ബംഗളുരു: ഭാര്യയുടെ വായ ഫെവിക്വിക് ഗ്ലൂ കൊണ്ട് ഒട്ടിച്ച് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.കര്‍ണാടകയിലെ നെലമംഗലയിലാണ് സംഭവം നടന്നത്. ഭാര്യയെ കൊല്ലാന്‍ നോക്കിയ സിദ്ധലിംഗസ്വാമിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ മഞ്ജുള ആശുപത്രിയില്‍ ചികിത്സയിലാണ്.ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ ഈ കൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അബോധാവസ്ഥയിലായ മഞ്ജുളയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സിദ്ധലിംഗസ്വാമിയുടെ ഫോണ്‍ ട്രാക്ക് ചെയ്താണ് പോലീസ് ഇയാളെ പിടികൂടിയത്.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷത്തിലേറെയായി. സിദ്ധലിംഗസ്വാമിയ്ക്കും മഞ്ജുളയ്ക്കും രണ്ട് മക്കളുമുണ്ട്. അടുത്തിടെയായി മഞ്ജുള ഫോണില്‍ ഒരുപാട് സമയം ചെലവഴിക്കുന്നത് സിദ്ധലിംഗസ്വാമിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കരുതിയ സിദ്ധലിംഗസ്വാമി മഞ്ജുളയെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. എന്നാല്‍ അയല്‍ക്കാര്‍ ഇടപെട്ടതോടെ മഞ്ജുളയുടെ ജീവന്‍ രക്ഷിക്കാനായി. സിദ്ധലിംഗസ്വാമിയ്‌ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, മറ്റൊരു കൊലപാതകത്തിന്റെ കഥയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ചിത്രദുര്‍ഗിലാണ് സംഭവം നടന്നത്. ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം സാമ്ബത്തിക അഭിവൃദ്ധിയ്ക്കായി യുവാവ് 52 കാരനെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 9നാണ് സംഭവം നടന്നത്. ആന്ധ്രാ സ്വദേശിയായ ആനന്ദ് റെഡ്ഡിയാണ് കൊലപാതകം നടത്തിയത്. പ്രഭാകര്‍ എന്നയാളെയാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. മാരമ്മ ദേവിയ്ക്ക് നരബലി നടത്തിയാല്‍ സാമ്ബത്തിക അഭിവൃദ്ധിയുണ്ടാകുമെന്നും സാമ്ബത്തികബാധ്യതകള്‍ ഇല്ലാതാകുമെന്നും തുമകുരുവിലെ ജ്യോത്സ്യനായ രാമകൃഷ്ണ ആനന്ദിനോട് പറഞ്ഞു. ഇത് വിശ്വസിച്ച ആനന്ദ് ചെരുപ്പുകുത്തിയായി ജോലി ചെയ്തുവരികയായിരുന്ന പ്രഭാകറിനെ ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഭര്‍ത്താവിനെ കൊതുക് കടിക്കാൻ ഞങ്ങള്‍ അനുവദിച്ചിട്ടില്ല- ഗോപന്റെ ഭാര്യ
നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കുടുംബം. സമാധിയില്‍ നിന്നുള്ള വരുമാനം ഉപജീവന മാർഗമായി ഉപയോഗിക്കില്ലെന്നും പൊലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കുടുംബം അറിയിച്ചു.പോസ്റ്റ് മോർട്ടത്തിനു എടുത്തപ്പോള്‍ ശരീരത്തില്‍ ഉണ്ടായ ചതവും മുറിവുകളുമാണ്. ഒരു മയവുമില്ലാതെ എടുക്കുകയായിരുന്നു.’ആരോഗ്യത്തിന് ഒരു കുറവുമില്ല. കാരണം കൃത്യമായി ഭക്ഷണവും ആഹാരവുമെല്ലാം കഴിക്കും. ശരീര പുഷ്ടിയില്‍ ഒരു കുറവുമില്ല. എന്നുവച്ചാല്‍ പ്രായം അനുസരിച്ചുള്ള കാഴ്ചക്കുറവ്, ഇങ്ങനെ വെപ്രാളപ്പെട്ട് നടക്കാനാകില്ലെന്നേയുള്ളൂ.
നല്ല സ്മൂത്തായിട്ടാണ് ആഹാരം കഴിച്ചത്. കാലിന് മാത്രം മുറിവുണ്ടായിരുന്നു. ശിവനെ, കൈലാസ നാഥാ കൊതുക് കടിക്കാൻ ഞങ്ങള്‍ അനുവദിച്ചിട്ടില്ല. അത്ര നല്ല രീതിയിലാണ് നോക്കിയത്. ദിവസവും കുളിക്കുന്നയാളാണ്. നെറ്റിയിലേത് മുറിവല്ല, പണ്ട് എവിടെയോ തട്ടിയുണ്ടായ തഴമ്ബാണ്. മുറിവല്ല, ഒരിക്കലുമല്ല. ഭഗവാന്റെ മുന്നില്‍ ഞങ്ങള്‍ക്ക് കള്ളം പറയാനാകില്ല. നിങ്ങള്‍ക്കും എനിക്കുമെല്ലാം ഉയിർ തരുന്നത് ഭഗവാനാണ്. മഹാദേവന്റെ നടയില്‍ സത്യമേ പറയാനാകൂ.
ചുമട്ടുതൊഴിലാളിയാണ്. കൂലിപ്പണിക്കാരനാണ്. മരം മുറിക്കുന്നയാളാണ്. മരത്തടിയെടുത്ത് ചുമന്ന് പണിത ക്ഷേത്രമാണ്. നിങ്ങള്‍ക്കൊന്നും പറഞ്ഞാല്‍ മനസിലാകില്ല. ഹിന്ദു ധർമം, സനാതന ധർമം. ത്യാഗം സഹിച്ചതാണ്. അങ്ങനെ ഒരു മുറിവും ശരീരത്തില്‍ ഇല്ല. ഇല്ലാത്തതെന്തിനാണ് പറയുന്നത്. കൈലാസനാഥൻ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഇല്ലാത്ത കാര്യം പറഞ്ഞ് ഭഗവാന്റെ മുന്നില്‍ വിജയിക്കാനാർക്കും സാധിക്കില്ല.’- ഗോപന്റെ ഭാര്യ പറഞ്ഞു.