Home Featured ബെംഗളൂരു എയ്‌റോ ഇന്ത്യ 2025 നാളെ ആരംഭിക്കും : സന്ദർശനം എളുപ്പമാക്കാൻ അറിയേണ്ട അഞ്ച് കാര്യങ്ങൾ

ബെംഗളൂരു എയ്‌റോ ഇന്ത്യ 2025 നാളെ ആരംഭിക്കും : സന്ദർശനം എളുപ്പമാക്കാൻ അറിയേണ്ട അഞ്ച് കാര്യങ്ങൾ

by admin

എയ്റോ ഇന്ത്യയുടെ ഭാഗമായുള്ള പ്രദര്‍ശനങ്ങളുടെ റിഹേഴ്സല്‍ കഴിഞ്ഞ ദിവസങ്ങളില്‌ പൂര്‍ത്തിയായി. ആകാശത്ത് അത്ഭുത കാഴ്ചകൾ വിരിയിച്ച യുദ്ധവിമാനം അടക്കമുള്ളവയുടെ ആകശ കാഴ്ചകൾ കാണാൻ ഇനി വലിയ സമയമില്ല. മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങിൽ നിന്നുമായി നിരവധി ആളുകളാണ് എയ്റോ ഷോ പ്രദർശനം കാണാനായി ബാംഗ്ലൂരിൽ എത്തിയിരിക്കുന്നത്.

എയ്റോ ഷോ നടക്കുന്ന ഈ തിങ്കൾ മുതൽ വെള്ളി വരെയുള്ള അഞ്ച് ദിവസങ്ങളിൽ വലിയ തിരക്കാണ് നഗരത്തിൽ അനുഭവപ്പെടുക. ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനായി വലിയ ക്രമീകരണങ്ങളും ബദൽ റൂട്ടുകളും ഏർപ്പെടുത്തിയിട്ടുണ്ട്. അത് മാത്രമല്ല, തിരക്ക് നിയന്ത്രിക്കുന്നതിനായി ബിഎംടിസി പ്രത്യേക ബസ് സർവീസുകളും നടത്തും. നിങ്ങളും എയ്റോ ഷോ സന്ദർശിക്കുവാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. എയ്റോ ഷോ 2025 പാസ് രജിസ്ട്രേഷൻഎയ്റോ ഷോ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് നിർബന്ധമായും പാസ് വേണം. ഒഫീഷ്യൽ എയ്റോ ഇന്ത്യ വെബ്സൈറ്റിൽ കയറി വിസിറ്റർ രജിസ്ട്രേഷൻ സെക്ഷനിൽ കയറി പാസ് എടുക്കാം. തങ്ങളുടെ സന്ദർശനത്തിന്‍റെ ലക്ഷ്യവും ഉദ്ദേശവും അനുസരിച്ച് ബിസിനസ്, ജനറൽ, എ‍ഡിവിഎ എന്നീ മൂന്നു വിഭാഗങ്ങളിലായി ടിക്കറ്റുകൾ ലഭ്യമാണ്. പ്രദർശനത്തിന്‍റെ അവസാന രണ്ട് ദിവസങ്ങളിലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

2. എയ്റോ ഷോ 2025 പാസ് നിരക്ക്ബിസിനസ്, ജനറൽ, എ‍ഡിവിഎ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭിക്കുന്ന് എന്നു പറഞ്ഞല്ലോ. ഓരോന്നിനും കാണാൻ സാധിക്കുന്ന കാര്യങ്ങളും നിരക്കും വ്യത്യസ്തമാണ്.

ബിസിനസ് പാസ്: ഇന്ത്യൻ പൗരന്മാർക്ക് 5,000 രൂപയുംവിദേശികൾക്ക് 150 ഡോളറും ആണ് ബിസിനസ് പാസ് നിരക്ക്. ബിസിനസ് പാസിൽ വിലയുള്ള എക്‌സിബിഷനിലേക്കുള്ള പ്രവേശനം, ADVA, കാർ പാർക്കിംഗ് പാസ് എന്നിവ ഉൾപ്പെടെ ഒരു ദിവസത്തെ സന്ദർശനം നല്കുന്നു. ഫെബ്രുവരി 10-12 എന്നീ ദിവസങ്ങളിലാണ് ബിസിനസ് പാസിൽ പ്രവേശിക്കാൻ കഴിയുക. പ്രവേശനം നൽകുന്നു.

ജനറൽ പാസ്: ഇന്ത്യക്കാർക്ക് 2,500 രൂപയ്ക്കും 50 ഡോളറിന്വിദേശികൾലഭ്യമായ ജനറൽ വിസിറ്റർ പാസ്, ഫെബ്രുവരി 13-14 തീയതികളിലെ എക്സിബിഷനിലേക്കും ADVAയിലേക്കും പ്രവേശനം അനുവദിക്കുന്നു.

3. പാർക്കിംഗ് , ഗതാഗത മാർഗ്ഗനിർദ്ദേശങ്ങൾടിക്കറ്റിന് ഒപ്പം പാർക്കിങ് പാസും ഉള്ള സന്ദർശകർക്ക് എയർപോർട്ട് റോഡ് വഴി ഐഎഎഫ് ഹുനസെമാരനഹള്ളിയിലെ ഫ്ലൈ ഓവർ കടന്ന് യു-ടേൺ എടുത്ത് ഗേറ്റ് നമ്പർ 05-ലേക്കുള്ള സർവീസ് റോഡിലൂടെ പോകണം. പുറത്തിറങ്ങുമ്പോൾ രേവ കോളേജ് ജംഗ്ഷൻ വഴി ഗേറ്റ് നമ്പർ 05 എ ഉപയോഗിക്കണംപാര്‍ക്കിങ് പാസ് ഇല്ലാവര്‍ക്ക് ജികെവികെ ക്യാമ്പസിലോ ജക്കൂർ എയർഫീൽഡിലോ പാർക്ക് ചെയ്യാം. ഇവിടുന്ന് പ്രദർശനം നടക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നതിനായി ബിഎംടിസി ബസുകളുടെ സൗജന്യ സേവനം ലഭിക്കും.

4. റൂട്ട് നിയന്ത്രണങ്ങളും ക്യൂ ആർ കോഡുംഎയ്റോ ഷോയിൽ പങ്കെടുക്കുന്നവർ അവരുടെ പാസിലോ ടിക്കറ്റിലോ ക്യൂആർ കോഡിൽ സൂചിപ്പിച്ചിരിക്കുന്ന അതേ റൂട്ട് പിന്തുടരേണ്ടതാണ്. ഈ റൂട്ടിൽ നിന്നുള്ള വ്യതിയാനങ്ങൾ അനുവദിക്കില്ല.

5. എയ്റോ ഷോ 2025 സമയം , സുരക്ഷാ പരിശോധനകൾഎയ്റോ ഷോ പ്രദര്‍ശനം ‌രാവിലെ 9:00 മുതൽ 6:00 വരെയാണ്. ഈ ദിവസങ്ങളിൽ രണ്ട് എയർ ഷോകൾ നടക്കുന്നു-ഒന്ന് രാവിലെയും മറ്റൊന്ന് ഉച്ചകഴിഞ്ഞും. സന്ദർശകർ സാധുവായ ഒരു സർക്കാർ ഐഡി കൈവശം വയ്ക്കേണ്ടതുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group