ബംഗളൂരു: പരിശീലനത്തിനിടെ പാരച്യൂട്ട് തുറക്കാതെ ഉയരത്തില്‍നിന്ന് വീണു മരിച്ച ഹൊസനഗർ താലൂക്കിലെ ശങ്കൂർ ഗ്രാമത്തിലെ വ്യോമസേന ഉദ്യോഗസ്ഥൻ മഞ്ജുനാഥിന്റെ (36) മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു.ഇന്ത്യൻ വ്യോമസേനയില്‍ ജൂനിയർ വാറന്റ് ഓഫിസറായി സേവനമനുഷ്ഠിക്കുകയായിരുന്നു മഞ്ജുനാഥ്. ഉത്തർപ്രദേശിലെ ആഗ്രയിലെ മാല്‍പൂരിലുള്ള പാരാട്രൂപ്പർ പരിശീലന സ്കൂളില്‍ പരിശീലനത്തിനിടെ പാരച്യൂട്ട് തുറക്കാൻ കഴിയാതെ വന്നതിനെത്തുടർന്നുണ്ടായ അപകടത്തില്‍ ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. മഞ്ജുനാഥ് ഉള്‍പ്പെടെ 12 സൈനികർ പാരച്യൂട്ട് വഴി വിമാനത്തില്‍നിന്ന് ചാടി.
11 സൈനികർ സുരക്ഷിതമായി ഇറങ്ങി. എന്നാല്‍, മഞ്ജുനാഥിനെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലില്‍ പാരച്യൂട്ട് തുറക്കാതെ വീണതെന്ന് കണ്ടെത്തി. ആഗ്രയിലെ സുതേണ്ടി ഗ്രാമത്തിനടുത്തുള്ള വയലിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. മറ്റ് ഉദ്യോഗസ്ഥർ ഉടൻതന്നെ മഞ്ജുനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ, ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു. ഹൊസനഗര താലൂക്ക് ഭരണകൂടം വഴി വിവരം മഞ്ജുനാഥിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു. അസമില്‍നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥയാണ് മഞ്ജുനാഥിന്റെ ഭാര്യ.
ആമസോണില്‍ 39,900 -ത്തിന്റെ ക്യാമറ ഓര്‍ഡര്‍ ചെയ്തു, പാക്കേജ് തുറന്നപ്പോ ഞെട്ടി യുവാവ്
ആമസോണിൽ നിന്നും 39,900 -ത്തിന്റെ ക്യാമറ ഓർഡർ ചെയ്ത യുവാവിന് വന്നത് കാലിപ്പെട്ടി. യുവാവ് തന്നെയാണ് എക്സില്‍ (ട്വിറ്ററില്‍) തനിക്കുണ്ടായ അനുഭവം ഷെയർ ചെയ്തിരിക്കുന്നത്.ശുഭം 2.0 എന്ന യൂസറാണ് തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുന്നത്. ‘ഇനി ഒരിക്കലും ആമസോണില്‍ നിന്നും താൻ ഓർഡർ ചെയ്യില്ല’ എന്നും പറഞ്ഞാണ് ശുഭം പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. വിവിധ ചിത്രങ്ങളും ഒപ്പം പങ്കുവച്ചിട്ടുണ്ട്. 39,990 വില വരുന്ന GoPro Hero 13 Special Bundle, 999 രൂപ വില വരുന്ന Syvro S11 tripod, 2812 രൂപ വില വരുന്ന Telesen ND Filters എന്നിവയാണ് യുവാവ് ആമസോണില്‍ ഓർഡർ ചെയ്തത്.
മൂന്ന് സാധനങ്ങളും ഒരുമിച്ച് ഷിപ്പ് ചെയ്തതായിട്ടാണ് അറിയാനും കഴിഞ്ഞത്. എന്നാല്‍, പാക്കേജ് എത്തിയപ്പോൾ GoPro അതില്‍ ഇല്ലായിരുന്നു. സംഭവത്തെത്തുടർന്ന് ശുഭം ആമസോണിൻ്റെ കസ്റ്റമർ കെയറില്‍ വിളിച്ച് കാര്യം അറിയിക്കുകയും ചെയ്തു. 2025 ഫെബ്രുവരി 4 -നകം പ്രശ്നം പരിഹരിക്കപ്പെടും എന്നാണ് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് അറിയിച്ചത്. പിന്നീട്, വീണ്ടും ഒരിക്കല്‍ കൂടി അന്വേഷിച്ചപ്പോള്‍ അതിലൊന്നും ചെയ്യാനാവില്ല എന്നായിരുന്നത്രെ പ്രതികരണം. ഇത് ശുഭത്തിനെ അമ്ബരപ്പിച്ചു. കൂടാതെ, പ്രോഡക്ടിന്റെ പാക്കിംഗേ ശരിയായിരുന്നില്ലെന്നും അതില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ശുഭം ചൂണ്ടിക്കാട്ടുന്നു. അതേസമയം, പാഴ്സലിലെ സ്റ്റിക്കറില്‍ ഭാരം അടയാളപ്പെടുത്തിയിരിക്കുന്നത് 1.28 കിലോഗ്രാം എന്നാണ്. എന്നാല്‍, പാഴ്സല്‍ കിട്ടി നോക്കിയപ്പോള്‍ അതിൻ്റെ ഭാരം 650 ഗ്രാം മാത്രമായിരുന്നു. പാക്കേജില്‍ നിന്നും GoPro കാണാതായതെങ്ങനെയാണ് എന്നാണ് ശുഭം ചോദിക്കുന്നത്.