നഴ്സിംഗ് കോളേജില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. വയനാട് സ്വദേശി സാദിഖ് (29) ആണ് ചേർത്തല പോലീസിന്റെ പിടിയിലായത്.എറണാകുളം പനങ്ങാടുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ചേർത്തല സ്വദേശിയില്‍ നിന്നും മകന് ബംഗളൂരുവിലെ നഴ്സിംഗ് കോളേജില്‍ അഡ്മിഷൻ വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് പരാതി. അഡ്മിഷൻ ലഭിക്കാത്തതിനെത്തുടർന്ന് പലതവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടർന്നാണ് ചേർത്തല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഇയാള്‍ക്കെതിരെ വയനാട് പനമരം പോലീസ് സ്റ്റേഷനിലും സമാനമായ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ പേരാമ്ബ്ര, കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധികളിലും വയനാട് ജില്ലയിലെ സുല്‍ത്താൻബത്തേരി സ്റ്റേഷൻ പരിധിയിലും ഇയാള്‍ തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ചിത്രം കണ്ടിട്ട് ഒരു കൊലപാതകിയാകാൻ തോന്നുകയാണെങ്കില്‍ നിങ്ങള്‍ അത്തരം സിനിമ കാണരുത്; ജഗദീഷ്
സിനിമകളിലെ വയലൻസ് പ്രേക്ഷകരെ സ്വാധീനിക്കുമോ ഇല്ലയോ എന്നത് ഒരുപാട് നാളായി ഉയർന്ന് വരുന്ന ചോദ്യമാണ്. അത്തരം ചർച്ചകള്‍ ഇന്നും സജീവമാണ്.ദൃശ്യം സിനിമയുടെ റിലീസിന് ശേഷം ‘ദൃശ്യം മോഡല്‍ കൊലപാതകം’ വാർത്തകളില്‍ ഏറെ നിറഞ്ഞു നിന്നിരുന്നു. മാർക്കോ’, ‘അനിമല്‍’, ‘കില്‍’ തുടങ്ങിയ സിനിമകളെല്ലാം വയലൻസ് ആണെന്നൊരു ആരോപണവും ഉണ്ട്. ഇപ്പോഴിതാ സിനിമകളിലെ വയലൻസ് പ്രേക്ഷകരെ സ്വാധീനിക്കുമോ എന്നത് സംബന്ധിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജഗദീഷ്.
ഏറ്റവും പുതിയ ചിത്രം ഓഫീസർ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമകളിലെ വയലൻസ് കണ്ടിട്ട് മറ്റൊരാളെ കൊലപ്പെടുത്താൻ തോന്നുന്ന പ്രേക്ഷകർ അത്തരം സിനിമകള്‍ കാണരുത് ജഗദീഷ് അഭിപ്രായപ്പെട്ടു.‘മോസ്റ്റ് വയലന്റ് മൂവി എന്ന് പറയുന്നത് ഒരു ജാമ്യമെടുക്കല്‍ ആണോ എന്ന് പ്രേക്ഷകർ തന്നെ ചോദിക്കാറുണ്ട്. ഒരു രീതിയില്‍ അങ്ങനെ തന്നെയാണ്. സിനിമയുടെ അണിയറപ്രവർത്തകർ ആദ്യമേ പറയുകയാണ് ഇത് മോസ്റ്റ് വയലന്റ് മൂവി ആണ്.
ഈ ചിത്രം കണ്ടിട്ട് ഒരു കൊലപാതകിയാകാൻ തോന്നുകയാണെങ്കില്‍ നിങ്ങള്‍ ഈ സിനിമ കാണരുത്. അവസാനം ഞങ്ങളെ കുറ്റപ്പെടുത്തരുത്. ഇത് കണ്ടിട്ട് ഒരാളെ കൊല്ലാൻ തോന്നി എന്ന് പറയുകയാണെങ്കില്‍ നിങ്ങള്‍ ഇത് കാണരുത്. പ്രേക്ഷകർക്ക് മനസ്സിന് ധൈര്യം വേണം. ഇതിന്റെ പത്തിരട്ടി വയലൻസ് കണ്ടാലും ഞാൻ നല്ലവനായിരിക്കും എന്നുറപ്പുള്ളവർ പരാതി പറയില്ല. അല്ലാത്തവർ പരാതി പറയും.’ ജഗദീഷ് പറഞ്ഞു.