ജപ്പാന് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കുടുംബാംഗങ്ങളെ വാടയ്ക്ക് എടുക്കാനാകുമെന്ന് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു ഇന്ത്യയില്‍ ഇങ്ങനെയൊരു സംഭവം നടക്കുമോ?വ്യത്യസ്തമായ ഒരു പരസ്യമാണ് വാലന്റൈന്‍സ് ദിനത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. ആണ്‍സുഹൃത്തിനെ വേണ്ടവര്‍ക്ക് വെറും 389 രൂപ നല്കി വാടകയ്ക്ക് എടുക്കാമെന്നാണ് പരസ്യം. ബെംഗളൂരു നഗരത്തിലാണ് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.’ഈ വാലന്റൈന്‍സ് ദിനത്തില്‍, ഒരു ബോയ്ഫ്രണ്ടിനെ വാടകയ്ക്ക് എടുക്കാം, വെറും 389 രൂപയ്ക്ക്’, എന്നാണ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. സ്കാന്‍ ചെയ്യാന്‍ ഒരു കോഡും നല്‍കിയിട്ടുണ്ട്.
ജയനഗര്‍, ബനശങ്കരി, ബിഡിഎ കോംപ്ലക്സ് തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നിരവധി പേര് പോസ്റ്ററിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്. നഗരത്തിന്റെ സംസ്കാരത്തിന് വിരുദ്ധമാണ് ഇതെന്നും പരസ്യം പതിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.ഇതാദ്യമായല്ല ഇന്ത്യയില്‍ ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. 2018ല്‍, റെന്റ് എ ബോയ്ഫ്രണ്ട് എന്ന ആപ്പ് മുംബൈ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ പ്രചാരം നേടിയിരുന്നു. 2022ലും വിവിധയിടങ്ങളില്‍ ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്
ഏറ്റവും കുടുതല്‍ സ്ത്രീകള്‍ മദ്യപിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം; ചില കണക്കുകള്‍ അറിയാം
ഓണം, വിഷു, ക്രിസ്മസ്… ആഘോഷം എന്തുമാകട്ടെ പിന്നേറ്റത്തെ പത്രത്തില്‍ മലയാളി കുടിച്ച മദ്യത്തിന്റെ കണക്ക് ആഘോഷത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു, അടുത്ത കാലം വരെ.എന്നാല്‍, അതില്‍ ഭൂരിപക്ഷവും കുടിച്ച് തീര്‍ത്തത് പുരുഷന്മാരാണെന്നതില്‍ തര്‍ക്കമൊന്നും കാണില്ല. മലയാളി സ്ത്രീകള്‍ മദ്യപാനത്തില്‍ അത്ര മുന്നിലല്ല എന്നത് തന്നെ കാരണം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ത്യയിലെ ചില മദ്യപാന കണക്കുകള്‍ എടുത്തു. ആ കണക്കുകളില്‍ കേരളമില്ലെങ്കിലും ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.
സർവ്വേയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ മദ്യപാനികളുള്ള സംസ്ഥാനമായി കണ്ടെത്തിയത് അസമാണ്. മദ്യപിക്കുന്ന, 15 -നും 40 -നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ദേശീയ ശരാശരി 1.2 ശതമാനമാണെങ്കില്‍ അസമില്‍ അത് 16.5 ശതമാനമാണ്. ഇതേ പ്രായപരിധിയിലുള്ള 8.7 ശതമാനം സ്ത്രീകളും മദ്യപിക്കുന്ന മേഘാലയയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. അസമിനെക്കാള്‍ കുറവാണെങ്കിലും ദേശീയ ശരാശരിയേക്കാള്‍ എത്രയോ മുകളിലാണ് മേഘാലയയെന്ന് കണക്കുകള്‍ കാണിക്കുന്നു.
ഈ കണക്കുകളില്‍ മൂന്നാം സ്ഥാനം അരുണാചല്‍ പ്രദേശിനാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ സ്ത്രീകള്‍ക്കിടയില്‍ മദ്യ ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിലും, 15 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 3.3 ശതമാനം പേർ മദ്യം കഴിക്കുന്നുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം 15-നും 49-നും ഇടയില്‍ പ്രായമുള്ള 59 ശതമാനം പുരുഷന്മാരും മദ്യപിക്കുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്.
15 -നും 49 -നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ സിക്കിമില്‍ 0.3 ശതമാനവും ഛത്തീസ്ഗഢില്‍ 0.2 ശതമാനവും മദ്യപിക്കുന്നു. നേരത്തെ സ്ത്രീകളുടെ മദ്യപാനം യഥാക്രമം 9.9 ശതമാനവും 9.6 ശതമാനവുമായിരുന്ന ഝാർഖണ്ഡിലും ത്രിപുരയിലും ഗണ്യമായ കുറവുണ്ടായെന്നും കണക്കുകള്‍ പറയുന്നു. നിലവിലെ കണക്കുകള്‍ ജാർഖണ്ഡില്‍ 0.3 ശതമാനവും ത്രിപുരയില്‍ 0.8 ശതമാനവുമാണ്.
രാജ്യത്തെ കോർപ്പറേറ്റ് മേഖലകളായ ദില്ലി, മുംബൈ, കർണ്ണാടക ബെംഗളൂരു തുടങ്ങിയ മെട്രോപൊളിറ്റൻ സംസ്ഥാനങ്ങള്‍ പട്ടികയില്‍ പ്രധാന സംസ്ഥാനങ്ങളില്ലെന്നതും ശ്രദ്ധേയം. മദ്യപിക്കുന്ന സ്ത്രീകള്‍ കൂടുതലും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മദ്യാപാനികളായ പുരുഷന്മാരുടെ ദേശീയ ശരാശരി 29.2 ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു. പുരുഷന്മാരില് മദ്യപാനികള്‍ കുടുതലും തെക്ക് – വടക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. അരുണാചല്‍ പ്രദേശ്, ത്രിപുര, തെലുങ്കാന, ഛത്തീസ്ഖണ്ഡ്. മണിപൂര്‍, സിക്കിം, മിസോറാം തമിഴ്നാട് സംസ്ഥാനങ്ങളിലെ 45 ശതമാനത്തില്‍ കുടുതല്‍ പുരുഷന്മാരും മദ്യപാനികളാണെന്ന് കണക്കുകള്‍ പറയുന്നു.