ബെംഗളൂരു : ഏഷ്യയിലെ ഏറ്റവുംവലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യ വിജയത്തിൽ മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ എ.പി. രാജേഷിന്റെ പങ്കും നിർണായകമായി. യെലഹങ്ക വ്യോമസേനാത്താവളത്തിൻ്റെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് എ.പി. രാജേഷ്. എയ്റോ ഇന്ത്യയുടെ തടസ്സങ്ങളില്ലാത്ത നടത്തിപ്പിന് രാജേഷിന്റെ അനുഭവസമ്പത്ത് നേട്ടമായി.സുരക്ഷയിലുംമറ്റും അദ്ദേഹത്തിന്റെ കൃത്യമായ ആസൂത്രണവും നേതൃത്വവും നിർണായകമായി. വിവിധ സംസ്ഥാന, കേന്ദ്ര ഏജൻസികളുമായി സുരക്ഷയും മറ്റ് അനുബന്ധക്രമീകരണങ്ങളും ഏകോപിപ്പിച്ചു.
കാസർകോട് മുള്ളേരിയ സ്വദേശി വിജയ്കുമാർ നായരുടെയും ശാന്തയുടെയും മകനായ എ.പി. രാജേഷ് 1996-ലാണ് വ്യോമസേനയിൽ അംഗമായത്. കാസർകോട് സർക്കാർ കോളേജിൽ ബിരുദത്തിനുശേഷം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ബിരുദാനന്തരബിരുദം ചെയ്യുന്നതിനിടെയായിരുന്നു ഇത്.എയർ ട്രാഫിക് കൺട്രോളിൽ സ്പെഷ്യലൈസേഷനോടെ അഡിനിസ്ട്രേറ്റീവ് ഓഫീസറായിട്ടായിരുന്നു കമ്മിഷൻ ചെയ്തത്.
ഗതാഗതക്കുരുക്കില്‍ പെട്ട യുവാവ് പരീക്ഷാകേന്ദ്രത്തിലേക്ക് എത്തിയത് പാരച്യൂട്ടില്‍; ദൃശ്യങ്ങള്‍ വൈറല്‍
ഗതാഗതക്കുരുക്കില്‍ പെട്ട യുവാവ് പാരച്യൂട്ടില്‍ പരീക്ഷാകേന്ദ്രത്തിലേക്ക് എത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.പശ്ചിമ മഹാരാഷ്ട്രയിലെ സത്താറ പര്‍സാണി ഗ്രാമത്തിലെ സമര്‍ഥ് മഹാങ്കഡെ എന്ന കോളജ് വിദ്യാര്‍ഥിയാണ് പരീക്ഷാ കേന്ദ്രത്തിലേക്ക് എത്താന്‍ വൈകുമെന്നറിഞ്ഞതോടെ പാരച്യൂട്ടില്‍ വേറിട്ട യാത്ര നടത്തി വാര്‍ത്തകളില്‍ ഇടംനേടിയത്.പരീക്ഷ തുടങ്ങാന്‍ 20 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ റോഡിലൂടെ സമയത്തെത്തില്ല എന്ന തിരിച്ചറിവിലാണ് യുവാവിന്റെ ഈ സാഹസിക യാത്ര.
പാരാഗ്ലൈഡിങ്ങില്‍ പരിശീലനം നടത്താറുള്ള സമര്‍ഥ് മഹാങ്കഡെ, വിദഗ്ധനായ ഗോവിന്ദ് യവാളെയുടെ സഹായം കൂടി തേടിയിരുന്നു. ഇരുവരും ചേര്‍ന്നാണ് പാഞ്ചഗണി ഹില്‍ സ്റ്റേഷനില്‍നിന്നും പറന്നുയര്‍ന്നത്. പരീക്ഷ തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ സാമര്‍ഥ് സെന്ററില്‍ എത്തുകയും ചെയ്തു. യുവാവിന്റെ ആത്മാര്‍ഥതയെ പ്രശംസിച്ച് പലരും സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തു.