Home Featured മൈസൂരില്‍ നാലംഗ കുടുംബം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

മൈസൂരില്‍ നാലംഗ കുടുംബം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

by admin

മൈസുരുവില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ബിസിനസുകാരനായ ചേതന്‍, ഭാര്യ രൂപാലി, മകന്‍ കുശാല്‍, ചേതന്‍റെ അമ്മ പ്രിയംവദ എന്നിവരെയാണ് രണ്ട് അപ്പാര്‍ട്ട്മെന്‍റുകളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്.വിശ്വേശരയ്യ നഗറിലെ സങ്കല്‍പ് സെറീന്‍ അപ്പാര്‍ട്ട്മെന്‍റിലാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അമ്മയെയും ഭാര്യയെയും മകനെയും വിഷം നല്‍കി കൊലപ്പെടുത്തിയശേഷം ചേതന്‍ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ചേതന് വലിയതുകയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നും പണം നല്‍കിയവർ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. അമ്മ പ്രിയംവദയുടെ മൃതദേഹം ഒരു അപ്പാര്‍ട്ട്മെന്‍റിലും മറ്റുള്ളവരുടേത് മറ്റൊരു ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്‍റിലുമാണ് ഉണ്ടായിരുന്നത്. ജീവനൊടുക്കുംമുന്‍പ് ചേതന്‍ അടുത്ത ബന്ധുവിന് ശബ്ദസന്ദേശം അയച്ചിരുന്നുവെന്നും എന്നാല്‍ അവർ തിരിച്ചു വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പൊലീസിനെ അറിയിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ട് അപ്പാര്‍ട്ട്മെന്‍റുകളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഡല്‍ഹിക്കു പിന്നാലെ ബിഹാറിലും ഭൂചലനം; ഉത്തരേന്ത്യയില്‍ പരിഭ്രാന്തി

പുലർച്ചെ 5.30-ന് ഡല്‍ഹിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ബിഹാറിലും ഭൂചലനം. രാവിലെ എട്ടുമണിയോടെ ബിഹാറിലെ സിവാനിലാണ് ഭൂചലനമനുഭവപ്പെട്ടത്.റിക്ടർ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് ദേശീയ ഭൂകമ്ബപഠന കേന്ദ്രം വ്യക്തമാക്കിയത്. ഡല്‍ഹിയിലുണ്ടായ ഭൂകമ്ബത്തെ തുടർന്ന് ആളുകള്‍ പരിഭ്രാന്തരായിരുന്നു. വലിയ മുഴക്കത്തോടൊപ്പമാണ് പ്രകമ്ബനങ്ങള്‍ അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് ആളുകള്‍ വീടുകള്‍ വിട്ട് തുറസായ സ്ഥലങ്ങളിലേക്ക് മാറി. ഇത്രവലിയ മുഴക്കം ഇതിനുമുമ്ബ് കേട്ടിട്ടില്ലെന്നാണ് പലരും പ്രതികരിച്ചത്.

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡല്‍ഹിയില്‍ തന്നെയായിരുന്നു. ധൗള കൂആമിലെ ദുർഗാബായി ദേശ്മുഖ് കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഭൂനിരപ്പില്‍നിന്ന് അഞ്ചു കിലോ മീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഡല്‍ഹി, നോയ്ഡ, ഗ്രേറ്റർ നോയ്ഡ, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനമനുഭവപ്പെട്ടത്.മണിക്കൂറുകള്‍ക്ക് ശേഷം ബിഹാറിലെ സിവാനിലും ഭൂചലനമുണ്ടായി. ഡല്‍ഹിയിലുണ്ടായതിന്റെ തുടർച്ചലനമാണോ ബിഹാറില്‍ അനുഭവപ്പെട്ടത് എന്നതില്‍ വ്യക്തതയില്ല. അതേസമയം, 10 കിലോ മീറ്റർ ആഴത്തിലാണ് ഇതിന്റെ പ്രഭവ സ്ഥാനമെന്നാണ് ദേശീയ ഭൂകമ്ബപഠന കേന്ദ്രം പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group