Home Featured ബെംഗളൂരു : ദൊഡ്ഡബൊമ്മസാന്ദ്ര കെ.എൻ.ഇ. പബ്ലിക് സ്‌കൂളിന് സി.ബി.എസ്.ഇ. അംഗീകാരം

ബെംഗളൂരു : ദൊഡ്ഡബൊമ്മസാന്ദ്ര കെ.എൻ.ഇ. പബ്ലിക് സ്‌കൂളിന് സി.ബി.എസ്.ഇ. അംഗീകാരം

by admin

ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് കീഴിലുള്ള ദൊഡ്ഡബൊമ്മസാന്ദ്ര കെ.എൻ.ഇ. പബ്ലിക് സ്‌കൂളിന് സി.ബി.എസ്.ഇ. അംഗീകാരം ലഭിച്ചു. ഇതിൻ്റെ ഔദ്യോഗിക ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കൃഷ്ണബൈരെഗൗഡ നിർവഹിച്ചു. വിദ്യാഭ്യാസരംഗത്ത് കെ.എൻ.ഇ. ട്രസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡൻ്റ് സി.ഗോപിനാഥൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജെയ്ജോ ജോസഫ്, വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, ട്രഷറർ ഹരി കുമാർ, കേരളസമാജം വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി. വി.എൻ. ബാലകൃഷ്‌ണൻ, ട്രസ്റ്റിമാരായ രാധാകൃഷ്ണൻ, പ്രേം കുമാർ, കെ. വിനേഷ്, പി.വി.സജി, എ.ആർ. സുരേഷ് കുമാർ, രാജശേഖർ, എം. രാജഗോപാൽ, സയ്യിദ് മസ്‌താൻ എന്നിവർ സംബന്ധിച്ചു. വിദ്യാരണ്യപുര ദൊഡ്ഡബൊമ്മസാന്ദ്രയിൽ 2017-ൽ ആരംഭിച്ച സ്കൂളിൽ നഴ്സറി മുതൽ പത്താം ക്ലാസ് വരെയാണുള്ളത്. ഫോൺ: 8073580146, 080 23451794.

ഒരുപാട് സാധ്യതകളുള്ള ഉല്‍പ്പന്നമാണ് കഞ്ചാവ്; സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണം’; ഇന്‍വെസ്റ്റ് കേരളയില്‍ ‘മരുന്നു നിര്‍മാണ’ത്തിന് അനുമതി തേടി ഉത്തരാഖണ്ഡില്‍ നിന്നും മലയാളി സംരംഭകന്‍

വ്യത്യസ്തമായ നിക്ഷേപ നിര്‍ദേശങ്ങള്‍ ഒരുപാടെത്തിയിരുന്നു ഇന്‍വെസ്റ്റ് കേരള നിക്ഷേപ സംഗമത്തില്‍. എന്നാല്‍ കൗതുകമുണര്‍ത്തുന്ന ഒന്നായിരുന്നു കഞ്ചാവ് അധിഷ്ഠിത വ്യവസായവുമായി ബന്ധപ്പെട്ട് സംരംഭകന്‍ തമ്ബി നാഗാര്‍ജുന മുന്നോട്ടുവച്ചത്.കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്നു നിര്‍മാണത്തിന് അനുമതി തേടി ഉത്തരാഖണ്ഡില്‍ നിന്നാണ് മലയാളിയായ സംരംഭകന്‍ എത്തിയത്. പക്ഷേ നിര്‍ദേശത്തിന് സര്‍ക്കാര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്ന് നിര്‍മാണത്തിന് അനുമതി തേടി ഇനിയും കേരള സര്‍ക്കാരിനെ സമീപിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ഋഷികേശില്‍ കഞ്ചാവിന്റെ കൃഷിയും മധ്യപ്രദേശില്‍ കഞ്ചാവ് അധിഷ്ടിത മരുന്നുകളുടെ നിര്‍മാണ യൂണിറ്റുമുണ്ടെന്നും തമ്ബി പറഞ്ഞു.

ഒരുപാട് സാധ്യതകളുള്ള ഉല്‍പ്പന്നമാണ് കഞ്ചാവെന്നാണ് തമ്ബി നാഗാര്‍ജുന പറയുന്നത്. ഉറക്കമില്ലായ്മ, വിഷാദം തുടങ്ങി കാന്‍സറിന് വരെ കഞ്ചാവ് ഫലപ്രദമാണെന്നാണ് അദ്ദേഹം പറയുന്നത്. മലിനീകരണ പ്രശ്‌നങ്ങള്‍ക്കും കഞ്ചാവ് ഫലപ്രദമാണെന്നാണ് പറയുന്നത്. ബ്രഹ്‌മപുരം പോലുള്ള സ്ഥലത്ത് നാല് കിലോ കഞ്ചാവ് വിത്തുകള്‍ വിതറിയാല്‍ പ്രശ്‌നം പരിഹരിക്കും. ആണവദുരന്തം നടന്ന ചെര്‍ണോബില്‍ കഞ്ചാവ് വിത്തുപയോഗിച്ചാണ് നഗരം വീണ്ടെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ തന്റെ മരുന്നുകള്‍ വില്‍ക്കാനുള്ള ലൈസന്‍സ് തനിക്കുണ്ട്. ഷെഡ്യൂള്‍ഡ് ഇ മെഡിസിനാണ് തന്റെ ഉല്‍പ്പന്നം. ലോകത്തെ ഏറ്റവും നല്ല കഞ്ചാവ് എന്നത് ഇടുക്കി ഗോള്‍ഡാണ്. ഈ രംഗത്ത് സര്‍ക്കാറിന് ധാരാളം അവസരങ്ങളുണ്ട്. കഞ്ചാവിനെതിരെയുള്ള പ്രചാരണം ബ്രിട്ടീഷ് പ്രൊപ്പഗാണ്ടയാണ്. കഞ്ചാവ് കാരണം ആരും മരിച്ചിട്ടില്ല. സിന്തറ്റിക് ഡ്രഗിനെതിരെയാണ് ബോധവത്കരണം വേണ്ടത്. ഏഴ് സംസ്ഥാനങ്ങളില്‍ തന്റെ ഉല്‍പ്പന്നങ്ങള്‍ അനുവദനീയമാണെന്നും തമ്ബി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group