ബംഗളൂരു: ഹനൂര്‍ താലൂക്കിലെ ചിക്കരംഗഷെട്ടി ദോഡി ഗ്രാമത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് മരത്തില്‍ ഇടിച്ചുകയറി യാത്രക്കാര്‍ക്ക് പരിക്കേറ്റു.ഡ്രൈവര്‍ ബോധരഹിതനായി നിയന്ത്രണം വിട്ടതോടെയാണ് അപകടമുണ്ടായത്. ഹനൂര്‍ താലൂക്കിലെ ഒടിയരപാളയ ഗ്രാമത്തില്‍നിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്നു ബസ്. ഡ്രൈവര്‍ക്ക് പെട്ടെന്ന് അപസ്മാരം അനുഭവപ്പെട്ടു. അതോടെ റോഡരികിലെ മരത്തിലേക്ക് ബസ് ഇടിച്ചുകയറി. ബസില്‍ 40ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നും മുന്‍വശത്ത് ഇരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റുവെന്നും പൊലീസ് പറഞ്ഞു
അധ്യാപകരെ ഭീഷണിപ്പെടുത്തിയ കുട്ടിയെ കൈവിടില്ല, കുട്ടികളുടെ സട്രെസ് ഒഴിവാക്കാൻ നടപടി; ഇടപെട്ട് ബാലാവകാശ കമ്മീഷൻ
പാലക്കാട് ജില്ലയിലെ ഒരു സ്കൂളുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോ കമ്മീഷൻ ഗൗരവമായി പരിഗണിച്ചതിന്റെ വെളിച്ചത്തില്‍ സ്കൂളില്‍ നടന്ന മീറ്റിംഗില്‍ പ്രസ്തുത സ്കൂളില്‍ ഒരു ആക്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനിച്ചതായി ബാലാവകാശ കമ്മിഷൻ ചെയർപേഴ്സണ്‍ കെ വി മനോജ്കുമാർ അറിയിച്ചു.രണ്ട് ഘട്ടങ്ങളിലായാകും ആക്ഷൻ പ്ലാൻ നടപ്പാക്കുക. മുപ്പതു ദിവസത്തെ ആദ്യഘട്ടവും അടുത്ത അധ്യയന വർഷത്തേക്കുള്ള ദീർഘാകാല പ്ലാനും തയ്യാറാക്കി സമർപ്പിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസരെ ചുമതലപ്പെടുത്തി.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ ശിശു സംരക്ഷണ ഓഫീസറാകും ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിർവ്വഹിക്കുക. സ്കൂളുകളില്‍ കുട്ടികള്‍ വളരെയധികം സ്ട്രെസ് അനുഭവിക്കുകയും മയക്കുമരുന്ന് ലോബികളുടെ ചുഷണത്തിനു അടിമപ്പെടുകയും ചെയ്യുന്ന സാഹചര്യം പൂർണ്ണമായും ഇല്ലാതാക്കണം. ഇതിന് പൊലീസ്, എക്സൈസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, വനിതാ-ശിശു വികസന വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണ്.
കുട്ടിയെ സഹായിക്കുന്ന നിലപാടാണ് പ്രസ്തുത സ്കൂള്‍ അധികൃതർ സ്വീകരിച്ചിട്ടുള്ളതെന്ന് പ്രിൻസിപ്പലും മറ്റ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചകള്‍ക്കുശേഷം കമ്മിഷൻ അഭിപ്രായപ്പെട്ടു. പ്രിൻസിപ്പലിന് നേരെയുള്ള ഭീഷണി വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യുന്നതിന് കമ്മിഷൻ നടപടി സ്വീകരിക്കും. സ്കൂള്‍ സന്ദർശന യോഗത്തില്‍ കമ്മിഷൻ അംഗം കെ കെ ഷാജു, cwc ചെയർപേഴ്സണ്‍ മോഹനൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഗീത.എം.ജി, പ്രൊട്ടക്ഷൻ ഓഫീസർ പ്രഭുലദാസ്, സ്കൂള്‍ പി.റ്റി.എ പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.