ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രധാന മുന്ന് നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗ റെയിൽ ഇടനാഴി പദ്ധതി. നിർദിഷ്ട ഇടനാഴികൾ ഹൈദരാബാദിൽ നിന്ന് രണ്ട് നഗരങ്ങളിലേക്കുള്ള ട്രെയിൻ യാത്രാ സമയം 10 മണിക്കൂർ കുറയ്ക്കും. നിർദിഷ്ട പദ്ധതി നടപ്പായാൽ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് രണ്ട് മണിക്കൂറിനുള്ളിൽ എത്തിച്ചേരാം. ചെന്നൈയിലേക്ക് രണ്ടുമണിക്കൂറും 20 മിനിറ്റും കൊണ്ട് എത്താനുമാകും.
മൂന്ന് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽ ഇടനാഴിയിൽ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലാകും ട്രെയിൻ സഞ്ചരിക്കുക. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് രണ്ടുമണിക്കൂറിൽ എത്തിച്ചേരാം. ചെന്നൈയിലെക്ക് രണ്ട് മണിക്കൂർ 20 മിനിറ്റ് കൊണ്ട് എത്താനാകും. വിമാനയാത്രയേക്കാൾ എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും എന്നതാണ് പദ്ധതിയുടെ നേട്ടം. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താൻ ഒരു മണിക്കൂർ 15 മിനിറ്റും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താൻ ഒരു മണിക്കൂർ 20 മിനിറ്റും ആവശ്യമാണ്.
ഹൈദരാബാദ് – ചെന്നൈ ഇടനാഴിക്ക് 705 കിലോമീറ്റർ ദൈർഘ്യമാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദ് – ബെംഗളൂരു 626 കിലോമീറ്റർ ദൈർഘ്യത്തിൽ പൂർത്തിയാക്കും. വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ), അലൈൻമെന്റ് ഡിസൈൻ, ട്രാഫിക് എസ്റ്റിമേറ്റ്, എൻജിനീയറിങ് ഡോക്യുമെന്റേഷൻ എന്നിവയുൾപ്പെടെ പൂർത്തിയാകാനുണ്ട്. സർവേ നടപടികൾ ഉൾപ്പെടെയുള്ളവയ്ക്ക് 33 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ സർവേയ്ക്കും മറ്റ് നടപടി ക്രമങ്ങൾക്കുമായി 33 കോടി രൂപ ആവശ്യമാണെന്ന് സൗത്ത് സെൻട്രൽ റെയിൽവേയിലെ (എസ്‌സിആർ) ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. പരമ്പരാഗത റെയിൽ ട്രാക്കുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ റെയിൽ റൂട്ടുകൾ അതിവേഗ ട്രെയിനുകൾക്ക് മാത്രമായിരിക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
പുതിയ ഇടനാഴികൾ അതിവേഗ ട്രെയിനുകൾക്ക് മാത്രമായിരിക്കും. ബുള്ളറ്റ് ട്രെയിനുകൾക്കായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മുംബൈ – അഹമ്മദാബാദ് അതിവേഗ ഇടനാഴിയുടെ മാതൃകയിലാണ് ഇടനാഴി പൂർത്തിയാക്കുക. 2015ൽ സാധ്യതാ പഠനം ആരംഭിച്ച് 2021ൽ നിർമാണം ആരംഭിച്ച മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴി 2028ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.65 ലക്ഷം കോടി രൂപ പ്രതീക്ഷിച്ചിരുന്ന പദ്ധതിയുടെ ചെലവ് ഉയരുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പ്രണയ ബന്ധത്തെ എതിര്‍ത്തു, കാമുകിയുടെ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്; സംഭവം തമിഴ്‌നാട്ടില്‍
പ്രണയത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് അതിക്രൂരമായി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ മുഗപ്പെയര്‍ ഈസ്റ്റില്‍ താമസിച്ചിരുന്ന മുന്‍ ബി.എസ്.എന്‍.എല്‍.ജീവനക്കാരി മൈഥിലിയെയാണ് (64) മകളുടെ കാമുകന്‍ ശ്യാം കണ്ണന്‍ (22) കൊലപ്പെടുത്തിയത്.കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മകളുമായി പ്രണയത്തിലായിരുന്ന ശ്യാം ഇവരുടെ വീട്ടില്‍ നിത്യസന്ദര്‍ശനകനായിരുന്നു.
കഴിഞ്ഞദിവസം രാത്രിയില്‍ ഈ വിഷയത്തില്‍ അമ്മയും മകളും തമ്മില്‍ വഴക്കുണ്ടായി. മകള്‍ ഫോണില്‍ വിളിച്ചു വിവരം പറഞ്ഞതോടെ ശ്യാം ഇവിടെയെത്തി. മൂവരും തമ്മില്‍ വീടിനുള്ളില്‍വെച്ചും വഴക്കുണ്ടായി. തുടര്‍ന്ന് മൈഥിലിയെ, ശ്യാം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.മുഗപ്പെയറിലെ വീട്ടില്‍ മൈഥിലിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകളുമാണ് താമസിച്ചിരുന്നത്. എന്നാല്‍ ബന്ധത്തെ എതിര്‍ത്ത മൈഥിലി മകളെ പലതവണ വിലക്കിയിരുന്നു. അഭിപ്രായവ്യത്യാസത്തെ ത്തുടര്‍ന്ന് മൈഥിലിയുടെ ഭര്‍ത്താവ് ജയകുമാര്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു.