ബെംഗളൂരു: സിൽക്ക് ബോർഡ് ജംഗ്ഷനെ റാഗിഗുഡ്ഡയുമായി ബന്ധിപ്പിക്കുന്ന ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡെക്കർ ഫ്ലൈഓവർ ഈ വർഷം പകുതിയോടെ പൂർണ്ണമായും ഗതാഗതത്തിനായി തുറക്കും. ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ താഴത്തെ നിര വാഹനങ്ങൾക്കുള്ളതാണ്. മുകളിലെ നിര ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന നമ്മ മെട്രോയുടെ യെല്ലോ ലൈനിൻ്റെ ഭാഗമായിരിക്കും. ഫ്ലൈഓവറിൻറെ ഒരു ഭാഗം നേരത്തെ തുറന്നിരുന്നെങ്കിലും പൂർണതോതിൽ പ്രവർത്തനക്ഷമമായിരുന്നില്ല.
449 കോടി രൂപ ചെലവിൽ 3.3 കിലോമീറ്റർ ദൂരം വരുന്ന പാത യാത്രക്കാർക്ക് ട്രാഫിക് ബ്ലോക്കിൽ മണിക്കൂറുകളോളം കുടുങ്ങാതെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സഹായിക്കുന്നു. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ്റെ ലിമിറ്റഡ് (ബിഎംആർസിഎൽ) നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനിൽനിന്നാണ് മേൽപ്പാലം ആരംഭിക്കുന്നത്. തുടർന്ന് സെൻട്രൽ സിൽക്ക് ബോർഡ് വരെ ട്രാഫിക് സിഗ്നൽ ഇല്ലാതെ യാത്ര ചെയ്യാനാകും.
ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ജങ്ഷനായ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം. റാഗിഗുഡ്ഡയിൽനിന്ന് എച്ച്.എസ്.ആർ. ലേഔട്ട്, ഹൊസൂർ റോഡ് എന്നിവിടങ്ങളിലേക്ക് സിഗ്നൽ ഫ്രീയായി സഞ്ചരിക്കാനുമാകും. ഔട്ടർ റിങ് റോഡിലും ഗതാഗതം സുഗമമാകാൻ മേൽപ്പാലം സഹായകരമാകും. നിലവിലുള്ള റോഡിനേക്കാൾ എട്ട് മീറ്റർ ഉയരത്തിലാണ് മേൽപ്പാലത്തിൻ്റെ ആദ്യത്തെ നില. മെട്രോ പാതയുള്ള രണ്ടാമത്തെ നില ഉപരിതലത്തിൽനിന്ന് 16 മീറ്റർ ഉയരത്തിലാണ്.
ഗര്‍ഭിണിയാണെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍
: പ്രണയം നടിച്ച് ഗർഭിണിയാണെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന യുവാവിന്റെ പരാതിയില്‍ യുവാവ് അറസ്റ്റില്‍.കാക്കനാട് സ്വദേശിയുടെ പരാതിയില്‍ പ്രിൻസി എന്ന യുവതിയെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. നാലു ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് യുവാവിന്റെ പരാതി. കാക്കനാട് സ്വദേശിയായ 28കാരനെയാണ് യുവതി തട്ടിപ്പിനിരയാക്കിയത്.
പ്രണയത്തിലായതിനുശേഷം താൻ ഗർഭിണിയാണെന്ന് ഭീഷണിപ്പെടുത്തി ജനുവരി ഒമ്ബതിന് യുവാവിൻറെ അച്ഛൻ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് നാലു ലക്ഷം രൂപ പിൻവലിച്ചു. നുവരി 28ന് പരാതിക്കാരനെ ഫോണില്‍ വിളിച്ച് പത്തു ലക്ഷം രൂപ കൂടി തന്നില്ലെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.ഇതോടെയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. യുവതിക്കെതിരേ സമാനരീതിയിലുള്ള തട്ടിപ്പു കേസുകള്‍ പല സ്റ്റേഷനുകളിലും ഉണ്ടെന്നു പോലീസ് പറഞ്ഞു.