ബംഗളൂരു: കലബുറഗി സെദാം താലൂക്കിലെ കോഡ്ല ഗ്രാമത്തില്‍ ഹൃദയാഘാതം മൂലം മരിച്ച സിമന്റ് ഫാക്ടറി തൊഴിലാളിയുടെ മൃതദേഹം ജീവനക്കാർ അനാദരവോടെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി.ശ്രീ സിമന്റ് കമ്ബനിയില്‍ ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശിയായ ചന്ദൻ സിങ്ങാണ് (34) മരിച്ചത്.വിശ്രമമുറിയിലേക്ക് പോകുന്നതിനിടെ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചതായി സംശയിക്കുന്നു. പോസ്റ്റ്മോർട്ടം പരിശോധന നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.
തൊഴിലാളിയുടെ മൃതദേഹത്തോട് മനുഷ്യത്വരഹിതമായ പെരുമാറ്റം നടത്തിയതില്‍ ശ്രീ സിമന്റ് കമ്ബനി ഭരണകൂടത്തിനെതിരെ പൊതുജന രോഷം ഉയർന്നുവന്നിട്ടുണ്ട്. സെഡാം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അശ്ലീല ഉള്ളടക്കം; ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള പരാതികള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം.ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നല്കിയ ഉപദേശത്തില്‍, ഉള്ളടക്കത്തിന്റെ പ്രായാധിഷ്ഠിതമായ വർഗീകരണം കർശനമായി പാലിക്കുന്നതുള്‍പ്പെടെ ഐ.ടി നിയമങ്ങള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടു. നിയമ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍ക്ക് നിര്‍ദേശം നല്കി.
ഒ.ടി.ടി പ്ലാറ്റ്ഫോമുകളും സാമൂഹമാധ്യമങ്ങളും വിദ്വേഷ പ്രചാരണത്തിനും, അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്നു എന്നതാണ് നിര്‍ദേശത്തിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം സൂചിപ്പിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. പ്രായാധിഷ്ഠിത ഉള്ളടക്ക വര്‍ഗീകരണം നടത്തി ‘എ’ റേറ്റുചെയ്ത ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണമെന്നും ഇക്കാര്യത്തില്‍ നിമയം അനുശാസിക്കുന്ന ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
യൂട്യുബിലെ ഹാസ്യ പരിപാടിക്കിടെ അശ്ലീല പരാമർശം നടത്തിയ രണ്‍വീർ അലഹബാദിയയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് അശ്ലീല ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ നിർദേശം.