ഒടുവില്‍ കാത്തിരുന്ന നിമിഷമെത്തി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുകയാണ്. യുവതാരം രജത് പാട്ടിദാറാണ് ഐപിഎല്‍ 2025ല്‍ ആര്‍സിബിയെ നയിക്കുന്നത്. 2021 മുതല്‍ ആര്‍സിബിയുടെ ഭാഗമായ പാട്ടിദാര്‍ ഐപിഎല്‍ ചരിത്രത്തില്‍ ഫ്രാഞ്ചൈസിയുടെ എട്ടാമത്തെ ക്യാപ്റ്റനാകും.
ഇന്ന് രാവിലെ 11.30ന് ചേര്‍ന്ന ആര്‍സിബി മാനേജ്മെന്റ് യോഗത്തിലാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ആര്‍സിബിയുടെ മുന്‍ ക്യാപ്റ്റനായിരുന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി ഐപിഎല്‍ 2025 സീസണില്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. സീനിയര്‍ താരം ക്രുനാല്‍ പാണ്ഡ്യയെയും ആര്‍സിബി നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ രജത് പാട്ടിദാറിനെ തിരഞ്ഞെടുക്കുകയായിരുന്നു
2013-ൽ ക്യാപ്റ്റനായ കോലി 2021 വരെ നീണ്ടകാലം ടീമിനെ നയിച്ചിരുന്നു. രാഹുൽ ദ്രാവിഡായിരുന്നു ടീമിന്റെ ആദ്യക്യാപ്റ്റൻ. ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സണും അനിൽ കുംബ്ലെയും ഡാനിയൽ വെറ്റോറിയും ടീമിന്റെ നായകരായിരുന്നു. പിന്നാലെയാണ് കോലി ക്യാപ്റ്റനായി എത്തിയത്. കോലിക്ക് ശേഷം ഫാഫ് ഡു പ്ലെസിസ് ടീമിനെ നയിച്ചു. 40 കഴിഞ്ഞ താരത്തെ മെഗാതാരലേലത്തിന് മുന്നോടിയായി നിലനിർത്താൻ ടീം തയ്യാറായില്ല.
ഫ്ലഷ് അമര്‍ത്താൻ നേരം പത്തി വിടര്‍ത്തി മൂര്‍ഖൻ പാമ്ബ്, രക്ഷപ്പെട്ടത് തലനാരിഴക്ക്
താമരശ്ശേരിയില്‍ പിഡബ്ല്യൂഡി റസ്റ്റ് ഹൗസിന് പിന്നിലുളള ഫ്ലാറ്റിലെ ശുചിമുറിയില്‍ മൂർഖൻ പാമ്ബിനെ കണ്ടെത്തി.കാഞ്ഞിരത്തിങ്കല്‍ അഷറഫ് എന്നയാളുടെ ഉടമസ്ഥതയിലുളള ഫ്ലാറ്റിലാണ് പാമ്ബിനെ കണ്ടെത്തിയത്.ശുചി മുറിയിലെ ഫ്ലഷ് ടാങ്കിനു പിന്നിലായിട്ടായിരുന്നു പാമ്ബ്. ഫ്ലാറ്റിലെ താമസക്കാരനായ മുഹമ്മദലി വെള്ളം ഫ്ലഷ് ചെയ്യാനായി ടാങ്കിലെ ബട്ടണ്‍ അമർത്താൻ നോക്കിയപ്പോഴാണ് പത്തി വിടർത്തി നില്ക്കുന്ന മൂർഖൻ പാമ്ബിനെ കണ്ടത്. പാമ്ബിന്റെ കടിയേല്‍ക്കാതെ ഇയാള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പിന്നീട് പാമ്ബ് പിടിത്തത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച കോരങ്ങാട് ജംഷിദ് എന്നയാള്‍ എത്തി പാമ്ബിനെ പിടുകൂടുകയായിരുന്നു.