Home Featured ഏട്ടനെ ഞാന്‍ പിടിച്ചുവയ്ക്കില്ല. എപ്പോള്‍ വേണമെങ്കിലും ചേച്ചിക്ക് വന്ന് കാണാം’; ചേച്ചിയുടെ ഭര്‍ത്താവുമായി ഒളിച്ചോടിയ സംഭവത്തില്‍ പുതിയ ട്വിസ്റ്റ്

ഏട്ടനെ ഞാന്‍ പിടിച്ചുവയ്ക്കില്ല. എപ്പോള്‍ വേണമെങ്കിലും ചേച്ചിക്ക് വന്ന് കാണാം’; ചേച്ചിയുടെ ഭര്‍ത്താവുമായി ഒളിച്ചോടിയ സംഭവത്തില്‍ പുതിയ ട്വിസ്റ്റ്

by admin

ചെച്ചിയുടെ ഭർത്താവുമായി ഒളിച്ചോടുന്ന അനിയത്തിയുടെ വീഡിയോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ഒളിച്ചോട്ടത്തിനിടെ ഇരുവരും ഇട്ട ലൈവാണ് വൈറലായി മാറിയത്. ഇപ്പോഴിതാ സൈബറിടത്താകെ പ്രചരിക്കുന്നത് പെണ്‍കുട്ടിയുടെ മറ്റൊരു വിഡിയോ ആണ്.താന്‍ സാലറികിട്ടാനായി കാത്തിരിക്കുകയാണെന്നും കിട്ടിയാല്‍ ഏട്ടനുമായി പോകുമെന്നുമാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്. ഏട്ടനെ ഞാന്‍ പിടിച്ചുവയ്ക്കില്ല. എപ്പോള്‍ വേണമെങ്കിലും ചേച്ചിക്ക് വന്ന് കാണാം. എന്‍റെ ഇഷ്ടത്തിന് എനിക്ക് ജീവിക്കണം. ഞാന്‍ എന്‍റെ ജീവിതമാണ് ജീവിക്കുന്നതെന്നും പെണ്‍കുട്ടി പറയുന്നു.

ചേച്ചിക്ക് എപ്പോള്‍‌ വേണെലും ചേട്ടനെ കാണാം. ഞങ്ങള്‍ അത്ര ഇഷ്ടപ്പെട്ടവരാണ്, ഞങ്ങളുടെ പിന്നാലെ വരരുത്, എന്‍റെ ഇഷ്ടത്തിന് എനിക്ക് ജീവിക്കണം’ പെണ്‍കുട്ടി വിഡിയോയില്‍ പറയുന്നു.എന്നാല്‍ പെണ്‍കുട്ടിയെ യുവാവ് ഉപേക്ഷിച്ച വാര്‍ത്തയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘കാശൊക്കെ തീർന്നു, മൊബൈലടക്കം വിറ്റു. നാട്ടിലേക്ക് മടങ്ങിവരുന്നതിന് മുമ്ബ് തന്നെ അവൻ പോയി. ഗുരുവായൂരായിരുന്നു. ഇവിടുന്ന് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞു. ഏട്ടനും ഉപേക്ഷിച്ചു. ഇനി അനാഥാലയത്തിലേക്ക് പോകും. മുസ്ലീമായി മതപരിവർത്തനം ചെയ്യും’- എന്നൊക്കെ പെണ്‍കുട്ടി പറയുന്ന രീതിയിലുള്ള ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ വാസ്തവമെന്താണെന്ന് വ്യക്തമല്ല. ഒരു മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

എ.സി കോച്ചിലെ എമര്‍ജൻസി വിൻഡോ തകര്‍ന്നു വീണു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

കുംഭമേള നടക്കുന്ന പ്രയാഗ് രാജ് റെയില്‍വേ സ്റ്റേഷനില്‍നിന്നും ഡല്‍ഹിയിലേക്ക് പോയ ട്രെയിനിലെ എ.സി.കോച്ചില്‍ എമർജൻസി വിൻഡോ തകർന്നു. ചില്ലുപാളി തകർന്നുവീണപ്പോള്‍ സമീപത്തുണ്ടായിരുന്ന യാത്രക്കാർ തലനാരിഴക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.ഇന്നലെ 12561 സ്വതന്ത്രതാ സേനാനി എക്സ്പ്രസിലെ ബി1 കോച്ചിലായിരുന്നു സംഭവം. ഒടുവില്‍ രണ്ടുമണിക്കൂറിന് ശേഷം കാണ്‍പൂർ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് തകരാർ പരിഹരിച്ചത്.ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. യാത്രക്കാർ റെയില്‍വേക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവം ഇന്ത്യൻ റെയില്‍വേ നടത്തുന്ന അറ്റകുറ്റപ്പണികളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയർത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group