ബെംഗളൂരുവില്‍ നിന്നുള്ള തിരുവനന്തപുരം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഈ റൂട്ടിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെ സർവീസ് നടത്തിയിരുന്ന കേരളാ ആർടിസിയുടെ തിരുവനന്തപുരം – ബെംഗളൂരു സ്ലീപ്പർ ബസുകള്‍ റൂട്ട് മാറ്റുന്നു.തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി ബാംഗ്ലൂരിലേക്ക് സർവീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ഗജരാജ മള്‍ട്ടി ആക്സില്‍ വോള്‍വോ സ്ലീപ്പർ ബസാണ് യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് റൂട്ട് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.മാർച്ച് മൂന്ന് തിങ്കളാഴ്ച മുതല്‍ ഈ സ്ലീപ്പർ ബസ് എറണാകുളം- ബെംഗളൂരു റൂട്ടില്‍ ഓടും. എറണാകുളത്ത് നിന്ന് നിരവധി യാത്രക്കാരാണ് എല്ലാ ദിവസവും ബെംഗളൂരുവിലേക്ക് ഉള്ളത്.
അധിക സ്ലീപ്പർ ബസ് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് 2 സ്വിഫ്റ്റ് ഗജരാജ മള്‍ട്ടി ആക്സില്‍ വോള്‍വോ സ്ലീപ്പർ ബസുകളാണ് സര്‌വീസ് നടത്തുന്നത്. ഇതില്‍ ഒന്നാമത്തെ ബസ് ആലപ്പുഴ- എറണാകുളം വഴിയും രണ്ടാമത്തെ ബസ് നാഗർകോവില്‍- തിരുനെല്‍വേലി – സേലം വഴിയും ബെംഗളുരുവില്‍ എത്തും. ഇതില്‍ ആലപ്പുഴ- എറണാകുളം ബസാണ് ഇനി എറണാകുളം വരെ മാത്രം സർവീസ് നടത്തുന്നത്. എറണാകുളത്ത് നിന്ന് യാത്രക്കാർ കുറവാണ് എന്നാണ് റൂട്ട് മാറ്റത്തിനു കാരണം.
കെഎസ്‌ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ച് മാർച്ച് 3 ന് രണ്ട് എസി സ്ലീപ്പർ ബസുകള്‍ എറണാകുളം – ബെംഗളൂരു റൂട്ടില്‍ സർവീസ് നടത്തും. എറണാകുളം- ബെംഗളൂരു- എറണാകുളം റൂട്ടില്‍ രണ്ട് സ്ലീപ്പർ ബസുകളാണ് ഓടുന്നത്. പാലക്കാട് വഴിയാണ് രണ്ടിന്‍റെയും സർവീസ്.
എറണാകുളം- ബെംഗളൂരു വോള്‍വോ സ്ലീപ്പർ ബസ് 1രാത്രി 8.00 മണിക്ക് എറണാകുളം ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം- ബെംഗളൂരു വോള്‍വോ സ്ലീപ്പർ ബസ് 10 മണിക്കൂർ 40 മിനിറ്റ് യാത്രയ്ക്കൊടുവില്‍ രാവിലെ 6.40 ന് ബെംഗളുരു എത്തും. എറണാകുളം – അങ്കമാലി – തൃശൂർ – പാലക്കാട് – കോയമ്ബത്തൂർ – സേലം – ഹൊസൂർ – വഴിയാണ് എത്തുന്നത്.
എറണാകുളം- ബെംഗളൂരു വോള്‍വോ സ്ലീപ്പർ ബസ് 2രാത്രി 9.00 മണിക്ക് എറണാകുളം ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം- ബെംഗളൂരു വോള്‍വോ സ്ലീപ്പർ ബസ് 10 മണിക്കൂർ 40 മിനിറ്റ് യാത്രയ്ക്കൊടുവില്‍ രാവിലെ 7.40 ന് ബെംഗളുരു എത്തും. എറണാകുളം – അങ്കമാലി – തൃശൂർ – പാലക്കാട് – കോയമ്ബത്തൂർ – സേലം – ഹൊസൂർ – വഴിയാണ് എത്തുന്നത്.