Home Featured ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം: 4.0 തീവ്രത; ഫ്ലാറ്റുകളില്‍ നിന്ന് ഇറങ്ങിയോടി ആളുകള്‍

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം: 4.0 തീവ്രത; ഫ്ലാറ്റുകളില്‍ നിന്ന് ഇറങ്ങിയോടി ആളുകള്‍

by admin

ഡല്‍ഹില്‍ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടത്.പുലർച്ചെ 5:36 ഓടെയായിരുന്നു സംഭവം. ഡല്‍ഹി പ്രഭവകേന്ദ്രമായി വടക്കേ ഇന്ത്യയിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായി രാജ്യത്തെ ഭൂകമ്ബ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നോഡല്‍ ഏജൻസിയായ നാഷണല്‍ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.

5 കിലോമീറ്റർ മാത്രമായിരുന്നു ഭൂചലനത്തിന്റെ വ്യാപ്തിയെന്നും ധൗള കുവാനിലെ ദുർഗാഭായ് ദേശ്മുഖ് കോളേജ് ഓഫ് സ്പെഷ്യല്‍ എഡ്യൂക്കേഷന് സമീപമായിരുന്നു പ്രഭവകേന്ദ്രമെന്നും ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. മേഖലയില്‍ രണ്ടോ മൂന്നോ വർഷത്തിലൊരിക്കല്‍ നേരിയ ഭൂചലനങ്ങള്‍ അനുഭവപ്പെടാറുണ്ട. 2015 ല്‍ ഇവിടെ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്ത് ഭൂകമ്ബം ഉണ്ടായപ്പോള്‍ വലിയ ശബ്ദം കേട്ടതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഡല്‍ഹിയില്‍ “ശക്തമായ ഭൂകമ്ബം ഉണ്ടായി” എന്നും എല്ലാവരും സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും ഡല്‍ഹി ആക്ടിംഗ് മുഖ്യമന്ത്രി അതിഷിയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ആളുകള്‍ പരിഭ്രാന്തരായി വീടിന് പുറത്തേക്ക് ഓടിയെങ്കിലും ഇതുവരെ ആളപായമെന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) ഭൂകമ്ബ മേഖലാ ഭൂപടത്തിലെ ഉയർന്ന ഭൂകമ്ബ മേഖലയില്‍ (സോണ്‍ IV) സ്ഥിതി ചെയ്യുന്ന ഡല്‍ഹിയില്‍ ഇത്തരത്തില്‍ നേരിയ ഭൂചലനങ്ങള്‍ നിരന്തരം ഉണ്ടാകാറുണ്ട്. ജനുവരി 23 ന്, ചൈനയിലെ സിൻജിയാങ്ങില്‍ 80 കിലോമീറ്റർ താഴ്ചയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തെത്തുടർന്ന് ഡല്‍ഹി-എൻസിആറില്‍ ഉടനീളം ശക്തമായ ഭൂകമ്ബം അനുഭവപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തെത്തുടർന്ന് ജനുവരി 11 നും ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനും അനുഭവപ്പെട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group