Home Featured ‘ഏത് സ്‌പ്രേയാണ് ഉപയോഗിക്കുന്നത്?’ യാത്രികക്ക് ഊബര്‍ ഡ്രൈവറുടെ സന്ദേശം; നടപടിയെടുത്ത് കമ്ബനി

‘ഏത് സ്‌പ്രേയാണ് ഉപയോഗിക്കുന്നത്?’ യാത്രികക്ക് ഊബര്‍ ഡ്രൈവറുടെ സന്ദേശം; നടപടിയെടുത്ത് കമ്ബനി

by admin

യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്ത യുവതിയുടെ മൊബൈല്‍ നമ്ബറിലേക്ക് ഡ്രൈവര്‍ സന്ദേശം അയച്ചതിന് പിന്നാലെ ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് യൂബര്‍ കമ്ബനി.കൊച്ചിയിലാണ് സംഭവം. സ്മൃതി കണ്ണന്‍ എന്ന യാത്രക്കാരി സോഷ്യല്‍ മീഡിയയില്‍ സംഭവം ഉന്നയിച്ചതിന് പിന്നാലെയാണ് വിഷയം ചര്‍ച്ചയായത്. യാത്രയ്ക്ക് ശേഷം യാത്രക്കാരുമായി മൊബൈല്‍ നമ്ബറില്‍ ബന്ധപ്പെടുന്നത് വിലക്കുന്ന കമ്ബനിയുടെ നയം ലംഘിച്ചതിന് യൂബര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഡ്രൈവറെ ബ്ലോക്ക് ചെയ്തതായി കമ്ബനി വക്താവ് അറിയിച്ചു.ഫെബ്രുവരി 11നാണ് യാത്രക്കാരിയായ സ്മൃതി കണ്ണന്‍ ഡ്രൈവര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടത്.

യൂബര്‍ കമ്ബനിയെ പോസ്റ്റില്‍ ടാഗ് ചെയ്തുകൊണ്ട് ഡ്രൈവര്‍ക്ക് എങ്ങനെ തന്റെ മൊബൈല്‍ നമ്ബര്‍ ലഭിച്ചുവെന്ന് ചോദിച്ചു. യൂബര്‍ ആപ്പ് വഴി ആശയവിനിമയം നടക്കുന്ന ഘട്ടത്തില്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കമ്ബനി ഫോണ്‍ നമ്ബര്‍ മാസ്‌കിംഗ് ഉപയോഗിക്കുന്നുണ്ട്. യഥാര്‍ത്ഥ ഫോണ്‍ നമ്ബര്‍ ഇതിലൂടെ മറക്കപ്പെടും. ഇത്തരം സംവിധാനങ്ങളുണ്ടായിട്ടും എങ്ങനെ നമ്ബര്‍ കിട്ടിയെന്നും സ്ത്രീകള്‍ എത്രമാത്രം സുരക്ഷിതരാണെന്നും യുവതി ചോദിച്ചു.യാത്രക്കാരുടെ ഫോണ്‍ നമ്ബറുകളിലേക്ക് ഡ്രൈവര്‍മാര്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കില്ലെന്ന ഉറപ്പുള്ള ഘട്ടത്തില്‍ ഇത്തരം ഒരു സംഭവം ഉണ്ടായതില്‍ യൂബര്‍ ആശങ്ക രേഖപ്പെടുത്തി. യാത്രക്ക് ശേഷം യുവതി പണം നല്‍കാന്‍ യു.പി.ഐ ഉപയോഗിച്ചതിലൂടെയാണ് ഡ്രൈവര്‍ നമ്ബര്‍ ശേഖരിച്ചതെന്നും യൂബര്‍ വ്യക്തമാക്കി.

പ്രശസ്ത ഫിലിപ്പിനോ ഷെഫ് മാര്‍ഗരിറ്റ ഫോറെസ് അന്തരിച്ചു

ഫിലിപ്പിനോ ഷെഫ് മാർഗരിറ്റ ഫോറെസ് (65) അന്തരിച്ചു. ഹോട്ടല്‍ മുറിയില്‍ ചൊവ്വാഴ്ചയാണ് മരിച്ച നിലയില്‍ ഫോറസിനെ കണ്ടെത്തിയത്.ഫിലിപ്പിനോ പാചക രീതി ആഗോള തലത്തില്‍ എത്തിച്ച വനിതാ ഷെഫ് ആണ് മാർഗരിറ്റ ഫോറസ്. ഇവരുടെ മകനും ബിസിനസ് പങ്കാളിയുമായി അമാഡോ ഫോറസാണ് അമ്മയുടെ മരണവിവരം ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ‘പ്രിയ സുഹൃത്തുക്കളേ, അതീവ ദുഃഖത്തോടെയാണ് ഞാൻ ഇത് നിങ്ങളുമായി പങ്കുവെക്കുന്നത്. എന്റെ അമ്മ മാർഗരിറ്റ ഫോറസ് അന്തരിച്ചു. അമ്മയുടെ വിയോഗത്തില്‍ ഞാനും എന്റെ കുടുംബാംഗങ്ങളും അതീവ ദുഃഖിതരാണ്. ഈ സമയത്ത് എല്ലാവരുടെയും പ്രാർത്ഥന ഞങ്ങള്‍ക്കൊപ്പം വേണം. കൂടുതല്‍ വിവരങ്ങള്‍ നിങ്ങളുമായി കൃത്യസമയത്ത് ഞങ്ങള്‍ പങ്കുവെക്കുന്നതാണ്. നന്ദിയോടെ അമാഡോ.’ഇങ്ങനെയാണ് അമാഡോ പോസ്റ്റില്‍ കുറിച്ചത്.

അതേസമയം മരണകാരണം വ്യക്തമല്ല. തൈറോയ്ഡ് ക്യാൻസർ ഉള്‍പ്പെടെ ഫോറസ് മൂന്ന് തവണ ക്യാൻസറിനെ അതിജീവിച്ചതായി റിപോർട്ടുകള്‍ പറയുന്നു. പാചക വ്യവസായത്തിന്റെ കണ്ടുപിടുത്തകാരിയായ മാർഗരിറ്റ ഫോറസ് ഫിലിപ്പീൻസിലാണ് ജനിച്ചത്. പിന്നീട് കുടുംബത്തോടൊപ്പം ന്യൂയോർക്കിലേക്ക് താമസം മാറി. ശേഷം ഇറ്റലിയിലേക്ക് പോയ ഫോറസ് 1997ല്‍ അവിടെ സിബോ എന്ന റെസ്റ്റാറന്റ് തുറന്നു. ന്യാമായ വിലക്കാണ് ഫോറസ് ഇറ്റാലിയൻ വിഭവങ്ങള്‍ നല്‍കിയിരുന്നത്. അന്ന് മുതല്‍ പാസ്ത, പിസ്സ ശൃംഖലയായി മാറിയ റെസ്റ്റാറന്റ് ഫിലിപ്പീൻസില്‍ ഏതാണ്ട് 30 ഓളം സ്ഥലങ്ങളിലായി ഇന്ന് വ്യാപിച്ചിരിക്കുന്നു. 2016ല്‍ ഏഷ്യയിലെ മികച്ച വനിതാ ഷെഫിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

ഉയർന്ന നിലവാരത്തിലുള്ള ഇറ്റാലിയൻ, ഫിലിപ്പീൻ പാചക രീതിയോടുള്ള പ്രതിബദ്ധതയിലൂടേയാണ് മാർഗരിറ്റ ഫോറസ് അറിയപ്പെടുന്നത്. ജൈവ ചേരുവകള്‍ ഉപയോഗിച്ചാണ് ഫോറസ് തന്റെ പാചകത്തില്‍ വൈവിധ്യങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. നിരവധി അന്താരാഷ്ട്ര ടിവി പരിപാടികളില്‍ ഫോറസ് പങ്കെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group