ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ ഡ്രോണ്‍ ഡെലിവറി പരീക്ഷണം ജൂണ്‍ 18 മുതല്‍ ആരംഭിക്കും. 30 മുതല്‍ 45 ദിവസം വരെ നീളുന്ന പരീക്ഷണം ബംഗളൂരുവിന് 80 കിലോമീറ്റര്‍ അകലെ ഗൗരിബിദനൂരിലാണ് നടത്തുക.
മെഡ്കോപ്റ്റര്‍, റ്റാസ് എന്നീ രണ്ടുതരം ഡ്രോണുകളും റാന്‍ഡിന്‍റ് എന്ന ഡെലിവറി സോഫ്റ്റ് വെയറും ആണ് പരീക്ഷണത്തിന് ഉപയോഗിക്കുക. മെഡ്കോപ്റ്റര്‍ ഒരു കിലോഗ്രാം ഭാരമുള്ള സാധനം 15 കിലോമീറ്ററും റ്റാസ് രണ്ട് കിലോഗ്രാം ഭാരമുള്ള സാധനം 12 കിലോമീറ്ററും വഹിക്കാന്‍ ശേഷിയുണ്ട്.
പ്രമുഖ ഹൃദ്രോഹ ശസ്ത്രക്രിയ വിദഗ്ധ ഡോ. ദേവി ഷെട്ടി പരീക്ഷണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പരീക്ഷണത്തിനുള്ള മരുന്ന് നാരായണ ഹെല്‍ത്ത് ആണ് നല്‍കുന്നത്. പരീക്ഷണത്തിന് ശേഷം വിശദ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറുമെന്ന് ത്രോട്ടല്‍ എയ്റോസ്പേസ് സിസ്റ്റംസ് (റ്റാസ്) സി.ഇ.ഒ നാഗേന്ദ്രന്‍ കന്തസ്വാമി പറഞ്ഞു.
ഡ്രോണ്‍ ഡെലിവറി പരീക്ഷണത്തിന് ബംഗളൂരുവിലെ റ്റാസിന്‍റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് ഡയറക്ടറേറ്റ് ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) 2020 മാര്‍ച്ചില്‍ അനുമതി നല്‍കിയിരുന്നു.