ബെംഗളൂരു:ലോകപ്രശസ്ത ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീറന് നേരെ കഴിഞ്ഞ ദിവസം ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ ബംഗളൂരു പൊലീസിന്റെ നടപടിയെകുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച.പൊലീസിന്റെ നടപടിയെ കളിയാക്കിയും പരിഹസിച്ചും ട്രോള്‍ ഇറക്കിയുമാണ് പ്രതികരണം.കണ്‍സേര്‍ട്ട് അവതരിപ്പിക്കാനാണ് എഡ് ഷീറന് ഇന്ത്യയിലെത്തിയത്. ഇതിനിടെ ബംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റില്‍ പ്രകടനം നടത്തുകയായിരുന്നു. എഡ് ഷീഷനെ കുറിച്ചറിയാത്ത പൊലീസ് പ്രകടനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. മ്യൂസിക് നിര്‍ത്താന്‍ ആക്രോശിക്കുന്ന പൊലീസുകാരനെയും വീഡിയയോയില്‍ കാണാം.
അനുമതിയില്ലെന്ന് കാട്ടി മൈക്രോഫോണ്‍ പ്ലഗ്ഗില്‍ നിന്ന് ഊരി മാറ്റുകയും ചെയ്തു. എന്നാല്‍ അനുമതി വാങ്ങിയിരുന്നുവെന്ന് ഷീറന്റെ ടീം പിന്നീട് വ്യക്തമാക്കി.കന്നഡയില്‍ പാടിയിരുന്നെങ്കില്‍ പൊലീസ് നടപടികള്‍ എടുക്കില്ലായിരുന്നുവെന്നാണ് എക്സില്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴിലുള്ള ഭൂരിഭാഗം പ്രതികരണങ്ങളും. കന്നഡയില്‍ പാടാത്തതാണ് പ്രശ്നം എന്ന് മറ്റൊരു കൂട്ടര്. ഇന്ത്യയില്‍ പൊതുഇടങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാണെന്നും കലാപ്രകടനങ്ങള്ക്കല്ലെന്നും പരിഹസിച്ച് ചിലര്‍.
അയല്‍വീട്ടിലെ വിവാഹം തങ്ങളുടേതിനേക്കാള്‍ കെങ്കേമമായി നടത്തി; വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു
വിവാഹം ആഡംബരമായി നടത്തിയതിനെച്ചൊല്ലി അയല്‍ക്കാർ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു.ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ സായ്ലയിലാണ് സംഭവം. സായ്ല ഹോളിദാർ വാസുകി നഗർ സ്വദേശി ഹിമാത് പാണ്ഡ്യ(45)യാണ് അയല്‍ക്കാരുമായുണ്ടായ തർക്കത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹിമാതിന്റെ സഹോദരൻ പ്രകാശ് പാണ്ഡ്യയുടെ പരാതിയില്‍ അയല്‍ക്കാരായ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു.
അയല്‍ക്കാരനായ നരേഷ് അഘഹാരയുടെ മകളുടെ വിവാഹത്തെക്കാള്‍ ഗംഭീരമായി തന്റെ മകളുടെ വിവാഹം നടത്തിയതിലുള്ള അസൂയയാണ് തർക്കത്തിലും തന്റെ സഹോദരന്റെ കൊലപാതകത്തിലും കലാശിച്ചതെന്നാണ് പ്രകാശ് പാണ്ഡ്യയുടെ പരാതി. വിവാഹ ഡെക്കറേഷൻ കമ്ബനി നടത്തുന്നയാളാണ് പ്രകാശ് പാണ്ഡ്യ. ഇദ്ദേഹത്തിന്റെ അയല്‍ക്കാരനാണ് നരേഷ് അഘഹാര. ഇക്കഴിഞ്ഞ ജനുവരി 19-നായിരുന്നു നരേഷിന്റെ മകളുടെ വിവാഹം. പിന്നാലെ ഫെബ്രുവരി ആറാം തീയതി പ്രകാശിന്റെ മകള്‍ ഉർവശിയുടെ വിവാഹവും നടന്നു. എന്നാല്‍, ഉർവശിയുടെ വിവാഹം കെങ്കേമമായി നടത്തിയതില്‍ അയല്‍ക്കാരായ നരേഷിനും കുടുംബത്തിനും അസൂയയുണ്ടായിരുന്നു.
നരേഷിന്റെ മകൻ ഉമാങ് ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇക്കാര്യം പറഞ്ഞ് പ്രകാശിന്റെ മകൻ ഗുഞ്ചന് സുഹൃത്തായ ആകാശിന്റെ ഫോണില്‍നിന്ന് ഉമാങ് സന്ദേശങ്ങളയച്ചു. പ്രകാശിന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്നരീതിയിലായിരുന്നു സന്ദേശം. ഇതേരീതിയില്‍ വാട്സാപ്പ് സ്റ്റാറ്റസുകളും പോസ്റ്റ് ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രകാശിന്റെ മകൻ ഗുഞ്ചൻ ആകാശിനെ ചോദ്യംചെയ്തു. എന്നാല്‍, ഉമാങ് ആണ് തന്റെ ഫോണില്‍നിന്ന് സന്ദേശം അയച്ചതെന്നായിരുന്നു ഇയാളുടെ മറുപടി. ഇതോടെ ഞായറാഴ്ച രാവിലെ പരാതിക്കാരനായ പ്രകാശ് അയല്‍ക്കാരനായ നരേഷിന്റെ വീട്ടിലെത്തി. നരേഷിന്റെ മകൻ ഉമാങ്ങിനെ ശാസിച്ചു. ഈ സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് നരേഷും ഉമാങ്ങും ഇവരുടെ ചില ബന്ധുക്കളും ചേർന്ന് പ്രകാശിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്.