Home Featured ബെംഗളൂരു: അനധികൃതമായി കൊണ്ടുപോയ 90 ലക്ഷം രൂപയുമായി മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: അനധികൃതമായി കൊണ്ടുപോയ 90 ലക്ഷം രൂപയുമായി മൂന്നുപേർ അറസ്റ്റിൽ

by admin

ബെംഗളൂരു: ഹുബ്ബള്ളിയിൽ കാറിൽ അനധികൃതമായി കൊണ്ടുപോയ 90 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു. രേഖകളില്ലാതെ പണം കൊണ്ടുപോകുന്നുവെന്ന രഹസ്യവിവരത്തെ ത്തുടർന്ന് കേശ്വപുർ പോലീസ് ക്ലബ് റോഡിൽ നടത്തിയ പരിശോധനയിലാണ് മൂന്നുപേരും പിടിയിലായത്. ഹുബ്ബള്ളി സ്വദേശി സതീഷ് ഷെജ്‌വാദ്കറുടേതാണ് പണമെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.

പോലീസ് കേസെടുത്ത് ചോദ്യംചെയ്യലിന് ഹാജരാകാൻ സതീഷിന് നോട്ടീസയച്ചു. രേഖകളില്ലാതെ ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്നും ഉറവിടം അറിയാൻ അന്വേഷണം നടത്തി വരികയാണെന്നും ഹുബ്ബള്ളി – ധാർവാഡ് പോലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു.

9 വര്‍ഷം ശീതികരിച്ചു സൂക്ഷിച്ച ബീജത്തില്‍ നിന്ന് യുവാവിന് കുഞ്ഞു പിറന്നു

മൈനസ് 196 ഡിഗ്രി സെല്‍ഷ്യസില്‍ ജീവന്റെ തുടിപ്പിനായി ആ ബീജം കാത്തിരുന്നു; ശലഭസമാധിയിലെന്നപോലെ.പതിനെട്ടാം വയസ്സില്‍ വൃഷണാർബുദ ബാധിതനായ യുവാവ് കാത്തുവെച്ച ബീജം ഒൻപതു വർഷത്തിനു ശേഷം ആണ്‍കുഞ്ഞായി പിറന്നു.ശീതീകരിച്ചു സൂക്ഷിച്ച ബീജം പ്രയോജനപ്പെടുത്തി വർഷങ്ങള്‍ക്കു ശേഷം നടത്തിയ ഐ.വി.എഫ്. ചികിത്സയിലൂടെയാണ് പാറ്റൂർ സമദ് ആശുപത്രിയില്‍ കുഞ്ഞു പിറന്നത്. പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ദമ്ബതിമാർക്ക് കുഞ്ഞു ജനിച്ചത് എട്ടിനു രാവിലെ സിസേറിയനിലൂടെയാണ്.

വൃഷണാർബുദം ബാധിച്ച്‌ 2016-ല്‍ ചികിത്സ തുടങ്ങുന്നതിനു മുൻപാണ് യുവാവ് സമദ് ആശുപത്രിയില്‍ ബീജം ശീതീകരിച്ചു സൂക്ഷിക്കാൻ തീരുമാനിച്ചത്. വൃഷണാർബുദമായതിനാല്‍ അവയവം നീക്കംചെയ്യേണ്ടിവരുമെന്ന് ആർ.സി.സി.യിലെ ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. അന്ന് പതിനെട്ടു വയസ്സായിരുന്നു പ്രായം.ശസ്ത്രക്രിയയും കീമോതെറാപ്പിയും പൂർത്തിയാക്കി രോഗമുക്തി നേടിയ യുവാവ് പിന്നീട് വിവാഹിതനായി. തുടർന്നാണ് ശീതീകരിച്ചു സൂക്ഷിച്ച ബീജമുപയോഗിച്ച്‌ ഐ.വി.എഫ്. ചികിത്സയിലൂടെ കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group