും കഴിവുകളും വിലമതിക്കുന്ന പുതിയ നിയമന രീതികള്‍ ഭാവിയില്‍ കൂടുതല്‍ പ്രചാരം നേടുമോ എന്ന് കാണാം.
എൻ്റെ കൊച്ചിൻ്റെ കാഴ്ച്ച ഇല്ലാതാക്കിയത് പ്രിൻസിപ്പാളാ’: യുപിയില്‍ മൂന്നാം ക്ലാസ്സുകാരിയുടെ കാഴ്ച്ച നഷ്ടപ്പെട്ടെന്ന് പരാതി, സ്കൂളിനെതിരെ പരാതിയുമായി കുടുംബം
ഉത്തർപ്രദേശിലെ മൊറാദാബാദില്‍ മൂന്നാം ക്ലസ്സുകാരിയുടെ കാഴ്ച്ച നഷ്ടപ്പെട്ടതായി പരാതി. സംഭവത്തില്‍ സ്കൂള്‍ പ്രിൻസിപ്പാളിനെതിരെ പരാതിയുമായി കുട്ടിയുടെ അമ്മ രംഗത്ത് വന്നു.കുട്ടിയുടെ കാഴ്ച്ച നഷ്ടപ്പെടാൻ കാരണം പ്രിൻസിപ്പാളാണെന്നാണ് ആരോപണം.ഭോഗ്പൂർ മിതോനി പ്രൈമറി സ്കൂളിലാണ് സംഭവം. ജ്യോതി കശ്യപ് എന്ന യുവതിയാണ് സ്കൂള്‍ പ്രിൻസിപ്പാളായ ഗീത കാരലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പ്രിൻസിപ്പാളിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ച്ച മൂലമാണ് തൻ്റെ മകള്‍ ഹിമാൻഷിയുടെ കാഴ്ച്ച നഷ്ടപ്പെട്ടതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
മെഡിക്കല്‍ സർട്ടിഫിക്കറ്റ് നല്‍കാൻ തനിക്ക് അധികാരമില്ലെന്ന് പ്രിൻസിപ്പാള്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്.അതേസമയം പ്രിൻസിപ്പാള്‍ ഈ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചു. സഹപാഠിയുടെ കൈ തട്ടിയാണ് കുട്ടിയുടെ കണ്ണിന് പരുക്ക് പറ്റിയതെന്നാണ് പ്രിൻസിപ്പാള്‍ പറയുന്നത്.കുട്ടിക്ക് ഇതിനകം തന്നെ കാഴ്ച്ചക്കുറവ് ഉണ്ടായിരുന്നുവെന്നും ആവർ പറഞ്ഞു.സംഭവത്തെക്കുറിച്ച് അഡീഷണല്‍ ബിഎസ്‌എ ശിവം ഗുപ്തയുടെ നേതൃത്വത്തില്‍ ആന്വേഷണം ആരംഭിച്ചതായി മൊറാദാബാദ് ബേസിക് ശിക്ഷാ അധികാരി (ബിഎസ്‌എ) അജിത് കുമാർ വ്യാഴാഴ്ച പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷണം നടത്തുകയും അത് പൂർത്തിയായ ശേഷം ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.