Home covid19 ജൂൺ 14 നു ശേഷം ബംഗളുരുവിൽ അനുവദിച്ച ഇളവുകളെന്തൊക്കെ ? പരിശോധിക്കാം

ജൂൺ 14 നു ശേഷം ബംഗളുരുവിൽ അനുവദിച്ച ഇളവുകളെന്തൊക്കെ ? പരിശോധിക്കാം

by admin

ബംഗളുരു നഗര ജില്ലയിൽ ജൂൺ 14 മുതൽ ലോക്ഡൗൺ പിൻവലിക്കുമെങ്കിലും ആ ദിവസം മുതൽ നഗരത്തിൽ നിരോധനാജ്ഞ ഉണ്ടായിരിക്കും .ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച നഗരജില്ല ഉൾപ്പെടെയുള്ള 20 ജില്ലകളിലെ രാത്രി, വാരാന്ത്യ കർഫ്യൂ സംബന്ധിച്ച് വിശദമായ മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ.

രാത്രി 7 മുതൽ പിറ്റേന്നു പുലർച്ചെ 5 വരയാണു രാതി കർഫ്യൂ.വെള്ളിയാഴ്ച രാത്രി 7 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെയാണു വാരാന്ത്യ കർഫ്യൂ.

ഇവയൊഴിച്ചുള്ള സമയങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ അവശ്യസാധനങ്ങൾ വാങ്ങാൻ അനുവാദമുള്ളൂ എന്നും ചീഫ് സെകട്ടറി പി.രവി കുമാർ പുറത്തിറക്കിയ ഉത്തരവിൽ മാർഗനിർദേശം വ്യക്തമാക്കുന്നു.

ബംഗളുരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സമ്പൂർണ ലോക്ക്ഡൗൺ അവസാനിക്കുന്ന 14 മുതൽ 21വരെയാണ് ഈ ജില്ലകൾക്കു പ്രത്യേക ഇളവുകൾ,അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കാനും അനുമതി നൽകി

  1. ഐടി, അനുബന്ധ കമ്പനികളിൽ അവശ്യം വേണ്ട ജീവനക്കാർ മാത്രമേ ഓഫിസിൽ പോകേണ്ടതുള്ളൂ. പരമാവധി വീട്ടിലിരുന്നു ജോലി ചെയ്യണം.
  2. വ്യവസായ സ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റും രാത്രി ജോലി ചെയ്യുന്നവർ,തിരിച്ചറിയിൽ കാർഡുകളും സ്ഥാപനങ്ങളുടെ കത്തും കൈവശം വയ്ക്കണം.
  3. അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ടില്ലാത്ത യാത്ര വാരാന്ത്യങ്ങളിലും രാത്രി കർഫ്യൂ സമയത്തും അനുവദിക്കില്ല.
  4. ചികിത്സയ്ക്കായി പോകുന്ന വരെയും മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരെയും തടയില്ല.
  5. ടെലികോം, ഇന്റർനെറ്റ് സേവനവുമായി ബന്ധപ്പെട്ട വാഹനങ്ങൾ അനുവദിക്കും.
  6. ചരക്കുവാഹനങ്ങൾക്ക് സർവീസ് നടത്താം.
  7. ട്രെയിൻ, വിമാന യാത്രക്ക് അനുവാദമുണ്ട്.
  8. വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും ബസ് ടെർമിനലുകളിലേക്കുമുള്ള യാത്ര അനുവദിക്കും. യാത്രാരേഖകൾ പാസായി ഉപയോഗിക്കാം.
  9. 24 മണിക്കുറും ഹോം ഡെലിവറി അനുവദിക്കും.
  10. വിവാഹങ്ങൾ വീടുകളിൽ മാത്രം. കോവിഡ് സുരക്ഷാ ചട്ടങ്ങൾ പാലിച്ച് പരമാവധി 40പേരെ പങ്കെടുപ്പിക്കാം.
  11. സംസ്കാരച്ചടങ്ങുകളിൽ 5 പേർക്കു പങ്കെടുക്കാം.

കർണാടകയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6 .61 ശതമാനമായി ;ഇന്ന് ബംഗളുരുവിൽ പുതിയ 2454 രോഗികൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group