ബെംഗളൂരു: വ്യാജ മൊബൈൽ ആപ്പുകൾ വഴി 290 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഒമ്പതംഗ സംഘം കർണാടകയിൽ അറസ്റ്റിലായി. മലയാളി ബിസിനസുകാരൻ അനസ് അഹമ്മദിനെയും സംഘത്തെയുമാണ് കർണാടക സി.ഐ.ഡി യുടെ ക്രൈം ഡിവിഷൻ വിഭാഗം പിടികൂടിയത്.
പിടിയിലായവരിൽ രണ്ട് ചൈനീസ് പൗരന്മാരും, രണ്ട് തിബത്തൻ പൗരന്മാരും, ഡൽഹി, സൂറത്ത് സ്വദേശികളായ നാലുപേരും ഉൾപ്പെടും. ഫുൾ ഫിഞ്ച് ടെക്നോളജിസ്, എച്ച് ആന്റ് എസ് വെഴ്സ്, ക്ലിഫോർഡ് വെഴ്സ് എന്നീ കടലാസ് കമ്പനികൾ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. ചൈനയിൽ നിന്നാണ് സംഘം തട്ടിപ്പ് നിയന്ത്രിച്ചിരുന്നതെന്നും.
അനസ് അഹമ്മദാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ ആരംഭിച്ച ഓൺലൈൻ ആപ്പുകൾ പിന്നീട് നിക്ഷേപം സ്വീകരിക്കാനായി മാറ്റുകയായിരുന്നു. ഇതിനായി പവർ ബാങ്ക്, സൺ ഫാക്ടറി എന്നി ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കിയാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വൻ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത സംഘം നിക്ഷേപകരുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം വൻ നിക്ഷേപങ്ങൾ സ്വന്തമാക്കി മുങ്ങുകയായിരുന്നു.
വിദ്യാഭ്യാസത്തിനായി ചൈനയിലെത്തിയ അനസ് അഹമ്മദ് ചൈനക്കാരിയായ യുവതിയെയാണ് വിവാഹം ചെയ്തത്. ചൈനീസ് ഹവാല സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാളുടെ അക്കൗണ്ടിലേക്ക് 290 കോടി രൂപ എത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ അക്കൗണ്ടിലെ പണത്തിന്റെ നല്ലൊരു ശതമാനം മരവിപ്പിച്ചതായി അന്വേഷണ സംഘം പറഞ്ഞു.
സി.ഐ.ഡി സൈബർ ക്രൈം ഡിവിഷൻ എസ്.പി. എം. ഡി ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇത്തരത്തിൽ വൻ തുക ലാഭവിഹിതം വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ തട്ടിപ്പിൽ വീഴരുതെന്നും അറിയപ്പെടാത്ത വെബ് സൈറ്റുകളിൽ നിന്നും ആപ്ലിക്കേഷഷനുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
കർണാടകയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6 .61 ശതമാനമായി ;ഇന്ന് ബംഗളുരുവിൽ പുതിയ 2454 രോഗികൾ