ബംഗളൂരു: ലാപ്ടോപ്പ് ഉപയോഗിച്ച് കൊണ്ട് കാറോടിച്ച ബംഗളൂരു യുവതിക്ക് പിഴയിട്ട് പൊലീസ്. നഗരത്തിലെ ആർ.ടി നഗർ മേഖലയിലാണ് സംഭവമുണ്ടായത്.ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ട്രാഫിക് പൊലീസ് നടപടിയെടുത്തത്. ലാപ്ടോപ്പ് സ്റ്റിയറിങ്ങ് വീലില്‍വെച്ച് യുവതി ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇത് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ യുവതി ആരാണെന്ന് ബംഗളൂരു പൊലീസ് അന്വേഷിക്കുകയും ഇവരെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് യുവതിക്ക് പിഴയും ചുമത്തി. ജോലി സമ്മർദം മൂലമാണ് കാർ യാത്രക്കിടെ ജോലി ചെയ്യേണ്ടി വന്നതെന്ന് യുവതി വെളിപ്പെടുത്തി.
ബുധനാഴ്ച യുവതിക്ക് 1000 രൂപ പിഴ ചുമത്തിയ വിവരം ബംഗളൂരു നോർത്ത് ഡിവിഷൻ ട്രാഫിക് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. യുവതി കാറോടിക്കുന്നതിന്റെ വിഡിയോയും അദ്ദേഹം എക്സിലൂടെ പുറത്ത് വിട്ടു. വർക്ക് ഫ്രം ഹോം അനുവദനീയമാണ് എന്നാല്‍, അത് കാറില്‍ നിന്നും അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.യുവതിയുടെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് കമന്റുകളും നിറയുകയാണ്. സമൂഹമാധ്യമങ്ങളില്‍ ചിലർ ട്രാഫിക് പൊലീസിനെ അഭിനന്ദിച്ച് രംഗത്തെത്തി. ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിന്റെ നേർസാക്ഷ്യമാണ് വിഡിയോയെന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകള്‍.
കോർപ്പറേറ്റ് മേഖലയുടെ ജോലി സമ്മർദം മൂലമാണ് യുവതിക്ക് ഇത്തരത്തില്‍ കാറില്‍ ജോലി ചെയ്യേണ്ടി വന്നതെന്നായിരുന്നു മറ്റൊരു കമന്റ്.നേരത്തെ കാറിലിരുന്ന് യുവാവ് ലാപ്ടോപ്പ് ഉപയോഗിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, ആരാണ് ഇത്തരത്തില്‍ ലാപ്ടോപ് ഉപയോഗിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
വിവാഹ വിരുന്നിനിടെ ഹാളില്‍ പുലി; ജീവനുംകൊണ്ടോടി വരനും വധുവും കാറിലൊളിച്ചു
ഹാളില്‍ ക്ഷണിക്കാതെ അതിഥിയായി എത്തിയ പുള്ളിപ്പുലിയെ കണ്ട് അമ്ബരന്ന് വിവാഹ വിരുന്നിനെത്തിയവര്‍. പുലിയെ കണ്ടതോടെ പരിഭ്രാന്തരായ ആളുകള്‍ ഹാളില്‍ നിന്ന് ജീവനും കൊണ്ടോടി.അതിനിടെ പുറത്തേക്ക് ഓടിയ വരനും വധുവും സമീപത്തുണ്ടായിരുന്ന കാറില്‍ കയറി സുരക്ഷിതരായി ഇരിപ്പുറപ്പിച്ചു. ലഖ്നൗവിലെ ബുദ്ധേശ്വര് റോഡിലെ ഹാളിലെ വിവാഹ വിരുന്നിനിടെയാണ് സംഭവം. പുലിയെ കണ്ടതിന് പിന്നാലെ പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടി. ഇതിനിടെ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പുലിയെ പിടികൂടാനായത്.
പുലിയെ പിടികൂടുന്നതുവരെ ഭയന്ന് വാഹനത്തില്‍ തന്നെ ഇരിക്കുകയായിരുന്നെന്ന് ചടങ്ങിനെത്തിയ ആളുകള്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിടികൂടുന്നതിനിടെ പുലി വനം വകുപ്പ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിത്തെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ ബിജെപിക്കെതിരെ ആരോപണവുമായി സമാജ് വാദി പാര്‍ട്ടി രംഗത്തെത്തി. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അഴിമതിയാണ് ഇത് വ്യക്തമാക്കുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
ലഖ്നൗവില്‍ ഒരു വിവാഹ ചടങ്ങില്‍ പുള്ളിപ്പുലി എത്തിയെന്ന വാര്‍ത്ത ആശങ്കാജനകമാണ്. ബിജെപി സര്‍ക്കാരിന്റെ അഴിമതി കാരണമാണ് കാടുകളിലേക്കുള്ള മനുഷ്യരുടെ കടന്ന് കയറ്റം കൂടാന്‍ കാരണം. ഈ സാഹചര്യത്തിലാണ് വന്യമൃഗങ്ങള്‍ ഭക്ഷണം തേടി നാട്ടിലിറങ്ങുന്നത്. ഇതുമൂലം സാധാരണക്കാരുടെ ജീവന് അപകടത്തിലാകുന്നു’ അഖിലേഷ് യാദവ് പറഞ്ഞു. ‘ഇത് പുള്ളിപ്പുലിയല്ല, മറിച്ച് ഒരു ‘വലിയ പൂച്ച’യാണെന്ന്’ പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഈ സംഭവം മൂടിവയ്ക്കുമോ എന്നും യാദവ് പരിഹസിച്ചു.