ബെംഗളൂരു: വിജയപുരയിലെ കണ്ണൂർ ഗ്രാമത്തില്‍ സർക്കാർ ഗേള്‍സ് ഹൈസ്കൂളിലേക്ക് അനുവദിച്ച സൗജന്യ പാഠപുസ്തകങ്ങള്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു.പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.എസ് കോലാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അശ്രദ്ധയും കൃത്യവിലോപവുമാണ് സസ്പെൻഡ് ചെയ്തതിന് കാരണമെന്ന് ഉത്തരവില്‍ പറയുന്നു. അദ്ധ്യാപകൻ എന്ത് ഉദ്ദേശിച്ചാണ് പാഠപുസ്തകങ്ങള്‍ വലിച്ചെറിഞ്ഞതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ചോദിച്ചു.
കണ്ണൂർ ഗ്രാമത്തിലെ സർക്കാർ ഗേള്‍സ് ഹൈസ്കൂളില്‍ നൂറിലധികം വിദ്യാർഥികളാണ് പഠിക്കുന്നത്. പാവപ്പെട്ട വിദ്യാർഥികള്‍ക്കായി സംസ്ഥാന സർക്കാർ സൗജന്യ പാഠപുസ്തകങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ ബാക്കിവന്ന പുസ്തകങ്ങള്‍ പ്രധാന അധ്യാപകൻ സ്കൂളിലെ ടോയ്‌ലറ്റിന് സമീപം തള്ളുകയായിരുന്നു. അതേസമയം ഇവ സുരക്ഷിതമായി സൂക്ഷിക്കുകയോ വിദ്യാഭ്യാസ വകുപ്പിന് തിരികെ നല്‍കുകയോ ചെയ്യണമെന്നാണ് നിയമം. അല്ലാതെ അവ അലക്ഷ്യമായി വലിച്ചെറിയാൻ സ്ഥാപനത്തിന് അവകാശമില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടർ വിമർശിച്ചു. അശ്രദ്ധയും കൃത്യവിലോപവുമാണ് കാണിച്ചതെന്ന് തെളിഞ്ഞതിനാല്‍ അധ്യാപകനോട് വിശദീകരണം നല്‍കാൻ ഡെപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടു.
അച്ഛൻ പുരുഷനും അമ്മ സ്ത്രീയും; 2 ലിംഗക്കാര്‍ മാത്രമേയുള്ളൂ’, അത് മാത്രമേ അംഗീകരിക്കൂ എന്ന് വ്യക്തമാക്കി ട്രംപ് സര്‍ക്കാര്‍
അച്ഛൻ പുരുഷനും അമ്മ സ്ത്രീയുമാണ് എന്ന പുതിയ മാർഗം നിർദേശവുമായി യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ.രണ്ട് ലിംഗക്കാർ മാത്രമേയുള്ളൂവെന്ന യു എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ഫെഡറല്‍ നയത്തിന്‍റെ ഭാഗമായാണ് ഈ പ്രഖ്യാപനം വന്നത്. ട്രാൻസ്‌ജെൻഡർ സ്ത്രീകളെയും പെണ്‍കുട്ടികളെയും വനിതാ കായിക വിനോദങ്ങളില്‍ നിന്ന് മാറ്റി നിർത്തുക, യുവാക്കള്‍ക്ക് ലിംഗ ഭേദം സ്ഥിരീകരിക്കുന്ന പരിചരണം നിരുത്സാഹപ്പെടുത്തുക, ഫെഡറല്‍ ഗവണ്‍മെന്റ് രണ്ട് ലിംഗക്കാരെ മാത്രമേ അംഗീകരിക്കൂ എന്ന പ്രസിഡന്റ് ട്രംപിന്റെ പ്രതിജ്ഞ നിറവേറ്റുക എന്നിങ്ങനെ കൃത്യമായ മാർഗം നിർദേശങ്ങളാണ് യുഎസ് ആരോഗ്യ സെക്രട്ടറി പുറപ്പെടുവിച്ചത്.
ബീജം ഉല്‍പാദിപ്പിക്കുന്ന ജൈവിക പ്രവർത്തനമുള്ള ഒരു പ്രത്യുല്‍പാദന വ്യവസ്ഥയാല്‍ സ്വഭാവ സവിശേഷതയുള്ള ലിംഗഭേദമുള്ള ഒരു വ്യക്തി എന്നാണ് മാർഗനിർദേശത്തില്‍ പുരുഷനെ നിർവചിച്ചിരിക്കുന്നത്. അണ്ഡങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ജൈവിക പ്രവർത്തനമുള്ള ഒരു പ്രത്യുല്‍പാദന വ്യവസ്ഥയാല്‍ സ്വഭാവ സവിശേഷതയുള്ള ഒരു ലിംഗഭേദമുള്ള ഒരു വ്യക്തി എന്നാണ് സ്ത്രീയെ കുറിച്ചുള്ള നിർവചനം.