Home Featured എന്‍റെ സ്കൂളിലെ പകുതി വിദ്യാര്‍ത്ഥികളും പുഷ്പ കാരണം മോശമായി’: സ്കൂള്‍ ടീച്ചറുടെ പ്രസംഗം വൈറല്‍

എന്‍റെ സ്കൂളിലെ പകുതി വിദ്യാര്‍ത്ഥികളും പുഷ്പ കാരണം മോശമായി’: സ്കൂള്‍ ടീച്ചറുടെ പ്രസംഗം വൈറല്‍

by admin

സംവിധായകൻ സുകുമാര്‍ ഒരുക്കിയ അല്ലു അർജുൻ നായകമായ പുഷ്പ വന്‍ തരംഗമാണ് ബോക്സോഫീസില്‍ സൃഷ്ടിച്ചത്.എന്നാല്‍ ഹൈദരാബാദിലെ യൂസുഫ്ഗുഡയില്‍ നിന്നുള്ള ഒരു സർക്കാർ സ്‌കൂള്‍ അധ്യാപിക പുഷ്പയ്ക്കെതിരെ പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുതയാണ്. വിദ്യാഭ്യാസ കമ്മീഷന് മുന്‍പാകെ സംസാരിക്കവെയാണ് പുഷ്പ പോലുള്ള ചിത്രങ്ങള്‍ കാരണവും സമൂഹമാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നതിനാലും വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അസഭ്യം പറയുകയാണ് എന്നാണ് അധ്യാപിക പറയുന്നത്.വി 6 ന്യൂസ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം വൈറലായി മാറുകയാണ്.

സ്‌കൂളിലെ വിദ്യാർഥികളുടെ ചില പെരുമാറ്റം കാണുമ്ബോള്‍ സ്കൂള്‍ അധികാരി എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടതായി തോന്നുന്നുവെന്ന് അധ്യാപിക വീഡിയോയില്‍ പറയുന്നുണ്ട്.വിദ്യാര്‍ത്ഥികള്‍ അസഹനീയമായ ഹെയർസ്റ്റൈലുകളുമായി വരുന്നു, അസഭ്യമായി സംസാരിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ വിദ്യാഭ്യാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇത് അവഗണിക്കുകയും ചെയ്യുന്നു. സർക്കാർ സ്കൂളുകളില്‍ മാത്രമല്ല, സ്വകാര്യ സ്കൂളുകളിലും ഇതാണ് സ്ഥിതി. ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയില്‍, ഞാൻ പരാജയപ്പെടുകയാണെന്ന് എനിക്ക് തോന്നുന്നു.

ഒരു അധ്യാപിക എന്ന നിലയില്‍, വിദ്യാർത്ഥികളെ ‘ശിക്ഷിക്കാൻ’ തനിക്ക് തോന്നില്ല. കാരണം അത് അവരെ സമ്മർദ്ദത്തിലാക്കുമെന്നും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തിന് കാരണം സോഷ്യല്‍ മീഡിയയും സിനിമയുമാണ് എന്ന് കുറ്റപ്പെടുത്തി.ഞങ്ങള്‍ ഈ പ്രശ്നങ്ങള്‍ ചർച്ച ചെയ്യാൻ മാതാപിതാക്കളെ വിളിക്കുമ്ബോഴും അവർ കുട്ടികളെ ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല. ഞങ്ങള്‍ക്ക് അവരെ ശിക്ഷിക്കാൻ പോലും കഴിയില്ല, കാരണം അത് അവരെ ആത്മഹത്യയിലേക്ക് നയിച്ചേക്കാം. ഇതിനെല്ലാം ഞാൻ മാധ്യമങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്. എന്‍റെ സ്കൂളിലെ പകുതി വിദ്യാർത്ഥികളും പുഷ്പ കാരണം മോശമായി. വിദ്യാര്‍ത്ഥികളെ മോശമായി ബാധിക്കും എന്ന് ചിന്തയില്ലാതെയാണ് ആ ചിത്രത്തിന് സർട്ടിഫിക്കേഷൻ നല്‍കിയത്,” അധ്യാപിക കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group