Home Featured നടൻ അജിത്തിന്റെ കാര്‍ വീണ്ടും അപകടത്തില്‍പ്പെട്ടു; താരം രക്ഷപ്പെട്ടത് തലനാരിഴക്ക്

നടൻ അജിത്തിന്റെ കാര്‍ വീണ്ടും അപകടത്തില്‍പ്പെട്ടു; താരം രക്ഷപ്പെട്ടത് തലനാരിഴക്ക്

by admin

തമിഴ് സൂപ്പർതാരം അജിത്തിന്റെ കാർ വീണ്ടും അപകടത്തില്‍പ്പെട്ടു. സ്പെയിനിലെ വലൻസിയയില്‍ നടന്ന മത്സരത്തിനിടെയാണ് അജിത്തിന്റെ കാർ അപകടത്തില്‍പ്പെട്ടത്.ഒരു മാസം മുമ്ബും റേസിനിടെ അജിത്ത് അപകടത്തില്‍പ്പെട്ടിരുന്നു. താരത്തിന് അപകടത്തില്‍ കാര്യമായ പരിക്കില്ലെന്നാണ് റിപ്പോർട്ട്. അപകടദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോർഷെ സ്പ്രിന്റ് ചലഞ്ച് ടൂർണമെന്റില്‍ അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ പരിക്കേല്‍ക്കാതെ അജിത് കാറില്‍ നിന്നും പുറത്ത് വരുന്നതും ദൃശ്യങ്ങളിലുണ്ട്.

ഫെബ്രുവരിയിലും അജിത് കുമാറിന്റെ കാർ അപകടത്തില്‍പ്പെട്ടിരുന്നു. പോർച്ചുഗലിലെ എസ്റ്റോറിലായിരുന്നു അന്ന് അപകടമുണ്ടായത്. അന്നും പരിക്കേല്‍ക്കാതെ അജിത് രക്ഷപ്പെട്ടിരുന്നു. പരീശീലന സെഷനിടെയാണ് അന്ന് അപകടമുണ്ടായത്. മുമ്ബ് ദുബൈയിലെ റേസിനിടെയും അജിത്തിന്റെ കാർ അപകടത്തില്‍പ്പെട്ടിരുന്നു. പരീശിലനത്തിനിടെ ബാരിയറില്‍ ഇടിച്ച്‌ കാർ അപകടത്തില്‍പ്പെടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ അജിത്തിനെ വാഹനത്തില്‍ നിന്നും മാറ്റി. പിന്നീട് മറ്റൊരു കാറില്‍ അജിത് പരിശീലനം തുടരുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group