Home Featured തൊണ്ടയിൽ അടപ്പ് കുടുങ്ങി 8മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ആദ്യകുട്ടി മരിച്ചത് മുലപ്പാൽ കുടുങ്ങി, ദുരൂഹതയെന്ന് പിതാവ്

തൊണ്ടയിൽ അടപ്പ് കുടുങ്ങി 8മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ആദ്യകുട്ടി മരിച്ചത് മുലപ്പാൽ കുടുങ്ങി, ദുരൂഹതയെന്ന് പിതാവ്

by admin

തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസിൽ നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അടപ്പ് തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തുംമുമ്പ് കുഞ്ഞ് മരിച്ചിരുന്നു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം, കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് നിസാർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയിൽനിന്ന് തെറിച്ചുവീണ് കുട്ടിക്ക് പരിക്കേറ്റിരുന്നതായാണ് പിതാവ് പറയുന്നത്. ഇവരുടെ ആദ്യത്തെ കുഞ്ഞ് 14 ദിവസം പ്രായമുള്ളപ്പോൾ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. ഈ രണ്ടുസംഭവങ്ങളും ഭാര്യവീട്ടിൽവെച്ചായിരുന്നുവെന്നും മരണങ്ങളിൽ ദുരൂഹതയുണ്ടെന്നുമാണ് നിസാറിന്റെ പരാതി.

അന്ന് മകന്റെ ചോദ്യം ഞെട്ടിച്ചുവെന്ന് സെയ്ഫ് അലി ഖാൻ; ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിയതിൻ്റെ കാരണവും വെളിപ്പെടുത്തി താരം

വീട്ടില്‍ മോഷ്ടാവിൻ്റെ ആക്രമണത്തിന് ഇരയായ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആ സംഭവത്തെക്കുറിച്ചുള്ള ചില വിവരങ്ങള്‍ പങ്കുവെച്ചു.ഒരു അഭിമുഖത്തില്‍ സംസാരിച്ച താരം, ആക്രമണത്തിന് ശേഷം തൻ്റെ എട്ടുവയസ്സുകാരൻ മകൻ തൈമൂർ തന്നോട് ചോദിച്ച ചോദ്യം തന്നെ ഞെട്ടിച്ചുവെന്ന് പറഞ്ഞു. ‘അച്ഛൻ മരിച്ചുപോകുമോ?’ എന്നായിരുന്നു തൈമൂറിൻ്റെ ചോദ്യം.അക്രമിയുമായി മല്‍പ്പിടിത്തം കഴിഞ്ഞ് അയാളെ മുറിയില്‍ പൂട്ടി പുറത്തിറങ്ങിയപ്പോള്‍ അയാള്‍ ഞങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് കരുതിയതെന്ന് സെയ്ഫ് പറയുന്നു. എന്നാല്‍, അയാള്‍ രക്ഷപ്പെട്ട കാര്യം അറിഞ്ഞില്ല. ശരീരമാകെ വേദനിക്കുന്നതിനാല്‍ എവിടെയൊക്കെ പരിക്കേറ്റെന്ന് അപ്പോള്‍ മനസ്സിലായില്ല. ഭാര്യ കരീനയും വീട്ടുജോലിക്കാരും ചേർന്ന് മക്കളെയുമെടുത്ത് എനിക്കൊപ്പം താഴേക്കിറങ്ങി. കള്ളനെ പിടിക്കണമെന്ന് പറഞ്ഞപ്പോള്‍, അവിടെനിന്ന് എത്രയുംവേഗം ആശുപത്രിയിലെത്താനാണ് കരീന പറഞ്ഞതെന്നും സെയ്‌ഫ് വ്യക്തമാക്കി.

സെയ്ഫ് ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ ഏറെ ചർച്ചയായ മറ്റൊരു വിഷയമായിരുന്നു താരം ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിയത്. ഈ വിഷയത്തെക്കുറിച്ചും സെയ്ഫ് സംസാരിച്ചു. ‘ഞങ്ങള്‍ക്ക് ഡ്രൈവർ ഉണ്ട്. പക്ഷെ ഡ്രൈവർമാർ സാധാരണ ഗതിയില്‍ രാത്രി ഇവിടെ തങ്ങാറില്ല. അവർക്കും വീടില്ലേ? രാത്രിയില്‍ ഞങ്ങള്‍ക്ക് മറ്റു പരിപാടികളൊന്നും ഇല്ലാത്ത ദിവസം ഡ്രൈവർ അദ്ദേഹത്തിൻ്റെ വീട്ടില്‍ പോകും. ഞങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ രാത്രി ഇവിടെ നില്‍ക്കാറുള്ളു.

വീട്ടില്‍ രാത്രിയുണ്ടാവുക അത്യാവശ്യമുള്ള കുറച്ച്‌ ജീവനക്കാർ മാത്രമാണ്. അന്ന് വണ്ടിയുടെ ചാവി കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാൻ തന്നെ ഓടിക്കാൻ ശ്രമിച്ചേനെ. ഭാഗ്യത്തിന് ചാവി കിട്ടിയില്ല. ഡ്രൈവറെ വിളിച്ചു വരുത്തി പോകാനുള്ള സമയം അപ്പോള്‍ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഓട്ടോക്കാരനെ കിട്ടുന്നത്. ഇപ്പോള്‍ ഞാൻ പെട്ടെന്ന് സുഖം പ്രാപിച്ച കാര്യം പറഞ്ഞ് ചിലർ അദ്ഭുതപ്പെടുന്നുണ്ട്. ചിലർ പരിഹസിക്കുന്നുണ്ട്. എനിക്കതില്‍ പ്രശ്‌നമില്ല. ചിലർ അങ്ങനെയാണ്. ഈ ലോകത്ത് എല്ലാ തരത്തിലുമുള്ള ആളുകളുണ്ട്’, സെയ്ഫ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group