Home Featured 290 കോടിയുടെ കള്ളപ്പണ കേസിൽ ബെംഗളൂരുവില്‍ മലയാളി ഉൾപ്പെടെ ഒന്‍പതംഗ സംഘം പിടിയിൽ

290 കോടിയുടെ കള്ളപ്പണ കേസിൽ ബെംഗളൂരുവില്‍ മലയാളി ഉൾപ്പെടെ ഒന്‍പതംഗ സംഘം പിടിയിൽ

by admin

ബെംഗളൂരു: ചൈനയിലെ ഹവാല റാക്കറ്റുമായി ബന്ധമുള്ള കള്ളപ്പണ സംഘം ബെംഗളൂരുവില്‍ പിടിയില്‍. അറസ്റ്റിലായ ഒന്‍പതംഗ സംഘത്തില്‍ ഒരാള്‍ മലയാളിയാണ്. നിക്ഷേപം സ്വീകരിക്കുന്ന ആപ്പുകള്‍ നിര്‍മ്മിച്ചാണ് പണം തട്ടുന്നത്. ഇതൊരു വലിയ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘമാണെന്ന് പൊലീസ് വ്യക്തമാക്കി.

*കേരളത്തിൽ ഇന്ന് 13,832 പേർക്ക് കോവിഡ് ബാധിച്ചു ; 171 പേർ മരിച്ചു*

മലയാളിയായ അനസ് അഹമ്മദും സംഘവുമാണ് പിടിയിലായത്. സംഘത്തില്‍ രണ്ട് പേര്‍ ചൈനീസ് പൗരന്മാരും രണ്ട് പേര്‍ ടിബറ്റ്കാരുമാണ്. ബുള്‍ ഫിന്‍ടെക് ടെക്‌നോളജീസ് (Bull fintch technologies), എച്ച്‌ ആന്‍ഡ് എസ് വെഞ്ചേര്‍സ് (h&s ventures), ക്ലിഫോര്‍ഡ് വെഞ്ചേര്‍സ് (clifford ventures) എന്നീ പേരുകളില്‍ കടലാസ് കമ്ബനികള്‍ തുടങ്ങിയായിരുന്നു തട്ടിപ്പ്. ഇവയുടെ കീഴില്‍ പവര്‍ ബാങ്ക് പോലുള്ള ആപ്പുകള്‍ വഴി നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്.

*കർണാടകയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6 .61 ശതമാനമായി ;ഇന്ന് ബംഗളുരുവിൽ പുതിയ 2454 രോഗികൾ*

ബെംഗളൂരു പൊലീസിന്റെ സിഐഡി സൈബര്‍ ക്രൈം വിഭാഗമാണ് സംഘത്തെ കുറിച്ച്‌ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ചൈനയിലുള്ള ഹവാല സംഘവുമായി ബന്ധമുണ്ടെന്നാണ് വിവരം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group