ബെംഗളൂരു: കർണാടകയിലെ ആനേക്കല്‍ താലൂക്കിലെ നെരേലൂരില്‍ ഒരു വീട്ടില്‍ എല്‍പിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ദിനേശ് ദാസ് എന്നയാളെയാണ് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് വാതക ചോർച്ചയെ തുടർന്ന് സംഭവം നടന്നത്. സ്ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി. അറ്റിബെലെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
മദ്യപിച്ച് ഫിറ്റായി കാര്‍ റെയില്‍വേ ട്രാക്കിലേക്ക് ഓടിച്ച് കയറ്റി ദമ്ബതികള്‍
ഉത്തർ പ്രദേശിലെ അംറോഹയില്‍ മദ്യപിച്ച് യുവാവ് കാർ റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടു. വെള്ളിയാഴ്ച വെളുപ്പിനെ മൂന്ന് മണിയോടെയാണ് സംഭവം.ട്രാക്കിലൂടെ അൻപത് മീറ്ററിലേറെ ദൂരമാണ് യുവാവ് എസ് യു വി ഓടിച്ചുകൊണ്ട് പോയത്. ഇതിന് പിന്നാലെ പാളത്തില്‍ നിന്ന് കാർ തെന്നിമാറിയതോടെയാണ് കാർ കുടുങ്ങുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ടിരുന്ന യുവാവിനെ ഏറെ നിർബന്ധിച്ച ശേഷമാണ് കാറില്‍ നിന്ന് ഇറക്കാനായത്. വേഗത കൂടിപ്പോയെന്നും റോഡ് സൈഡിലായിപ്പോയെന്നുമാണ് യുവാവ് രക്ഷാപ്രവർത്തനത്തിന് എത്തിയവരോട് പറഞ്ഞത്.
കാർ നില്‍ക്കുന്നത് റെയില്‍വേ ട്രാക്കിലാണെന്ന് ഏറെ പാടുപെട്ട് മനസിലാക്കിയ ശേഷമാണ് റെയില്‍വേ പോലീസിന് യുവാവിനെ കൈമാറിയത്. ഭിംപൂർ റെയില്‍ വേ ഗേറ്റിന് സമീപത്തായിരുന്നു സംഭവം. മൊറാദാബാദില്‍ നിന്ന് വന്ന ദമ്ബതികളുടെ കാറാണ് ട്രാക്കില്‍ കയറിയത്. ഇതേ സമയം ട്രാക്കിലൂടെ ട്രെയിനുകളൊന്നും ഇല്ലാത്തതിനാല്‍ മറ്റ് അപകടമൊന്നും സംഭവിച്ചില്ല. റെയില്‍വേ ഗേറ്റില്‍ നിന്ന് സന്ദേശം നല്‍കിയതിനാല്‍ ദില്ലിയില്‍ നിന്ന് ഇതുവഴി വരുന്ന ട്രെയിൻ സമീപത്തെ സ്റ്റേഷനില്‍ പിടിച്ചിടുകയായിരുന്നു.