ബെംഗളൂരു : മൂന്നുദിവസത്തെ കർണാടക അന്താരാഷ്ട്ര ട്രാവൽ എക്‌സ്പോ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു.ഇന്ത്യയിലെയും ലോകത്തെയും പ്രമുഖ ടൂറിസം കേന്ദ്രമെന്നനിലയിൽ കർണാടകയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയാണ് ട്രാവൽ എക്സ്പോയിലൂടെയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഹംപി, ബദാമി, മൈസൂരു എന്നിവയുടെ മഹത്തായ പൈതൃകവും തീരദേശകർണാടകയിലെ ബീച്ചുകളും ചിക്കമഗളൂരിലെ കാപ്പിത്തോട്ടങ്ങളം വന്യജീവിസമ്പുഷ്‌ടമായ നാഗർഹോളെ വനങ്ങളുമെല്ലാം കർണാടകത്തെ സഞ്ചാരികളുടെ പറുദീസയാക്കുന്നു. അത് സാമ്പത്തികവളർച്ച, തൊഴിലവസരങ്ങൾ, സാംസ്ക്‌കാരികവിനിമയം, സുസ്ഥിരവികസനം എന്നിവകൂടി ഉൾപ്പെട്ടതാണെന്നും സിദ്ധരാമയ്യ പറഞ്ഞു. മൂന്നുദിവസത്തെ പരിപാടിയിൽ 36 രാജ്യങ്ങളിൽനിന്നുള്ള 300 പ്രതിനിധികൾ പങ്കെടുക്കും.
നടി മിഷേല്‍ ട്രാഷ്റ്റൻബെര്‍ഗ് ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍; കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞത് അടുത്തിടെ
പ്രശസ്ത അമേരിക്കൻ ടെലിവിഷൻ താരം മിഷേല്‍ ട്രാഷ്റ്റൻബെർഗ് അന്തരിച്ചു. 39 വയസ്സായിരുന്നു. പ്രാദേശികസമയം ബുധനാഴ്ച രാവിലെ എട്ടുമണിയോടെ മാൻഹാട്ടനിലെ അപ്പാർട്ട്മെന്റിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് യു.എസ്.മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എമർജൻസി മെഡിക്കല്‍സംഘം അപ്പാർട്ട്മെന്റില്‍ എത്തിയപ്പോള്‍ നടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നും നേരത്തെതന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളില്‍ പറയുന്നു. മരണത്തില്‍ ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു.
അമേരിക്കൻ ടി.വി. സീരിസുകളിലൂടെ ശ്രദ്ധേയയായ മിഷേല്‍ അടുത്തിടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഇതിനെത്തുടർന്ന് ചില ആരോഗ്യപ്രശ്നങ്ങള്‍ നടി അഭിമുഖീകരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. മൂന്നാംവയസ്സില്‍ ടി.വി. പരസ്യചിത്രങ്ങളിലൂടെയായിരുന്നു മിഷേലിന്റെ അഭിനയരംഗത്തേയ്ക്കുള്ള അരങ്ങേറ്റം. പിന്നാലെ ബാലതാരമായി ടി.വി. സീരീസുകളിലും തിളങ്ങി. ‘
ദി അഡ്വഞ്ചർ ഓഫ് പെറ്റെ ആൻഡ് പെറ്റെ’, ‘ഹാരിയറ്റ് ദി സ്പൈ’ തുടങ്ങിയ സീരിസുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ചെയ്തു. ‘ബഫി ദി വാംപിയർ സ്ലേയർ’ എന്ന ടി.വി. സീരിസാണ് നടിയെ ഏറെ പ്രശസ്തയാക്കിയത്. ഇത് കരിയറില്‍ വലിയ ബ്രേക്കായി. പിന്നാലെ ഒട്ടേറെ സീരിസുകളിലും മിഷേല്‍ അഭിനയിച്ചു.