ബംഗളൂരുവിലെ സൗഭാഗ്യ ട്രേഡേഴ്സ് ഉടമ കുറ്റിക്കണ്ടി യൂസുഫ് ഹാജി (66) സ്വദേശത്ത് നിര്യാതനായി. കണ്ണൂർ പാനൂർ ചെണ്ടയാട് മാക്കൂല്‍പീടിക സ്വദേശിയാണ്.ബാംഗ്ലൂർ മർച്ചന്റ്സ് അസോസിയേഷൻ (ബി.എം.എ) സ്ഥാപക വൈസ് പ്രസിഡന്റും രക്ഷാധികാരിയുമാണ്. ബി.എം.എ കോറമംഗല സോണ്‍ പ്രസിഡന്റാണ്.
ശിഹാബ് തങ്ങള്‍ സെന്റർ ഫോർ ഹ്യുമാനിറ്റീസിൻ്റെ (എസ്.ടി.സി.എച്ച്) ഉപാധ്യക്ഷനാണ്.ഭാര്യ: റാബിയ. മക്കള്‍: സമദ്, സഫ്‍വാന. മരുമകൻ: ഷാബിദ് ഡ്രീം മാർട്ട്. ഖബറടക്കം ഇന്ന് രാത്രി ഒമ്ബതിന് മാക്കൂല്‍ പീടിക ജൂമാമസ്ജിദ് ഖബർസ്ഥാനിൽ
വിശ്വാസികള്‍ വരും, വരാതിരിക്കില്ല; ഉത്സവം നടത്തുമെന്ന് ഗോപന്റെ മകൻ
നെയ്യാറ്റിൻകര ഗോപന്റെ പേരില്‍ വലിയ ക്ഷേത്രം പണിയുമെന്ന് മകൻ രാജസേനൻ. അവിടെ ഉത്സവം നടത്തുമെന്നും കേസ് കഴിയുന്നതോടെ തീർത്ഥാടന കേന്ദ്രം ഒരുക്കുമെന്നും രാജസേനൻ വ്യക്തമാക്കി.ലിംഗ പ്രതിഷ്ഠ ഉടൻ നടത്തും. ജാതിമതഭേദമന്യേ ആർക്കും ക്ഷേത്രത്തിലേക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’ക്ഷേത്രത്തിന്റെ ശുദ്ധികലശമെല്ലാം കഴിഞ്ഞ ശേഷം നിത്യപൂജയും ദർശനവും ഉണ്ടായിരിക്കും. ആചാര്യ ഗുരുക്കളുമായി ആലോചിച്ച് ശുദ്ധികലശം നടത്തും. ഇന്നല്ല, നാളെയാണെങ്കിലും വിശ്വാസികളെത്തും. ജാതിമത ഭേദമന്യേ എല്ലാ വിശ്വാസികള്‍ക്കും ഇങ്ങോട്ടെത്താം. എല്ലാവർക്കും സ്വാഗതം.
രാവിലെ 3.30നാണ് നട തുറക്കുന്നത്. ആ സമയം മുതല്‍ ആളുകള്‍ക്ക് വരാം. വൈകിട്ട് എട്ട് മണിയോടെ നടയടക്കും. ശുദ്ധികലശത്തിന് ശേഷം പൂജയും ഉത്സവങ്ങളുമെല്ലാം കാണും.’- ഗോപന്റെ മകൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം. പ്രദേശത്തുള്ളവരുടെ പിന്തുണ എത്രത്തോളമുണ്ടെന്ന് ചോദിച്ചപ്പോള്‍ മറുപടിയുണ്ടായിരുന്നില്ല.ഗോപൻ ‘സമാധി’യായതാണെന്ന് അവകാശവാദമുന്നയിച്ചുകൊണ്ട് നേരത്തെ രാജസേനൻ അടക്കമുള്ള കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.
ഗോപന്റെ മരണത്തില്‍ സംശയം ഉന്നയിച്ചുകൊണ്ട് ചിലർ പൊലീസില്‍ പരാതി നല്‍കി. കേസില്‍ ഹൈക്കോടതിയും ഇടപെട്ടതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. തുടർന്ന് 2000 കിലോ ഭസ്മവും 250 കിലോ പച്ചകർപ്പൂരവുമൊക്കെ ഉപയോഗിച്ചായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. “ഋഷിപീഠം” എന്ന പേരില്‍ കല്ലറ നിർമിച്ച് അതിലാണ് മൃതദേഹം വീണ്ടും സംസ്‌കരിച്ചത്.