നഗരത്തില്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. ഹൈദർ അലിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്.ബൈക്കില്‍ വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് ഹൈദർ അലിയെ അജ്ഞാതസംഘം ആക്രമിച്ചത്. തുടർന്ന് അക്രമിസംഘം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി അലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടർന്ന് അലിയുടെ അനുയായികള്‍ ആയുധങ്ങളുമായി ആശുപത്രിയിലേക്ക് എത്തുകയും ഗേറ്റ് തകർക്കുകയും ചെയ്തു. പിന്നീട് അശോക് നഗർ പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
അലിയുടെ മരണത്തില്‍ കേസെടുത്ത പൊലീസ് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. ഇതിന് വേണ്ടി പ്രത്യേക സംഘത്തേയും പൊലീസ് നിയോഗിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ എൻ ഹാരിസിന്റെ അടുത്ത അനുയായി ആണ് അലി. അദ്ദേഹത്തിന് വേണ്ടി ഹൈദർ അലി തെരഞ്ഞെുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായതെന്ന് സെൻട്രല്‍ ഡിവിഷൻ ഡി.സി.പി എച്ച്.ടി ശേഖർ പറഞ്ഞു. അലിയുടെ വാഹനം കാർ ഉപയോഗിച്ച് അക്രമികള്‍ തടയുകയായിരുന്നു. തുടർന്നാണ് ക്രൂരമായ കൊലപാതകം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മിശ്രവിവാഹം അഭിഭാഷകരെ ചൊടിപ്പിച്ചു; കോടതി വളപ്പില്‍ ദമ്ബതികള്‍ക്ക് നേരെ കയ്യേറ്റം
ഭോപ്പാല്‍:കോടതിവളപ്പില്‍ ദമ്ബതികള്‍ക്ക് നേരെ അതിക്രമം. അഭിഭാഷക സംഘമാണ് ദമ്ബതികളെ അക്രമിച്ചത്. ഇവരുടേത് മിശ്രവിവാഹമായിരുന്നു.ഇതാണ് അഭിഭാഷകരെ ചൊടിപ്പിച്ചത്. മധ്യപ്രദേശിലെ രേവ ജില്ലാ കോടതി വളപ്പിലാണ് അതിക്രമം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ എത്തിയതായിരുന്നു ദമ്ബതികള്‍. രണ്ടുവര്‍ഷമായി ഇവര്‍ വിവാഹിതരാണ്
റജീബ് ഖാന്‍ എന്ന 27 വയസുള്ള യുവാവിനേയും 21 വയസുകാരിയായ ഭര്യയേയും പൊലീസ് എത്തിയാണ് അതിക്രമത്തില്‍ നിന്ന് രക്ഷിച്ചത്. ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള യുവതിയെയാണ് റജീബ് ഖാന്‍ വിവാഹം ചെയ്തത്. 2023 ലായിരുന്നു ഇവരുടെ വിവാഹം. ഫെബ്രുവരി 21 ന് തങ്ങളുടെ അഭിഭാഷകന്‍ പറഞ്ഞതനുസരിച്ച് വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിടാനാണ് ഇവര്‍ ജില്ലാ കോടതിയില്‍ എത്തിയത്. ഇരുവരും രണ്ട് മതത്തിലാണെന്ന് മനസിലാക്കിയ അഭിഭാഷകര്‍ റജീബിനെ കയ്യേറ്റം ചെയ്യുകയും ഗര്‍ഭിണിയായ യുവതിയെ രണ്ട് തവണ നിലത്തേക്ക് തള്ളിയിടുകയും അസഭ്യം പറയുകയും ചെയ്തു.
കഴിഞ്ഞ 15 ദിവസത്തിനിടെ മധ്യപ്രദേശിലെ കോടതി വളപ്പില്‍ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ഫെബ്രുവരി 7 ന് ഭോപ്പാല്‍ ജില്ലാ കോടതി വളപ്പില്‍ വെച്ച് ഇതേ സാഹചര്യത്തില്‍ അക്രമം നേരിട്ടതായി റപ്പോര്‍ട്ടുകളുണ്ട്.